ദേവഗൗഡയുടെ കുടുംബാംഗങ്ങളെല്ലാം നിയമസഭയിലേക്ക്;കുമാരസ്വാമിയുടെ ജ്യേഷ്ഠനും,ഭാര്യക്കു ശേഷം മണ്ഡ്യയിൽ എട്ടു നിലയിൽ പൊട്ടിയ മകൻ നിഖിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും;രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വലും നിയമസഭയിലേക്ക്;രണ്ടു പേരും ജയിച്ചാൽ നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം 5 ആയി ഉയരും.

ബെംഗളൂരു : കുടുംബാംഗങ്ങളെല്ലാം നിയമസഭയിൽ എത്തിക്കുക എന്നതാണ് ജെഡിഎസ് ദേശീയ പ്രസിഡൻറ് ദേവഗൗഡയുടെ ശ്രമം എന്നാണ് ഏറ്റവും പുതിയ വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ദേവഗൗഡയുടെ മൂത്തമകൻ രേവണ്ണ നിയമസഭാ അംഗവും മുൻ സർക്കാരിലെ മന്ത്രിയുമായിരുന്നു രണ്ടാമത്തെ മകനായ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും പ്രവർത്തിച്ച നിയമസഭ അംഗമാണ്, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്. സ്പീക്കർ അയോഗ്യരാക്കിയ 3എംഎൽഎമാരുടെ ഒഴിവ് ഇപ്പോൾ ജെഡിഎസ് ഭാഗത്തു ഉണ്ട്. അതിൽ രണ്ടിടത്തും ചെറുമകളെ തന്നെ മത്സരിപ്പിച്ച്  കർണാടക നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആണ് ദേവഗൗഡയുടെ…

Read More

സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന!!

ബെംഗളൂരു: കഫേ കോഫിഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഗവണ്മന്റ് വെന്‍ലോക് ആശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുഴയില്‍ ചാടിയ നിമിഷത്തില്‍ തന്നെ സിദ്ധാര്‍ത്ഥ മരിച്ചിരിക്കാമെന്നും അതിനാലായിരിക്കാം ശരീരത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കയറാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, മരണസമയത്ത് സിദ്ധാര്‍ത്ഥ ധരിച്ചിരുന്ന ടീഷര്‍ട്ട് മൃതദേഹത്തില്‍ കാണാതിരുന്നതാണ് സംശയത്തിനിട നല്‍കുന്നത്. പുഴയിലേക്ക് ചാടും മുന്‍പ് രക്ഷപ്പെടാനുള്ള…

Read More

സിദ്ധാര്‍ത്ഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി പൊലീസ്

ബെംഗളൂരു: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി മംഗളൂരു പൊലീസ് അറിയിച്ചു. കാറിനുള്ളിലും  പാന്റ്സ് പോക്കറ്റിലുമായിരുന്ന ഫോണുകൾ പരിശോധിച്ചു വരുന്നു. സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ച പൊലീസ് ഇതേ കുറിച്ചുള്ള വിവരം നേരത്തെ പുറത്ത് വിട്ടിരുന്നില്ല. ഈ വിവരം നേരത്തെ പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുന്‍പ് സിദ്ധാര്‍ത്ഥയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവര്‍ പിന്നീട് ഈ വസ്തുത മറച്ചുവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു. ധരിച്ചിരുന്ന ടി ഷർട്ട്  കാണാതായതിനെക്കുറിച്ച് വിശദമായ അന്വേഷണം…

Read More

മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ!

ബെംഗളൂരു: മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്‍കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതിനാലാണ് മേയര്‍ക്കും അധികൃതര്‍ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് നിരോധിത നഗരമായ ബംഗളുരുവില്‍ മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ്  പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്. ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദർശിച്ചവേളയിലാണ് മേയർ ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെയുള്ളവ സമ്മാനമായി നൽകിയത്. ഇതിനൊപ്പമുള്ള പ്ലാസ്റ്റിക് കവർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയർ വിവാദത്തിലകപ്പെടുകയായിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയെന്നും ശിക്ഷയായി പിഴയൊടുക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം മേയർ അഞ്ഞൂറുരൂപ പിഴയൊടുക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഈ നടപടിക്ക് വന്‍…

Read More

ഉപതിരഞ്ഞെടുപ്പ്; കെ.ആർ. പേട്ടിൽ കുമാരസ്വാമിയുടെയും യെടിയുരപ്പയുടെയും മക്കൾ നേർക്കുനേർ!!

