ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള വിവിധ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ബെംഗളൂരുവിലെ വിവിധ പള്ളികളിൽ പാതിരാ കുർബാനയും തുടർന്ന് ക്രിസ്മസ് ആഘോഷങ്ങളും നടന്നു. സംസ്ഥാനത്തും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ് മിക്ക കഥകൾക്കും ആധാരം. യേശുവിന്റെ ജനനം സകല ദേശങ്ങളിലും…
Read MoreYear: 2019
ഒരു ഗുഡ്സ് ഓട്ടോ റിക്ഷ നിറയെ കല്ലുകളെത്തിച്ച് പോലീസിനെ കല്ലെറിയുന്നു,അക്രമണത്തിന് മുൻപ് സി.സി.ടി.വി.യുടെ ദിശ മാറ്റുന്നു… അങ്ങനെ മംഗളൂരു അക്രമണത്തിന്റെ നിരവധി സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പ്രാദേശിക മാധ്യമങ്ങൾ.
ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരുവിൽ നടന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമാകുകയും തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പ്രതിഷേധക്കാർ മരിക്കുകയും ചെയ്തിരുന്നു. കർണാടകയിലെ പ്രാദേശിക മാധ്യമങ്ങളിൽ ഈ വിഷയം ഇപ്പോഴും കത്തി നിൽക്കുകയാണ്, പോലീസിന്റെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ നടപടിയാണ് ഇങ്ങനെ ഒരു സംഭവത്തിന് പിന്നിൽ എന്ന് പ്രതിപക്ഷ കക്ഷികളും അവരെ പിൻതുണക്കുന്ന മാധ്യമങ്ങളും പറയുമ്പോൾ എതിർ വാദവുമായി ഭരണപക്ഷവും രംഗത്തുണ്ട്. ഇന്ന് രാവിലെ മുതൽ സുവർണ ന്യൂസ് 24×7 അടക്കം പ്രാദേശിക ചാനലുകളും എൻ ഡി ടിവി അടക്കം…
Read Moreചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായാകുന്നു
സംഗീതാചാര്യന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായാകുന്നു. 9സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ ചെമ്പൈയെ അവതരിപ്പിക്കുന്നത് നടന് മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാര് ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് വിവരം. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ് സംവിധായകന് വിജിത്. മുന്തിരി മൊഞ്ചന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷമാണ് വിജിത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read Moreക്ഷേത്ര ദർശനത്തിനായി കേരളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് നേരെ വിവിധ ഇടങ്ങളിൽ പ്രതിഷേധം.
ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പതിഷേധം. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു. ഇന്ന് രാവിലെയും തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് എത്തിയപ്പോള്‍ കെഎസ്യൂ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടികാട്ടി പ്രതിഷേധിച്ചിരുന്നു. ഇന്നലെയാണ് യെദിയൂരപ്പ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ആദ്യ പ്രതിഷേധവും അതിനു ശേഷം ക്ഷേത്രദര്‍ശനം…
Read Moreകേരളത്തിൽനിന്ന് ആളുകളെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന ആരോപണത്തിന് തെളിവ് നൽകണമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. മംഗളൂരുവിൽ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് ആളുകളെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന ആരോപണത്തിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “വെടിവെപ്പിനെ ന്യായീകരിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് ആരോപിക്കുന്നത്. എന്നാൽ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിൽനിന്ന് അകലെയാണെന്ന് വീഡിയോവിൽ വ്യക്തമാണ്. സമാധാനമായി പ്രതിഷേധിക്കാൻ അനുവദിച്ചിരുന്നെങ്കിൽ അക്രമം ഒഴിവാക്കാമായിരുന്നു”വെന്നും സിദ്ധരാമയ്യ പറഞ്ഞു.
Read Moreനമ്മമെട്രോ പർപ്പിൾ ലൈനുവേണ്ടി മുറിച്ചുമാറ്റുന്നത് 240 മരങ്ങൾ!
ബെംഗളൂരു: വികസന പ്രവർത്തനങ്ങൾക്കായി മരങ്ങൾ മുറിച്ചുമാറ്റരുതെന്ന് ബെംഗളൂരു കോർപ്പറേഷന്റെ ഫോറസ്റ്റ് വിഭാഗം നേരത്തേ ഉത്തരവിട്ടിരിന്നു. എന്നാൽ നമ്മമെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കാഡുഗൊഡിയിൽ നിന്നും യു.എം. കാവിലിൽനിന്നും മുറിച്ചുമാറ്റുന്നത് 240 മരങ്ങൾ. പർപ്പിൾ ലൈനിലെ (ബൈയപ്പനഹള്ളി- വൈറ്റ് ഫീൽഡ്) പാതകൾ കടന്നുപോകുന്ന പ്രദേശങ്ങളാണിവ. മുറിച്ചുമാറ്റേണ്ട മരങ്ങൾ അടയാളെപ്പെടുത്തി വിഗദ്ധസമിതിയുടെ അനുമതിക്കുള്ള നിർദേശം സമർപ്പിച്ചിരിക്കുകയാണ് മെട്രോ അധികൃതർ. 12 മരങ്ങൾ വേരോടെ പിഴുത് മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതേസമയം മെട്രോ പർപ്പിൾ ലൈനുവേണ്ടി കാടുഗൊഡിയിൽ നിലം നികത്തുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിവരികയാണ്. മെട്രോ…
Read Moreഔട്ടർ റിംങ് റോഡിലെ ബസ് ലൈൻ പദ്ധതി മെഗാഹിറ്റ്! ദിവസവും 12000 പുതിയ യാത്രക്കാർ; വരുമാനത്തിൽ 3 ലക്ഷം രൂപയുടെ വർദ്ധനവ്:യാത്രാ സമയം 20 മിനിറ്റ് കുറഞ്ഞു.
