ദേവഗൗഡയുടെ കുടുംബാംഗങ്ങളെല്ലാം നിയമസഭയിലേക്ക്;കുമാരസ്വാമിയുടെ ജ്യേഷ്ഠനും,ഭാര്യക്കു ശേഷം മണ്ഡ്യയിൽ എട്ടു നിലയിൽ പൊട്ടിയ മകൻ നിഖിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും;രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വലും നിയമസഭയിലേക്ക്;രണ്ടു പേരും ജയിച്ചാൽ നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം 5 ആയി ഉയരും.

ബെംഗളൂരു : കുടുംബാംഗങ്ങളെല്ലാം നിയമസഭയിൽ എത്തിക്കുക എന്നതാണ് ജെഡിഎസ് ദേശീയ പ്രസിഡൻറ് ദേവഗൗഡയുടെ ശ്രമം എന്നാണ് ഏറ്റവും പുതിയ വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.

ദേവഗൗഡയുടെ മൂത്തമകൻ രേവണ്ണ നിയമസഭാ അംഗവും മുൻ സർക്കാരിലെ മന്ത്രിയുമായിരുന്നു രണ്ടാമത്തെ മകനായ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും പ്രവർത്തിച്ച നിയമസഭ അംഗമാണ്, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്.

സ്പീക്കർ അയോഗ്യരാക്കിയ 3എംഎൽഎമാരുടെ ഒഴിവ് ഇപ്പോൾ ജെഡിഎസ് ഭാഗത്തു ഉണ്ട്. അതിൽ രണ്ടിടത്തും ചെറുമകളെ തന്നെ മത്സരിപ്പിച്ച്  കർണാടക നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആണ് ദേവഗൗഡയുടെ ശ്രമങ്ങൾ എന്നാണ് ഏറ്റവും പുതിയ വാർത്തകൾ.

കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖിൽ ഗൗഡ ജെഡിഎസ് ശക്തികേന്ദ്രമായ മണ്ഡ്യയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിനിമാതാരവും മുൻമന്ത്രി അംബരീഷിന്റെ വിധവയുമായ സുമലതയോട് തോൽവി ഏറ്റു വാങ്ങിയിരുന്നു.

രേവണ്ണയുടെ മകനായ പ്രജ്വൽ ഹസ്സൻ മണ്ഡലത്തിൽനിന്നു ജയിച്ചിരുന്നു ഇദ്ദേഹം മാത്രമാണ് ജെഡിഎസ് ന്റെ ലോക്സഭാംഗം.

രാജി വെച്ച 3  ജെഡിഎസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിലൂടെ അവിടെ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഈ 2 ചെറുമക്കളേയും സ്ഥാനാർഥികളാക്കാനാണ് ദേവഗൗഡയുടെ പദ്ധതി എന്നാണ് വാർത്തകൾ. ഇവർ രണ്ടു പേരും ജയിച്ചാൽ കർണാടക നിയമസഭയിൽ ദേവഗൗഡ കുടുംബാംഗങ്ങളുടെ എണ്ണം 5 ആയി മാറും.

ഹാസനിൽ ജയിച്ച പ്രജുൽ ലോക്സഭാ അംഗത്വം രാജി വെച്ച് അവിടെ മുത്തച്ഛനായ ദേവഗൗഡയെ മത്സരിപ്പിച്ച വിജയിപ്പിച്ചെടുക്കാൻ പദ്ധതിയുണ്ട്. ദേശീയരാഷ്ട്രീയത്തിൽ ജെഡിഎസ് പ്രാധാന്യം നഷ്ടപ്പെട്ടതോടെ യാണ് കൂട്ടത്തോടെ കുടുംബാംഗങ്ങളെല്ലാവരും നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.

മക്കൾ രാഷ്ട്രീയത്തിന് കർണാടക രാഷ്ട്രീയത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്.

മുഖ്യമന്ത്രി ഗുണ്ടു റാവുവിന്റെ മകൻ ആണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവു. മുൻ ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ മകനാണ് നിയമസഭാംഗമായ പ്രിയങ്ക ഖർഗെ. മുൻമുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ രണ്ടുമക്കൾ മക്കൾ മധു ബംഗാരപ്പ, കുമാർ ബംഗാരപ്പ ബിജെപി-ജെഡിഎസ് പാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ വിജയരാഘവേന്ദ്ര ശിവമൊഗ്ഗയിൽ നിന്നുള്ള ലോക്സഭാംഗം ആണ്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൂത്തമകൻ കഴിഞ്ഞവർഷം അകാലത്തിൽ മരണമടഞ്ഞപ്പോൾ രണ്ടാമത്തെ മകനെ രാഷ്ട്രീയത്തിൽ കൊണ്ടുവരികയും താൻ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. എതിരെ മത്സരിപ്പിക്കാൻ ബിജെപി പദ്ധതിയിട്ടിരുന്നത് യെദ്യൂരപ്പയുടെ രണ്ടാമത്തെ മകനെയായിരുന്നു, പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ  ഇടപെടലിനെതുടർന്ന് അവസാനനിമിഷം സ്ഥാനാർഥിത്വം മാറ്റുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us