കേരളത്തിൽ ആറ് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം

ന്യൂഡല്‍ഹി: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേരളത്തിൽ ആറ് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേരളമടക്കം 10 സംസ്‌ഥാനങ്ങളിൽ  ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്‌.

രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതർക്ക് ദുരന്തനിവാരണഅതോറിട്ടി അതീവജാഗ്രതാനിർദേശം നൽകി.  മത്സ്യത്തൊഴിലാളികൾ കടലിൽ  പോകരുത്‌. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാൻ പോലീസ്‌, വൈദ്യുതി ഉൾപ്പടെയുള്ള വകുപ്പുകൾക്കും നിർദേശം നൽകി.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

കന്യാകുമാരി മേഖലയില്‍ രൂപപ്പെട്ട ആകാശ ചുഴി കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. വേനല്‍ മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിക്കും. 5 ദിവസം വരെ നല്ല മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts