ബെംഗളൂരു: സിനിമ പ്രദർശനത്തിന് മുന്നോടിയായി ഉള്ള ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തതിൽ സിനിമാ നടൻ അരുൺ ഗൗഡയുടെ നേതൃത്വത്തിൽ നാലംഗ നാലംഗ സംഘത്തെ പുറത്താക്കി.
സംഭവം നടന്നത് കഴിഞ്ഞ 23ന് ഒറിയോണ്‍ മാളിലെ പി വി ആർ മൾട്ടിപ്ലക്സിൽ “അസുരൻ”എന്ന ചിത്രം പ്രദർശിപ്പിക്കുമ്പോൾ ആയിരുന്നു.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കപ്പെട്ടു.
” 52 സെക്കന്റ് രാജ്യത്തിന് വേണ്ടി ചെലവഴിക്കാൻ ഇവരുടെ കയ്യിൽ സമയമില്ല, എന്നാൽ 3 മണിക്കൂർ സിനിമാ കാണാൻ അവർക്ക് സമയമുണ്ട് ” ഒരാൾ ഇങ്ങനെ പറയുന്നതായി വീഡിയോയിൽ കേൾക്കാം.
ദേശീയ ഗാനത്തിന്റെ സമയത്ത് നാലു പേർ ഇരിക്കുന്നത് എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു, ഇടവേള സമയത്ത് വെളിച്ചങ്ങൾ തെളിഞ്ഞതോടെയാണ് ആളുകൾ പ്രതികരിച്ച് തുടങ്ങിയത് എന്ന് അരുൺ ഗൗഡ പറയുന്നു.
“ഞങ്ങൾ ഈ നാലു പേരെ തീയറ്ററിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു ” ഗൗഡ കൂട്ടിച്ചേർത്തു.
2016 നവമ്പറിൽ ആണ് എല്ലാ തീയേറ്ററുകളിലും ദേശീയ ഗാനം നിർബന്ധമാക്കി അപ്പെക്സ് കോടതി നിർദ്ദേശം നൽകിയത്.
2017 ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവ് പ്രകാരം തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമല്ല ,എന്നാൽ ദേശീയഗാനം ഉള്ള സമയത്ത് അതിനെ ബഹുമാനിക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.