നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തു; കുമാരസ്വാമി രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരുങ്ങുന്നു!!

ബെംഗളൂരു: നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ദുഷ്ടത നിറഞ്ഞ സർക്കാരിനെ മാറ്റി പരിശുദ്ധമായ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിൽ ഒരുവിഭാഗം മാധ്യമങ്ങൾ വിജയിച്ചെന്നും കുമാരസ്വാമി പരിഹാസസ്വരത്തിൽ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് വന്നത് ആകസ്മികമായാണ്. രണ്ട് തവണ മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചു. ഇന്നത്തെ രാഷ്ട്രീയത്തിൽ നല്ല ആളുകൾക്ക് സ്ഥാനമില്ല. രാഷ്ട്രീയത്തിൽ ജാതിഭ്രമമാണ് നടക്കുന്നത്. തന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരേണ്ട. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന് ജ​ന​ങ്ങ​ളെ​യ​ല്ലാ​തെ ആ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ത്തി​നാ​ണ് താ​ന്‍ പ്ര​ധാ​ന്യം ന​ല്‍​കി​യ​തെന്നും കുമാരസ്വാമി പറയുകയുണ്ടായി. ഹാസനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us