ടിക്ക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരുമായി കേരളാ പൊലീസ്

ടിക്ക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരുമായി കേരളാ പൊലീസ് മുന്നേറുന്നു. അകൗണ്ട് തുറന്ന് മൂന്നു ദിവസം കൊണ്ട് ഒന്നര ലക്ഷത്തോളം പേരാണ് ഫോളോ ചെയ്യുന്നത്. മൂന്ന് വിഡിയോകളാണ് ഇതുവരെ പോലീസ് ചെയ്തത് അതില്‍ ഒന്ന് കേരളാ പോലീസ് ടിക് ടോക്കിലും എന്നതും. മറ്റൊന്ന് ടിക്ക് ടോക്കിലേക്ക് സ്വാഗതമറിയിച്ചുകൊണ്ടുള്ള നടന്‍ സൈജു കുറുപ്പിന്‍റെ വീഡിയോ യും. മൂന്നാമത്തേത് ഹെല്‍മറ്റ് വെക്കുന്നതിനെപ്പറ്റിയുള്ള ബോധവല്‍ക്കരണ വീഡിയോയുമാണ്‌. എല്ലാ വീഡിയോകള്‍ക്കും രസകരമായ കമന്‍ഡുകളും അനേകം ലൈക്കുകളുമാണ് കിട്ടുന്നത്. ടിക് ടോക്കില്‍ അക്കൗണ്ട് എടുക്കാന്‍ ജനപ്രീതി തന്നെയാണ് കാരണമെന്നാണ് പോലീസിന്‍റെ സോഷ്യല്‍ മീഡിയാ…

Read More

ബെംഗളൂരുവിൽ 114-ാം ഇന്ത്യ ഇന്റർനാഷനൽ ട്രാവൽമാർട്ടിന് തുടക്കമായി

ബെംഗളൂരു: വിനോദസഞ്ചാരമേഖലയിലെ സംരംഭകരെയും സംഘാടകരെയും ഒരുകുടക്കീഴിൽ അണിനിരത്തി ബെംഗളൂരുവിൽ 114-ാം ഇന്ത്യ ഇന്റർനാഷനൽ ട്രാവൽമാർട്ടിന് തുടക്കമായി. 15 രാജ്യങ്ങളും കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളും ബെംഗളൂരു പാലസിൽ നടക്കുന്ന ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നുണ്ട്. വിനോദസഞ്ചാരമേഖലയിലെ പുത്തൻ പ്രവണതകളെ ഈ രംഗത്തുപ്രവർത്തിക്കുന്നവരെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുകയാണ് ട്രാവൽമാർട്ടിന്റെ പ്രധാനലക്ഷ്യം. സ്വകാര്യമേഖലയിലെ നാനൂറ്റിയമ്പതിലേറെ സംരംഭകരുടെയും സാന്നിധ്യമുണ്ട്. കേരളത്തിൽനിന്നും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 24 സംരംഭകരാണ് പങ്കെടുക്കുന്നത്. റിസോർട്ട്, ഹോംസ്റ്റേ എന്നിവ നടത്തുന്ന ഏതാനും സംരംഭകർ സ്വന്തംനിലയിലും പ്രത്യേകസംവിധാനങ്ങളൊരുക്കി. സംസ്ഥാനത്തെ വിവിധ ആഡംബര ഹോട്ടലുകളും മറ്റു പ്രമുഖസ്ഥാപനങ്ങളും കേരള ടൂറിസത്തിന്റെ…

Read More

തീവണ്ടിക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു :രാവിലെ 09:10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 7.50 ന് കെ.എസ്.ആർ സിറ്റി സ്റ്റേഷനിലെത്തുന്ന 12678 എറണാകുളം- ബെംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസിന് വേഗനിയന്ത്രണം ഏർപ്പെടുത്തി. സേലം സെക്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഈ മാസം ഏഴുവരെയാണ് വേഗ നിയന്ത്രണം. തോപ്പൂർ സ്‌റ്റേഷന് സമീപം 30 മിനിറ്റോളം വൈകിയാണ് ട്രെയിൻ സർവീസ് നടത്തുക.  

Read More

വിധാൻ സൗധയിൽ ജോലിക്ക് വൈകിയെത്തിയ ജീവനക്കാർക്ക് താക്കീതുമായി മുഖ്യമന്ത്രി.

ബെംഗളൂരു : ജോലിക്ക് വൈകിയെത്തിയ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി യെദിയൂരപ്പ. വ്യാഴാഴ്ച രാവിലെ 10ന് വിധം സൗദിയിൽ മുഖ്യമന്ത്രി നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ഉദ്യോഗസ്ഥർ സമയത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇനിമുതൽ വൈകിയെത്തുന്ന അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

Read More

ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പര നാളെ ഫ്ലോറിഡയില്‍ നടക്കും. അമേരിക്കയിലെ ഫ്ളോറിഡയില്‍ രാത്രി എട്ടിനാണ് ആദ്യ മത്സരം. രണ്ടാമത്തെ മത്സരവും ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം. പര്യടനത്തിലെ ആദ്യ മത്സരമായതിനാല്‍ തന്നെ വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരു ടീമുകളുടേയും ശ്രമം. ക്രിസ് ഗെയ്ല്‍ ഇല്ലെങ്കിലും പരിചയ സമ്പന്നരായ കളിക്കാര്‍ കരീബിയന്‍ പടയിലുണ്ട്. എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ വെസ്റ്റീന്‍ഡീസിനേക്കാളും ഏറെ മുന്നിലുള്ള കൊഹ്‌ലിപ്പടയ്ക്ക് ഇതൊന്നും ഒരു ഭീഷണി ആകാന്‍ ഇടയില്ല. ലോകകപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍…

Read More

ഹെല്‍മെറ്റ്‌ ഇല്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ഇല്ല.

