ഇനി വലിയ പെട്ടിയും താങ്ങി കൂടുതല്‍ ദൂരം നടക്കേണ്ടതില്ല;സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരിട്ട് ബസ് കയറാം.

ബെംഗളൂരു: കുറെക്കാലമായി നഗരത്തില്‍ ജീവിക്കുന്നവര്‍,ദൂര യാത്ര ചെയ്യുന്നവര്‍ ആഗ്രഹിച്ച ഒരു കാര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.കെ എസ് ആര്‍ (ക്രാന്തിവീര സങ്കോള്ളി രായന്ന) തീവണ്ടി ആപ്പീസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഇനി നിങ്ങള്ക്ക് നേരിട്ട് ബസ് ലഭിക്കും.

ദക്ഷിണ പശ്ചിമ റെയില്‍വേയും ബി എം ടി സി യും ഈ പദ്ധതി ഒരുക്കിയിട്ടു കുറച്ചു ദിവസങ്ങള്‍ ആയി എന്നാല്‍ അതിനിടയില്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഇത് വൈകുകയായിരുന്നു.

ഇന്നലെ മുതല്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ കവാടത്തിൽ (എന്ട്രന്‍സ്) നിന്ന് കാടുഗോടി,അത്തിബെലെ,സര്‍ജപൂര്‍,യെലഹങ്ക,നാഗവാര എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

1. 7 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായ എന്ട്രന്‍സ് വഴി നേരിട്ട് ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ എത്താം,അവിടെ ടിക്കറ്റ്‌ കൌണ്ടറും ഉണ്ട്.

രാവിലെ 6 മണി മുതല്‍ രാത്രി 10:30 വരെ 56 സര്‍വീസുകള്‍ ആണ് ഇവിടെ നിന്ന് ബി എം ടി സി നടത്തുന്നത്.

വലിയ ഭാരമുള്ള പെട്ടികളുമായി വരുന്ന യാത്രക്കാര്‍ക്ക് ഓട്ടോ റിക്ഷക്കാര്‍ക്ക് കഴുത്തറപ്പന്‍ നിരക്ക് കൊടുത്താല്‍ മാത്രമേ സിറ്റി ബസ് സ്റ്റാന്‍ഡില്‍ എത്തിപ്പെടാന്‍ കഴിയുകയുള്ളു ,അല്ലെങ്കില്‍ വഴിവാണിഭക്കാരും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മലിനമായ അണ്ടര്‍ പാസ്‌ ഉപയോഗപ്പെടുത്തണം.

യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും,മാത്രമല്ല ബസ് ഇന്ഫോര്‍മേഷന്‍ സെന്‍റെറും സ്ഥാപിക്കുമെന്ന് ബി എം ടി സി മാനേജിംഗ് ഡയരക്ടര്‍ സി ശിഖ പറഞ്ഞു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

എല്ലാ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും നേരിട്ട് ബസ് ലഭിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.

അതെ സമയം പ്രധാന കവാടത്തില്‍ യാത്രക്കാര്‍ക്ക് ബസ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ് എന്ന് എം.പി. പി സി മോഹനന്‍ അറിയിച്ചു.ആവശ്യമെങ്കില്‍ ഇപ്പോഴുള്ള പ്രധാന കവാടത്തിലെ പാര്‍ക്കിംഗ് മൂന്നാം കവാടത്തിലേക്ക് മാറ്റാവുന്നതാണ്.അദ്ദേഹം പറഞ്ഞു.

(തീവണ്ടി ആപ്പീസ് = Railway Station)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts