സി പി എം പ്രചാരണത്തിനായി എം ബി രാജേഷ്‌ എംപി ഇന്ന് നഗരത്തില്‍.

ബെംഗളൂരു :പ്രതീക്ഷകള്‍ വളരെ കുറവാണ് എങ്കിലും ചില മണ്ഡലങ്ങളില്‍ മത്സരിക്കുന്ന  സിപിഎം സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എം.ബി.രാജേഷ് എംപി ഇന്നു ബെംഗളൂരുവിൽ പ്രചരണം നടത്തും. ദാസറഹള്ളി മണ്ഡലത്തിൽ എൻ.പ്രതാപ് സിംഹയും കെആർ പുരത്ത് എച്ച്.എൻ.ഗോപാല ഗൗഡയുമാണു സിപിഎം സ്ഥാനാർഥികൾ. ഇന്നു രാവിലെ 10നു ദാസറഹള്ളി സ്കൂളിനു സമീപത്തെ പാർട്ടി ഓഫിസിലെ യോഗത്തിലും തുടർന്നു ചൊക്കസന്ദ്രയിൽനിന്നു ഷെട്ടിഹള്ളിയിലേക്കുള്ള റോഡ്‌ഷോയിലും രാജേഷ് പങ്കെടുക്കും.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

വൈകിട്ട് അഞ്ചിനു ടിൻഫാക്ടറിക്കു പിൻവശം ഉദയനഗറിൽ നടക്കുന്ന പൊതുയോഗത്തെയും എം ബി രാജേഷ്‌ എം പി അഭിസംബോധന ചെയ്യും. സിപിഎം കർണാടക സെക്രട്ടേറിയറ്റ് അംഗം ജി.എൻ.നാഗരാജ്, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗൗരമ്മ തുടങ്ങിയവർ പങ്കെടുക്കും.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts