കുമാരസ്വാമി ബി.ജെ.പി.യോടടുക്കുന്നോ ? യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി.

ബെംഗളൂരു : അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിൽ ബിജെപിയുമായി അടുക്കുന്നതിന് സൂചനകളും ആയി മുൻമുഖ്യമന്ത്രി കുമാരസ്വാമി.

ഇടക്കാല തെരഞ്ഞെടുപ്പ് യെദ്യൂരപ്പ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കില്ല എന്നുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആണ് രാഷ്ട്രീയ രംഗത്ത് പുതിയ അഭ്യൂഹങ്ങൾ ഉയർത്തിയത്.

എം എൽ എ മാരും നിയമസഭ കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ ഇരുപതോളം പേർ മറ്റു പാർട്ടികളിലേക്ക് കൂറു മാറാൻ നടത്തുന്ന നീക്കം തടയാനാണ് ബിജെപിയുടെ മൃദുസമീപനം പ്രഖ്യാപിച്ചത് എന്നാണ് സൂചന.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നതായി കുമാരസ്വാമി വെളിപ്പെടുത്തി.

മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തിരുന്നു എന്ന് അവകാശപ്പെട്ട അദ്ദേഹം വർഗീയശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനാണ് അത് നിരസിച്ചത് എന്ന് വ്യക്തമാക്കി.

അധികാരത്തോട് ആർത്തിയില്ല ഉണ്ടായിരുന്നെങ്കിൽ ബിജെപിയുമായി കൈകോർത്തു മുഖ്യമന്ത്രിപദത്തിൽ കാലാവധി പൂർത്തിയാക്കാമായിരുന്നു എന്നും കുമാരസ്വാമി പറഞ്ഞു.

ഡിസംബർ അഞ്ചിന് കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 6 സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ യെദ്യൂരപ്പ സർക്കാർ നിലനിൽപ്പ് അപകടത്തിലാകുമെന്ന് അങ്ങനെ സംഭവിച്ചാൽ ബിജെപിയെ പിന്തുണക്കാൻ തയ്യാറാക്കുമെന്ന് സൂചന കുമാരസ്വാമിയുടെ വാക്കുകളിൽ വായിച്ചെടുക്കാം.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

തന്റെ സർക്കാറിനെ വീഴ്ത്തിയതിന് പിന്നിൽ സംസ്ഥാന കോണ്ഗ്രസ് നേതാക്കളാണെന്ന് കുമാരസ്വാമി നിരവധി വേദികളിൽ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts