പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു!!

 

ബെംഗളൂരു: പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ നിറച്ച പാക്കറ്റ് എറിഞ്ഞ്‌ ഭീഷണിപ്പെടുത്തിയാണ് സ്വർണാഭരണങ്ങൾ കവർന്നത്.

വിനായകനഗർ സ്വദേശിയും റിട്ട. പോലീസ് ഇൻസ്പെക്ടറുടെ മകളുമായ ആശാരാജിന്റെ നാലുലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ജനുവരി 11-ന് വീട്ടിൽ യുവതിയും മകളും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

രാത്രി ഏഴുമണിയോടെ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി വാതിൽ പൂട്ടിയശേഷം പെട്രോൾ നിറച്ച പാക്കറ്റുകൾ യുവതിക്കുനേരെ എറിയുകയായിരുന്നു. തുടർന്ന് യുവാവ് തീപ്പെട്ടിയെടുത്ത് ഭീഷണിപ്പെടുത്തി.

കത്തികാട്ടി മകളെയും ഭീഷണിപ്പെടുത്തിയശേഷം ആഭരണങ്ങൾ ഊരിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവതിയും മകളും മാലയും വളകളും മറ്റ്‌ ആഭരണങ്ങളും ഊരിനൽകി.

പെട്രോൾ പാക്കറ്റ് എറിഞ്ഞു ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നത് പുതിയ രീതിയാണെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ജാക്കറ്റ് ധരിച്ച് ബൈക്കിലാണ് പ്രതി എത്തിയതെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts