നാളെ ബന്ദാഹ്വാനം;3 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ !

ബെംഗളൂരു : പൗരത്വ ബില്ലിനെ എതിർക്കുന്ന ഒരു വിഭാഗം ഇടതുപക്ഷ സംഘടനകളും മുസ്ലീം സംഘടനകളും നാളെ നഗരത്തിൽ ബന്ദിന് ആഹ്വാനം ചെയ്തു. അതേ സമയം അക്രമണങ്ങൾ ഒഴിവാക്കുന്നതിനായി നാളെ രാവിലെ 6 മണി മുതൽ അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ (144)പ്രഖ്യാപിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവുഅറിയിച്ചു. ആരുടേയും അനുമതിയില്ലാതെയാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്, അതിനിടയിലേക്ക് കല്ലെടുത്തെറിഞ്ഞ് നിരവധി പേർക്കാണ് പരിക്കേറ്റത്.അതൊഴിവാക്കാനാണ് അടുത്ത നാല് ദിവസം നിരോധനാജ്ഞ എന്ന് കമ്മീഷണർ അറിയിച്ചു.അടുത്ത 3 ദിവസം നഗരത്തിൽ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും റാലികളും അനുവദിക്കുകയില്ല.…

Read More

സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു, കലബുറഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു!!

ബെംഗളൂരു: സംസ്ഥാനത്ത് പൗരത്വ ബില്ലിനെതിരായ പ്രതിഷേധം തുടരുന്നു, കലബുറഗിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. DCP Kalaburagi, #Karnataka: Section 144 is imposed in the city from tomorrow morning till 21st December late night.A 'bandh' has been called by consortium of Left wing & Muslim organisation tomorrow in Kalaburagi. — ANI (@ANI) December 18, 2019 മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയ് പറഞ്ഞു. മംഗളൂരുവിലും കലബുറഗിയിലും…

Read More

ആർ.എസ്.എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ബാബരി മസ്ജിദ് തകർക്കുന്നത് നാടകത്തിലൂടെ പുനരാവിഷ്കരിച്ചു ;ഒരു ഗവർണറും കേന്ദ്ര മന്ത്രിയും പങ്കെടുത്തു; ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ബം​ഗ​ളൂ​രു: സു​പ്രീം​കോ​ട​തി നി​യ​മ​വി​രു​ദ്ധ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബാ​ബ​രി മ​സ്ജി​ദ് ധ്വം​സ​നം വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് നാ​ട​ക​മാ​യി പു​ന​രാ​വി​ഷ്ക​രി​ച്ച് ‘ജ​യ് ശ്രീ​രാം’ വി​ളി​പ്പി​ച്ച സം​ഘ്പ​രി​വാ​ർ സ്കൂ​ൾ മാനേജ്മെമെന്റിന്റെ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ക​ല്ല​ട​ക്ക പ്രഭാക​ർ ഭ​ട്ടി​​ൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ ക​ല്ല​ട​ക്ക​യി​ലെ ശ്രീ​രാ​മ വി​ദ്യാ​കേ​ന്ദ്ര സ്കൂ​ളി​ലാ​ണ് ക​ർ​സേ​വ​ക​ർ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത സം​ഭ​വം നാ​ട​ക​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് അ​വ​ത​രി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​​ൻറ ഭാ​ഗ​മാ​യാ​ണ് സ്കൂ​ൾ​ദി​ന ആ​ഘോ​ഷ​ത്തി​നി​ടെ 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ക്കൊ​ണ്ട് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. നാ​ട​ക​ത്തി​നു​ശേ​ഷം ശ്രീ​രാ​മ മ​ന്ദി​രം, താ​മ​ര, ന​ക്ഷ​ത്രം തു​ട​ങ്ങി​യ​വ​യു​ടെ…

Read More

ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റുന്നു;ഇതാണ് പുതിയ പേര്.

ബെംഗളൂരു : 2017ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി യായിരുന്ന സമയത്ത് ആരംഭിച്ച ,സബ്സിഡി നിരക്കിൽ ഭക്ഷണം നൽകി വരുന്ന നഗരത്തിന് പുറത്തുള്ള  ഇന്ദിരാ കാന്റീനുകളുടെ പേരു മാറ്റാൻ ബി.ജെ.പി സർക്കാർ ഒരുങ്ങുന്നു. റവന്യൂ മന്ത്രി ആർ അശോകയാണ് ഇത് അറിയിച്ചത്, ഷൊറാപ്പുർ എം.എൽ.എ നരസിംഹ നായക് (രാജു ഗൗഡ) ആണ് പുതിയ പേര് മുന്നോട്ട് വച്ചത്. നഗരത്തിനുള്ളിൽ 260 ഇന്ദിരാ കാൻറീനുകൾ ഉണ്ട് അവയുടെ പേര് മാറ്റുന്നില്ലേ എന്ന ചോദ്യത്തിന്, തനിക്ക് ബെംഗളൂരു നഗരത്തിന്റെ പുറത്ത്  ചുമതലയാണ് ഉള്ളത് ബാക്കി സ്ഥലങ്ങളിലേത് മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിക്കും…

Read More

വരിയില്‍ കാത്ത് നില്‍ക്കണ്ട;ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ സഫാരി ഇനി ഓണ്‍ലൈനിലും ബുക്ക്‌ ചെയ്യാം.

