ബെംഗളൂരു : ഒറ്റ ദിവസത്തെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. നമ്മ മെട്രോയിൽഈ മാസം നാലിന് യാത്രചെയ്തത് 4.5 ലക്ഷം പേരാണ്. ഓഗസ്റ്റ് 30 ലെ 4.3 ലക്ഷത്തിന്റെ റെക്കോർഡ് ആണ് തിരുത്തിയത്. നവരാത്രി തിരക്കിനു പുറമേ ബംഗളൂരുവിെലെ മഴ മെട്രോ ട്രെയിനുകൾ ആശ്രയിക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട് നാലുമാസത്തിനിടെ 10% യാത്രക്കാർ വർധിച്ചിട്ടുണ്ട്.
Read MoreDay: 11 October 2019
കലാശിപ്പാളയത്തിന് പുതിയ മുഖം! പുതിയ കിടിലൻ ബസ് ടെർമിനൽ ഡിസംബറിൽ പ്രവർത്തനക്ഷമമാകും.
ബെംഗളൂരു : കലാശി പാളയം ബി എം ടി സി ബസ് ടെർമിനൽ ഡിസംബറിൽ പ്രവർത്തനക്ഷമമാകും. 2016 നിർമ്മാണം ആരംഭിച്ച ടെർമിനലിന് 80% പ്രവൃത്തികൾ പൂർത്തിയായി. 4.13 ഏക്കറിൽ 63.5 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമ്മിക്കുന്നത്. ബിഎംടിസി ക്ക് പുറമെ കർണാടക ആർ ടി സിയുടെ ഓർഡിനറി എക്സ്പ്രസ് സംസ്ഥാനാന്തര സ്വകാര്യ ബസ് സർവീസുകൾ കലാസിപാളയത്ത് നിന്നാണ് ഇപ്പോൾ പുറപ്പെടുന്നത്. നിലവിൽ ബസ്സുകൾ റോഡരികിൽ നിർത്തി ഇടുന്നതിനാൽ കലാസിപാളയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Read Moreനഗരത്തില്‍ നിന്ന് വോള്‍വോ ബസുകള്‍ പിന്‍വലിക്കുന്നു;പകരം വാടക വൈദ്യുതി ബസ്സുകള്‍;വോള്‍വോ ബസുകള്‍ ഇനി ചെറു നഗരങ്ങളില്‍ സര്‍വീസ് നടത്തും.
ബെംഗളൂരു: ഏതാനും മാസങ്ങൾക്കുള്ളിൽ നഗരത്തിൽ വോൾവോ ഡീസൽ ബസുകൾക്കുപകരം 300 എ.സി. വൈദ്യുതിബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.). നഷ്ടത്തിലുള്ള വോൾവോ ബസ് പാതകൾ പരിശോധിച്ചുവരികയാണെന്നും ഇന്‍ഫോസിസ് ,മാന്യത ടെക്ക് പാര്‍ക്ക് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകള്‍ മാത്രമേ നഗരത്തില്‍ ഉണ്ടാകൂ എന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി. http://bangalorevartha.in/archives/35394 പുതിയതായി വോൾവോ ബസുകൾ വാങ്ങേണ്ടെന്നാണ് തീരുമാനം. വിമാനത്താവളം, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിലേക്കായിരിക്കും എ.സി. വൈദ്യുതി ലോ ഫ്ളോർ ബസുകൾ സർവീസ്…
Read Moreമുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെയും എം.എല്‍.എ.ജാലപ്പയുടെയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 4.25 കോടി രൂപ കണ്ടെത്തി.
ബെംഗളൂരു : കോൺഗ്രസ് നേതാക്കളായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുൻ എംപി ആർ.എൽ.ജാലപ്പ എന്നിവരുടെയും സഹായികളുടെയും സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 4.25 കോടി രൂപ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. ബെംഗളൂരുവിലെയും തുമകുരുവിലെയും മുപ്പതോളം സ്ഥലങ്ങളിൽ മുന്നൂറിലേറെ ഉദ്യോഗസ്ഥരാണു റെയ്ഡ് നടത്തിയത്. മെഡിക്കൽ സീറ്റുകൾ 50 ലക്ഷം മുതൽ 60 ലക്ഷം രൂപയ്ക്കു വരെ വിൽക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്. പണവും മെഡിക്കൽ പ്രവേശനത്തിലെ ക്രമക്കേട് തെളിയിക്കുന്ന രേഖകളും കണ്ടെത്തി. ‘റെയ്ഡിനെക്കുറിച്ച് എനിക്കറിയില്ല. അവർ എവിടെയാണ് പരിശോധിക്കുന്നതെന്നും അറിയില്ല. എനിക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങളുടെ…
Read Moreസോഫ്റ്റ് വെയർ എഞ്ചിനീയർ ആയ യുവതി തായ്ലാന്റിൽ വാഹനാപകടത്തിൽ മരിച്ചു;ബന്ധുക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തതിൽ മൃതദേഹം നാട്ടിൽ കൊണ്ടുവരാൻ ആകുന്നില്ല;വിദേശകാര്യ മന്ത്രാലയം ഇടപെട്ടു.
