കെംപെഗൗഡ വിമാനത്താവളത്തിൽ മയക്കുമരുന്നു വേട്ടയ്ക്കായി ഇനി ഡോഗ് സ്ക്വാഡ്

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ മയക്കുമരുന്നു വേട്ടയ്ക്കായി ഇനി ഡോഗ് സ്ക്വാഡ്. രണ്ട് സ്ക്വാഡുകൾ വിമാനത്താവളത്തിൽ പരിശോധനയ്ക്കുണ്ടാകും. കാർഗോ വിഭാഗത്തിൽ സ്ഥിരമായി പരിശോധനനടത്തും. മയക്കുമരുന്ന് എത്താൻ കൂടുതൽ സാധ്യതയുള്ള പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ലഗേജുകളും പരിശോധിക്കും. ബെംഗളൂരു നോർത്ത് ഈസ്റ്റ് പോലീസ് ഡിവിഷനിലെ ഡോഗ് സ്ക്വാഡിനെയാണ് വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാനമായും ചരക്കുവിഭാഗത്തിലെ പരിശോധനയ്ക്കാണ് ഇവയുടെ സേവനം ഉപയോഗിക്കുന്നത്. നിലവിൽ വിമാനത്താവളത്തിൽ മയക്കുമരുന്നു പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡില്ലാത്തതിനാലാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷൻ പോലീസിന്റെ ശ്വാനസേനയെ വിമാനത്താവളത്തിലേക്ക് നിയോഗിച്ചതെന്ന് ഡി.സി.പി.എസ്. ഭീമശങ്കർ പറഞ്ഞു. 2017-ൽ…

Read More

ബഹുസ്വരത:ഭൂതം,വർത്തമാനം,ഭാവി;നാളെ ഇന്ദിരാ നഗറിൽ;രാമചന്ദ്രഗുഹ പങ്കെടുക്കുന്നു.

ബെംഗളൂരു : “ഇന്ത്യൻ ഭരണഘടന എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളാണ് മതപരവും ഭാഷാപരവുമായ ബഹുസ്വരത എന്നുള്ളത്. എന്നാൽ സമീപകാലത്തെ സംഭവ വികാസങ്ങൾ മേല്പറഞ്ഞ സുസ്ഥാപിത മൂല്യങ്ങളുടെ അടിത്തറ തകർക്കുന്നതും അതി ദേശീയതവാദത്തിലൂന്നിയ ഹിന്ദു രാഷ്ട്രമെന്ന അപകടകരമായ  അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും കാണാൻ കഴിയും. പൗരത്വ രെജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും എല്ലാം ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ രാജ്യത്തുടനീളം കടുത്ത പ്രതിഷേധത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. ഈ രണ്ടു നിയമങ്ങളും നമ്മൾ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യമൂല്യങ്ങളെ മതത്തിന്റെയും വംശീയതതയുടെയും ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് നമ്മൾ. മുസ്‌ലിം മതസ്ഥരെ…

Read More

ഇനി വലിയ പെട്ടിയും താങ്ങി കൂടുതല്‍ ദൂരം നടക്കേണ്ടതില്ല;സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരിട്ട് ബസ് കയറാം.

ബെംഗളൂരു: കുറെക്കാലമായി നഗരത്തില്‍ ജീവിക്കുന്നവര്‍,ദൂര യാത്ര ചെയ്യുന്നവര്‍ ആഗ്രഹിച്ച ഒരു കാര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.കെ എസ് ആര്‍ (ക്രാന്തിവീര സങ്കോള്ളി രായന്ന) തീവണ്ടി ആപ്പീസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഇനി നിങ്ങള്ക്ക് നേരിട്ട് ബസ് ലഭിക്കും. ദക്ഷിണ പശ്ചിമ റെയില്‍വേയും ബി എം ടി സി യും ഈ പദ്ധതി ഒരുക്കിയിട്ടു കുറച്ചു ദിവസങ്ങള്‍ ആയി എന്നാല്‍ അതിനിടയില്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഇത് വൈകുകയായിരുന്നു. ഇന്നലെ മുതല്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ കവാടത്തിൽ (എന്ട്രന്‍സ്) നിന്ന് കാടുഗോടി,അത്തിബെലെ,സര്‍ജപൂര്‍,യെലഹങ്ക,നാഗവാര എന്നിവിടങ്ങളിലേക്ക്…

Read More

മറ്റൊരുസ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരം തീർക്കാൻ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച ദന്തഡോക്ടർക്ക് പത്തുവർഷം കഠിനതടവ്

ബെംഗളൂരു: കാമുകന്റെ ജനനേന്ദ്രിയം മുറിച്ച ദന്തഡോക്ടർക്ക് പത്തുവർഷം കഠിനതടവ്. മറ്റൊരുസ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരംതീർക്കാൻ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ഡോ. സയീദ അമീന നഹീമിനാണ് (42) ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 15,000 രൂപ പിഴയും മൈസൂരു സ്വദേശിയായ ഇരയ്ക്ക് രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു. 2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സയീദയും യുവാവും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് ബന്ധം അവസാനിപ്പിച്ച് യുവാവ് മറ്റൊരുസ്ത്രീയെ വിവാഹംചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് സംഭവം നടന്നത്. കോറമംഗലയിലെ സയീദയുടെ ഡെന്റൽ…

Read More

പൗരത്വനിയമ ഭേദഗതി; ബെംഗളൂരു, മൈസൂരു, മംഗളൂരു, ശിവമോഗ ജില്ലകളിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം

ബെംഗളൂരു: പൗരത്വനിയമ ഭേദഗതി, ദേശീയപൗരത്വ പട്ടിക എന്നിവയ്ക്കെതിരേ ബെംഗളൂരു,  മൈസൂരു, മംഗളൂരു, ശിവമോഗ ജില്ലകളിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിദ്യാർത്ഥികളും പ്രതിഷേധവുമായി എത്തി. വിവിധ സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരും പ്രതിഷേധവുമായി എത്തിയത്. ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. പ്ലക്കാർഡുകൾ കൈയിലേന്തിയാണ് മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ‘ഞങ്ങൾ ഇന്ത്യക്കാരല്ലെന്ന്…

Read More
Click Here to Follow Us