തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി!!

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി മുഴക്കി അജ്ഞാത സന്ദേശം!! വിജയുടെ വസതിയിലേക്ക് ബോംബ് അയച്ചിട്ടുണ്ട് എന്നാണ് അജ്ഞാത സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത കോള്‍ വന്നത്. കോള്‍ വന്നയുടനെ ചെന്നൈയിലെ സലിഗ്രാമത്തിലുളള ദളപതിയുടെ വീട്ടിലേക്ക് പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിലെത്തിയ പൊലീസ് വിജയ്‌യുടെ പിതാവിനോട് കാര്യങ്ങള്‍ തിരക്കുകയും വീടിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വിജയുടെ പനൈയൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഇവിടെയും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

Read More

ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനം; സ്റ്റേഷൻമാസ്റ്ററെയും ആർ.പി.എഫ്. എ.എസ്.ഐ.യെയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സംരക്ഷണസേന(ആർ.പി.എഫ്.) എ.എസ്.ഐ.യെയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം റെയിൽവേ സഹമന്ത്രി സുരേഷ് അംഗടി ഹുബ്ബള്ളി സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതിനെത്തുടർന്നാണ് നടപടി. നാലുദിവസങ്ങൾക്കുള്ളിൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 21-നാണ് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. അമരാവതിയിൽനിന്നുവന്ന തീവണ്ടിയിലെത്തിയ സ്ഫോടകവസ്തു നിറച്ച ബക്കറ്റാണ് പ്ലാറ്റ്ഫോമിൽ പൊട്ടിത്തെറിച്ചത്. സ്റ്റേഷനിൽ ചായക്കച്ചവടം നടത്തിവന്ന യുവാവിന് സ്ഫോടനത്തിൽ പരിക്കേൽക്കുകയുംചെയ്തു. തുടർന്നുനടന്ന പരിശോധനയിൽ സമാനമായ സ്ഫോടകവസ്തുക്കൾ അടങ്ങിയ ഒമ്പതോളം…

Read More

കുമാരസ്വാമി ബി.ജെ.പി.യോടടുക്കുന്നോ ? യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി.

ബെംഗളൂരു : അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിൽ ബിജെപിയുമായി അടുക്കുന്നതിന് സൂചനകളും ആയി മുൻമുഖ്യമന്ത്രി കുമാരസ്വാമി. ഇടക്കാല തെരഞ്ഞെടുപ്പ് യെദ്യൂരപ്പ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കില്ല എന്നുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആണ് രാഷ്ട്രീയ രംഗത്ത് പുതിയ അഭ്യൂഹങ്ങൾ ഉയർത്തിയത്. എം എൽ എ മാരും നിയമസഭ കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ ഇരുപതോളം പേർ മറ്റു പാർട്ടികളിലേക്ക് കൂറു മാറാൻ നടത്തുന്ന നീക്കം തടയാനാണ് ബിജെപിയുടെ മൃദുസമീപനം പ്രഖ്യാപിച്ചത് എന്നാണ് സൂചന. ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോഡി…

Read More

സിനിമ തീയേറ്ററിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ല;സിനിമാ താരത്തിന്റെ നേതൃത്വത്തിൽ കാണികളെ പുറത്താക്കി;സംഭവം നടന്നത് ഒറിയോണ്‍ മാളിൽ.

ബെംഗളൂരു: സിനിമ പ്രദർശനത്തിന് മുന്നോടിയായി ഉള്ള ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തതിൽ സിനിമാ നടൻ അരുൺ ഗൗഡയുടെ നേതൃത്വത്തിൽ നാലംഗ നാലംഗ സംഘത്തെ പുറത്താക്കി. സംഭവം നടന്നത് കഴിഞ്ഞ 23ന് ഒറിയോണ്‍ മാളിലെ പി വി ആർ മൾട്ടിപ്ലക്സിൽ “അസുരൻ”എന്ന ചിത്രം പ്രദർശിപ്പിക്കുമ്പോൾ ആയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കപ്പെട്ടു. ” 52 സെക്കന്റ് രാജ്യത്തിന് വേണ്ടി ചെലവഴിക്കാൻ ഇവരുടെ കയ്യിൽ സമയമില്ല, എന്നാൽ 3 മണിക്കൂർ സിനിമാ കാണാൻ അവർക്ക് സമയമുണ്ട് ” ഒരാൾ ഇങ്ങനെ പറയുന്നതായി വീഡിയോയിൽ കേൾക്കാം.…

Read More
Click Here to Follow Us