ബെംഗളൂരു: നഗരത്തില്‍ നിന്ന് പുറത്തുള്ള ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക് വളരെ പ്രശസ്തമാണ്.മൃഗശാല,ചിത്രശലഭ പാര്‍ക്ക് എന്നിവയ്ക്ക് പുറമേ നിരവധി സഫാരികളും ഉണ്ടിവിടെ. മൃഗങ്ങള്‍ കൂടിനുള്ളിലും കാണുന്ന മനുഷ്യര്‍ പുറത്തും ഉള്ള രീതിയില്‍ ആണ് മൃഗശാല എങ്കില്‍,മൃഗങ്ങള്‍ ജീവിക്കുന്ന അവരുടെ സ്വാഭാവിക ചുറ്റുപാടിലേക്ക് അവരെ ശല്യപ്പെടുത്താതെ സുരക്ഷിത മായ ഒരു വാഹനത്തില്‍ കൊണ്ടുപോയി കാണിക്കുന്നതാണ് സഫാരി,ടൈഗര്‍ സഫാരി ,ലയന്‍ സഫാരി ,എലെഫന്റ്റ്‌ സഫാരി അങ്ങനെ നിരവധി വ്യത്യസ്തമായ സഫാരികള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. സിറ്റിയില്‍ നിന്നും ഏകദേശം 30 കിലോ മീറ്റെര്‍ ദൂരമുണ്ട് ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക്.നിരവധി എ…

Read More

നികുതി വെട്ടിപ്പ്,വിസയില്‍ കൃത്രിമം കാണിക്കല്‍ എന്നീ വിഷയങ്ങളില്‍ കുടുങ്ങി ഇന്‍ഫോസിസ്;56 കോടി പിഴയൊടുക്കി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം.

ബെംഗളൂരു: ജീവനക്കാരുടെ രേഖകളിൽ കൃത്രിമം കാണിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ പിഴയൊടുക്കി ഒത്തുതീർപ്പാക്കാൻ തയാറായി പ്രമുഖ ഐടി കമ്പനി ഇൻഫോസിസ്. കലിഫോർണിയയിലെ കേസിലാണ് എട്ടു ലക്ഷം ഡോളർ (ഏകദേശം 56 കോടി രൂപ) പിഴ അടയ്ക്കാൻ ഇൻഫോസിസ് തയാറായതെന്ന് അവിടത്തെ അറ്റോർണി ജനറൽ സേവ്യർ ബെസെറ പറഞ്ഞു. 20‌06നും 2017നും ഇടയിൽ അഞ്ഞൂറോളം പേർ ഇൻഫോസിസ് സ്പോൺസർ ചെയ്ത ബി–1 വീസയിലാണു കലിഫോർണിയയിൽ ജോലിയെടുത്തിരുന്നത്. എച്ച്–1ബി വീസ ആയിരുന്നു ഇവർക്കു വേണ്ടിയിരുന്നത്. വീസാ രേഖകളിൽ കൃത്രിമം കാണിച്ചതിലൂടെ കലിഫോർണിയയിലെ തൊഴിൽ സംബന്ധമായ നിരവധി നികുതികൾ…

Read More

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി!!

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ  മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിയമം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. Supreme Court issues notice to the Centre on a batch of pleas challenging the Citizenship (Amendment) Act, 2019. pic.twitter.com/c5zkXh30fQ — ANI (@ANI) December 18, 2019…

Read More

ജോലി കണ്ടെത്താൻ തൊഴിൽ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്ത യുവാവിന് നഷ്ടമായത് 1.82 ലക്ഷം രൂപ!!

ബെംഗളൂരു: നഗരത്തിൽ ജോലി കണ്ടെത്താനായി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്ത യുവാവിന് നഷ്ടമായത് 1.82 ലക്ഷം രൂപ. കാടുഗൊഡി സ്വദേശി സന്തോഷ് ആചാര്യ (31)യാണ് തട്ടിപ്പിനിരയായത്. ഡിസംബർ ആദ്യ ആഴ്ചയാണ് ബിരുദധാരിയായ സന്തോഷ് ആചാര്യ വെബ്‌സൈറ്റിൽ ജോലിക്കുവേണ്ടിയുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്തത്. ദിവസങ്ങൾക്കുശേഷം വെബ്‌സൈറ്റിന്റെ എക്സിക്യുട്ടീവ് വിളിച്ച് പണമടച്ച് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പ്രിയങ്ക മൽഹോത്ര എന്നാണ് അവർ പരിചയപ്പെടുത്തിയത്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയുണ്ടെന്നും പണമടച്ചാൽ അഭിമുഖത്തിനുള്ള അവസരമൊരുക്കിത്തരാമെന്നും അവർ പറഞ്ഞു. രജിസ്‌ട്രേഷൻ ഫീസായി 100 രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക അതേ വെബ്സൈറ്റിൽ ഒൺലൈനായി അടയ്ക്കാൻ സന്തോഷ്…

Read More

ബെംഗളൂരു-തൃശ്ശൂർ റൂട്ടിൽ ഇനി വോൾവോ സ്ലീപ്പർ ബസുമായി കർണാടക ആർ.ടി.സി.!

ബെംഗളൂരു: നഗരത്തിൽ നിന്ന് തൃശ്ശൂരിലേക്ക് വോൾവോ സ്ലീപ്പർ ബസുമായി കർണാടക ആർ.ടി.സി. ഈ മാസം 26 മുതലാണ് പുതിയ അംബാരി ഡ്രീം ക്ലാസ് വോൾവോ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. നഗരത്തിൽ നിന്ന് രാത്രി 8.14-ന് പുറപ്പെടും. തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസും രാത്രി 8.14-ന് തന്നെയാണ്. 1,310 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടർ വഴിയും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസ് നടത്തുന്നുണ്ട്. ഈ സർവീസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനാലാണ്…

Read More
Click Here to Follow Us