ബെംഗളൂരു : കോൺഫറൻസിൽ പങ്കെടുക്കാനായി പോയ സോഫ്റ്റ് വെയർ എൻജിനീയർ പ്രജ്ഞ പലിവാൾ (29) തായലേന്റിൽ വാഹനാപകടത്തിൽ മരിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന യുവതിയുടെ മൃതദേഹം വീട്ടിൽ ആർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഏറ്റുവാങ്ങാനായില്ല. വിഷയമറിഞ്ഞ് വിദേശകാര്യ മന്ത്രാലയം ഇതിൽ ഇടപെട്ടിട്ടുണ്ട്. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള സംഘടനയുടെ വാർഷിക യോഗത്തിന് ഫുക്കെറ്റിൽ എത്തിയതായിരുന്നു യുവതി.നഗരത്തിലെ അക് സെൻചർ എന്ന കമ്പനിയിൽ ആണ് പ്രജ്ഞ ജോലി ചെയ്യുന്നത്.കൂടെ താമസിക്കുന്ന വ്യക്തി ആണ് ഈ വിവരം കുടുംബത്തെ അറിയിച്ചത്. പ്രജ്ഞ കാറിടിച്ച് മരിച്ചത് അറിഞ്ഞ് സ്വദേശമായ മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലക്കാരായ കുടുംബം…
Read Moreഎയർപോർട്ട്, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് വൈദ്യുതിബസുകൾ
ബെംഗളൂരു: ഏതാനും മാസങ്ങൾക്കുള്ളിൽ നഗരത്തിൽ വോൾവോ ഡീസൽ ബസുകൾക്കുപകരം 300 എ.സി. വൈദ്യുതിബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.). നഷ്ടത്തിലുള്ള വോൾവോ ബസ് പാതകൾ പരിശോധിച്ചുവരികയാണെന്നും ഈ ബസുകൾ ഇനി സ്വകാര്യ കമ്പനികൾക്കുവേണ്ടിയാകും സർവീസ് നടത്തുകയെന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി. പുതിയതായി വോൾവോ ബസുകൾ വാങ്ങേണ്ടെന്നാണ് തീരുമാനം. വിമാനത്താവളം, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിലേക്കായിരിക്കും എ.സി. വൈദ്യുതി ലോ ഫ്ളോർ ബസുകൾ സർവീസ് നടത്തുക. വൈദ്യുതിബസുകളിലെ നിരക്ക് വോൾവോ ബസുകളുടേതിനു തുല്യമായിരിക്കും. വോൾവോ സർവീസുകൾ വൻനഷ്ടത്തിലായതാണ്…
Read Moreപാശ്ചാത്യ സംഗീത ഉപകരണമായ സാക്സഫോൺ കര്‍ണാടക സംഗീതത്തില്‍ ലയിപ്പിച്ച സംഗീത പ്രതിഭ;കദ്രി ഗോപാല്‍നാഥ് വിടപറഞ്ഞു.
ബെംഗളൂരു : സാക്സഫോൺ വിദഗ്ധൻ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധയെ തുടർന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ പന്ത്രണ്ടോടെയാണു മരിച്ചത്. സാക്‌സോഫോണിനെ കർണാടക സംഗീതസദസ്സുകൾക്കു പരിചയപ്പെടുത്തിയതു കദ്രിയാണ്. കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണു സംഗീതത്തിസംഗീതത്തിന്റെ ബാലപാഠങ്ങൾ തുടങ്ങിയത്. ആദ്യക്ഷരം കുറിച്ചതും നാഗസ്വരത്തിൽ തന്നെ. മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാരനറ്റ് യാദൃച്‌ഛികമായി ഗോപാൽനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കഥ മാറുകയായിരുന്നു. 1977ൽ മദ്രാസിൽ നിന്നാണു ജൈത്രയാത്ര തുടങ്ങിയത്. ലോകത്തിലെ…
Read More