ബെംഗളൂരു: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു ചർച്ചകൾ സജീവമായി. മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ജെ.ഡി.എസ്. കെ.ആർ. പേട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കം നടത്തുന്നതായാണ് വിവരം. വിമത എം.എൽ.എ.യായിരുന്ന കെ.സി. നാരായണ ഗൗഡയെ സ്പീക്കർ അയോഗ്യനാക്കിയതിനെ തുടർന്നാണ് കെ.ആർ. പേട്ടിലെ ഉപതിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് ചർച്ചകൾ സജീവമായത്. നിഖിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജെ.ഡി.എസ്. പ്രവർത്തകർക്കിടയിലുള്ളതിനാൽ പാർട്ടി നേതാക്കളുമായി ചർച്ചനടത്തി തീരുമാനിക്കുമെന്ന് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പ് കാര്യങ്ങൾ വിലയിരുത്താൻ കുമാരസ്വാമി കെ.ആർ. പേട്ട് സന്ദർശിച്ച് പ്രാദേശിക നേതാക്കളുമായി ചർച്ചനടത്തും. അതിനിടെ കെ.ആർ. പേട്ടിൽ…

Read More

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സുഹൃത്ത് സ്വർണാഭരണങ്ങളുമായി മുങ്ങി!

ബെംഗളൂരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സുഹൃത്ത് സ്വർണാഭരണങ്ങളുമായി മുങ്ങി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ 2.2 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ജെ.പി. നഗർ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിന്റെപേരിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. രാജരാജേശ്വരി നഗർ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. ജൂൺ ആദ്യ ആഴ്ചയിലാണ് വീട്ടമ്മയ്ക്ക് മഞ്ജുനാഥിന്റെ ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. പിന്നീട് ഇയാൾ വീട്ടമ്മയുമായി നിരന്തരം ചാറ്റിങ് തുടങ്ങി. ഇതിനിടെ ഫോൺ നമ്പറും കൈമാറി. മൂന്നാഴ്ചയ്ക്കുശേഷം ഫോണിൽ വിളിച്ച് സഹോദരി ചില സാമ്പത്തിക ഇടപാടിൽ പെട്ടിരിക്കുകയാണെന്നും 4500…

Read More

നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തു; കുമാരസ്വാമി രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരുങ്ങുന്നു!!

ബെംഗളൂരു: നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ദുഷ്ടത നിറഞ്ഞ സർക്കാരിനെ മാറ്റി പരിശുദ്ധമായ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിൽ ഒരുവിഭാഗം മാധ്യമങ്ങൾ വിജയിച്ചെന്നും കുമാരസ്വാമി പരിഹാസസ്വരത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വന്നത് ആകസ്മികമായാണ്. രണ്ട് തവണ മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചു. ഇന്നത്തെ രാഷ്ട്രീയത്തിൽ നല്ല ആളുകൾക്ക് സ്ഥാനമില്ല. രാഷ്ട്രീയത്തിൽ ജാതിഭ്രമമാണ് നടക്കുന്നത്. തന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരേണ്ട. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന് ജ​ന​ങ്ങ​ളെ​യ​ല്ലാ​തെ ആ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ത്തി​നാ​ണ് താ​ന്‍…

Read More

ഏറ്റവും കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം നേടാവുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ നമ്മബെംഗളൂരു;ലോക പട്ടികയിൽ ഏഴാം സ്ഥാനം.

ബെംഗളൂരു : ഉന്നതവിദ്യാഭ്യാസത്തിന് ഇന്ത്യയിൽ ഏറ്റവും ചെലവുകുറഞ്ഞ നഗരമായി നമ്മ ബംഗളൂരു. ഒരു ലോകത്തെ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിന് ഏഴാം സ്ഥാനമാണ്. ബെസ്റ്റ് സ്റ്റുഡന്റ് സിറ്റി സർവ്വേ 2019 അനുസരിച്ച് ജീവിതച്ചെലവും ട്യൂഷൻ ഫീസും കുറവുള്ള ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമതാണ് നമ്മുടെ സിറ്റി. ബുഡാപെസ്റ്റ് (ഹംഗറി), ക്വാലലംപുർ, റോക്ലോ(പോളണ്ട് ), നൊവോസി ബിർസിക്ക് (റഷ്യ), സെന്റ് പീറ്റേഴ്സ് ബർഗ് (റഷ്യ), ടോംസ്‌ക് (റഷ്യ) എന്നിവയാണ് ബംഗളൂരുവിന് മുന്നിലുള്ളത്. ഇന്ത്യൻ നഗരങ്ങളിൽ ഡൽഹി (16) ചെന്നൈ (27) എന്നിവ ആദ്യ അമ്പത് നഗരങ്ങളിൽ ഇടംപിടിച്ചു.

Read More
Click Here to Follow Us