ബെംഗളൂരു: അധ്യാപകരെപ്പോലെ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് റോബോട്ടുകൾ. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ, ഏഴുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ മുന്നൂറോളം വിദ്യാർഥികൾക്ക് ദിവസേന അഞ്ചു വിഷയങ്ങളിലാണ് യന്ത്രമനുഷ്യർ ക്ലാസെടുക്കുന്നത്.
വിദ്യാർഥികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയുംചെയ്യുമെന്ന് ഇൻഡസ് ഇന്റർനാഷണൽ സ്കൂൾ ചീഫ് ഡിസൈൻ ഓഫീസർ വിഘ്നേഷ് റാവു പറഞ്ഞു. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള യന്ത്രമനുഷ്യർ സ്ത്രീവേഷത്തിലാണുള്ളത്. 45 കിലോഗ്രാമാണ് ഭാരം.
ക്ലാസെടുക്കുമ്പോൾ മനുഷ്യരെപ്പോലെതന്നെ ആംഗ്യങ്ങളും കാണിക്കും. വിഘ്നേഷ് റാവുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനേഴംഗസംഘവുംചേർന്ന് മൂന്നു റോബോട്ടുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
അധ്യാപകർ, പ്രോഗ്രാമർ, കണ്ടന്റ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, ഹാർഡ്വേർ എൻജിനിയർ എന്നിവരടങ്ങുന്ന സംഘം രണ്ടുവർഷമെടുത്താണ് ഇവ രൂപകല്പനചെയ്തത്. വിദ്യാർഥികളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനാൽ കൂടുതൽ ക്ലാസുകളിൽ ഈ രീതി നടപ്പാക്കുന്നകാര്യം ആലോചിക്കുന്നുണ്ടെന്നും റാവു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.