സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന!!

ബെംഗളൂരു: കഫേ കോഫിഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.

ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഗവണ്മന്റ് വെന്‍ലോക് ആശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുഴയില്‍ ചാടിയ നിമിഷത്തില്‍ തന്നെ സിദ്ധാര്‍ത്ഥ മരിച്ചിരിക്കാമെന്നും അതിനാലായിരിക്കാം ശരീരത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കയറാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്

അതേസമയം, മരണസമയത്ത് സിദ്ധാര്‍ത്ഥ ധരിച്ചിരുന്ന ടീഷര്‍ട്ട് മൃതദേഹത്തില്‍ കാണാതിരുന്നതാണ് സംശയത്തിനിട നല്‍കുന്നത്. പുഴയിലേക്ക് ചാടും മുന്‍പ് രക്ഷപ്പെടാനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കാന്‍ കൈ കെട്ടാനോ മുഖം മൂടാനോ മറ്റോ ആകാം സിദ്ധാര്‍ത്ഥ ടീഷര്‍ട്ട് ഉപയോഗിച്ചതെന്നും ഡോക്ടര്‍മാര്‍ അനുമാനിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us