ബെംഗളൂരു : വാഹന തിരക്കിൽ ഇഴഞ്ഞിഴഞ്ഞുള്ള ബസ് യാത്രക്ക് പരിഹാരമായി ബി എം ടി സിയും ബിബിഎംപിയും നഗര ഗതാഗത വകുപ്പും പോലീസും സംയുക്തമായി അവതരിപ്പിച്ച പ്രത്യേക ബസ് ലൈൻ പദ്ധതി വൻ വിജയമായി. http://bangalorevartha.in/archives/6489 സിൽക്ക്ബോർഡ് ജംഗ്ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ ബിഎംടിസി മാത്രമായി കഴിഞ്ഞമാസം ഏർപ്പെടുത്തിയ ബസ് ലൈൻ പദ്ധതിയിൽ ഒരു മാസത്തിനകം യാത്രക്കാരുടെ എണ്ണത്തിൽ 12000 ന്റെ വർധനയുണ്ടായി. ഇതോടെ ബി.എംടി സി യുടെ ഒറ്റ ദിവസത്തെ വരുമാനൽ അധികമായി ലഭിക്കുന്ന തുക മൂന്നു…
Read Moreപൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു.
ബെംഗളൂരു: പൗരത്വ നിയമത്തെ അനുകൂലിച്ചു ടൗൺ ഹാളിനു മുന്നിൽ ആയിരത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകന് കുത്തേറ്റു. ജെസി റോഡിലാണ് സംഭവം ജെപി നഗർ സ്വദേശി വരുൺ ഭൂപാല(31)ക്കാണ് കുത്തേറ്റത്.തലക്കും നടുവിനുമാണ് പരിക്ക്.അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിനുപിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ആദ്യ നിഗമനം എന്നും കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് ബംഗളൂരു വെസ്റ്റ് ഡിസിപി രമേശ് പറഞ്ഞു. ഇന്ത്യ സപ്പോർട്ട് സി എഎ എന്ന പേരിൽ ബിജെപി അനുകൂലികൾ നടത്തിയ റാലിയിൽ പങ്കെടുത്ത ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു വരുൺ. രണ്ട് ബൈക്കുകളിലായെത്തിയ…
Read Moreറിപ്പബ്ലിക് ദിന പുഷ്പമേള ലാൽബാഗിൽ 17 മുതൽ;ഗ്ലാസ് ഹൗസിൽ ഒരുക്കുന്ന പ്രത്യേക പുഷ്പാലങ്കാരം ഇതാണ്..
ബെംഗളൂരു : ലാൽബാഗിൽ റിപ്പബ്ലിക്ക് ദിന പുഷ്പമേള ജനുവരി 17 മുതൽ 26 വരെ നടക്കും. സ്വാമി വിവേകാനന്ദൻ 157 ജയന്തി ആഘോഷത്തിന് ഭാഗമായി ഇത്തവണ ഗ്ലാസ് ഹൗസിൽ വിവേകാനന്ദ പുഷ്പാലങ്കാരം ആണ് ഒരുക്കുന്നത്. 35 അടി ഉയരത്തിൽ പൂക്കൾകൊണ്ട് സ്വാമിവിവേകാനന്ദൻ പ്രതിമയും വിവിധ ജീവിതകാലഘട്ടത്തിലെ വിവിധ നേട്ടങ്ങളുടെ മാതൃകകളും ഇതിനൊപ്പം ഒരുക്കും. ചിക്കാഗോ ഹിന്ദുമത കൺവൻഷൻ, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം എന്നിവയുടെ മാതൃകയും നിർമ്മിക്കുമെന്ന് ഹോൾട്ടികൾച്ചർ വകുപ്പ് ജോയിൻ ഡയറക്ടർ ഡോക്ടർ എം ജഗദീഷ് പറഞ്ഞു.
Read Moreപ്രകോപനപരമായ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ച കർണാടക സ്വദേശി സൗദിയിൽ അറസ്റ്റിലായി.
ബെംഗളൂരു : മക്കയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കർണാടക യുവാവ് സൗദിയിൽ അറസ്റ്റിലായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കുന്ദാപുര സ്വദേശിയും ദമാമിലെ കമ്പനിയിൽ എസി മെക്കാനിക്കുമായ ഹരീഷ് ബംഗാരയാണ് അറസ്റ്റിലായത്. സൗദി രാജകുമാരനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റും ഹരീഷിന്റെ ചിത്രമുള്ള ഫേസ്ബുക്ക് പേജിൽ വന്നു. വർഷങ്ങളായി ഹരീഷ് ഉപയോഗിക്കുന്ന മറ്റൊരു ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയ സുഹൃത്തുക്കൾ, വിവാദ പരാമർശം വന്ന ഫേസ്ബുക്ക് അക്കൗണ്ട് കഴിഞ്ഞദിവസമാണ് സജീവമായതെന്നും പറഞ്ഞു ഹരീഷിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങിയിട്ടുണ്ട്.
Read More