ബെംഗളൂരു: ഹെല്‍മെറ്റ്‌ ധരിക്കാത്ത ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ നഗരത്തിലെ പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കില്ല.ബെംഗളൂരു പെട്രോളിയം ഓണേഴ്സ് അസോസിയേഷന്‍ ട്രാഫിക്‌ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും അന്നേ ദിവസം ആരംഭിക്കും.ഹെല്‍മെറ്റ്‌ ഇല്ലാതെ പമ്പില്‍ വരുന്നവരെ ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ പറഞ്ഞ് മനസ്സിലാക്കും,ജീവനക്കാരെ ഉപദ്രവിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.ആദ്യഘട്ടത്തില്‍ പിഴ ചുമത്തില്ല. ഈ വര്ഷം ജൂണ്‍ വരെ ഇരു ചക്ര വാഹന അപകടങ്ങളില്‍ ആകെ മരിച്ച 105 പേരില്‍ 60 ശതമനത്തിന്റെയും മരണ കാരണം…

Read More

മാക്‌ഡവല്‍സ് കുപ്പിവെള്ളം നിരോധിച്ച് കേരള ഭക്ഷ്യ സുരക്ഷ വകുപ്പ്!!

തിരുവനന്തപുരം: ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell’s No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ…

Read More

സംസ്ഥാനത്ത് 2000 ഹിന്ദുത്വ പ്രവർത്തകരുടെ കേസുകൾ റദ്ദാക്കാൻ നീക്കം!!

ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ ടിപ്പുജയന്തി ആഘോഷം നിർത്തലാക്കിയതിനുപിന്നാലെ ഹിന്ദുത്വസംഘടനാപ്രവർത്തകരുടെ പേരിലുള്ള കേസുകളും റദ്ദാക്കാനാരുങ്ങുന്നു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് രണ്ടായിരത്തോളം ഹിന്ദുത്വസംഘടനാപ്രവർത്തകരുടെ പേരിലെടുത്ത കേസുകൾ റദ്ദാക്കാനാണ് നീക്കം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയമസഭാംഗങ്ങളായ കെ.ജി. ബൊപ്പയ്യ, രൂപാളി നായിക്‌ എന്നിവരാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അപേക്ഷ നൽകിയത്. എം.എൽ.എ.മാരുടെ അപേക്ഷയിൽ ആവശ്യമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. 2017-ൽ ഉത്തര കന്നഡയിലെ ഹൊന്നവാരയിൽ ബി.ജെ.പി. പ്രവർത്തകൻ പരേഷ് മെസ്തയെ മരിച്ചനിലയിൽ കാണപ്പെട്ടതിനെത്തുടർന്നും ടിപ്പുജയന്തി ആഘോഷത്തെത്തുടർന്നും ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്‌ രണ്ടായിരത്തോളം പ്രവർത്തകരുടെപേരിൽ കേസെടുത്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്കുനേരെ…

Read More

സിറ്റി പോലീസ് കമ്മീഷണറായി ഭാസ്കർ റാവു ഐ.പി.എസ് അധികാരമേറ്റു.

ബെംഗളൂരു: നഗരത്തിലെ 35 മത്തെ പോലീസ് കമ്മീഷണറായി ഭാസ്കർ റാവു ഐ പി എസ് അധികാരമേറ്റെടുത്തു.1990 ബാച്ച് ഐപിഎസ് ഓഫീസറാണ്. നിലവിൽ കർണാടക റിസർവ് പോലീസിൽ എ.ഡി.ജി.പി യായി സേവനമനുഷ്ഠിക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന അലോക് കുമാറിനെ ഈ സ്ഥാനത്തേക്ക് ഒഴിവുവന്ന ഈ സ്ഥാനത്തേക്ക് മാറ്റി. ഏകദേശം ഒരു മാസം മുൻപ് മാത്രമാണ് സുനീൽ കുമാർ ഐ.പി.എസിൽ നിന്ന് അലോക് കുമാർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനം ഏറ്റെടുത്തത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ 2017 ലും 2018 ല്യം നേടിയ ഓഫീസറാണ്…

Read More

കടം കുമിഞ്ഞു കൂടി;3000 കോടിക്ക് ടെക്ക് പാർക്ക് വിൽക്കാൻ മരിച്ച ജി.വി.സിദ്ധാർത്ഥയുടെ കുടുംബം..

ബെംഗളൂരു : കടം കുമിഞ്ഞു കൂടിയതോടെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള നടപടികളുമായി മരിച്ച കോഫി കിംഗ് ജി.വി. സിദ്ധാർത്ഥയുടെ കുടുംബം. സി സി ഡി യു ടെ ഉടമസ്ഥതയിലുള്ള 90 ഏക്കർ സ്ഥലം വിൽക്കാനുള്ള നടപടിയുമായി ബന്ധപ്പെട്ട് യു എസ് ആസ്ഥാനമായിട്ടുള്ള ബ്ലാക്ക് സ്റ്റോണുമായി ചർച്ച തുടങ്ങി. ഇതിൽ നിന്ന് 3000 കോടി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. കടം നൽകിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അതിന് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു. ജി.വി. സിദ്ധാർത്ഥ ജീവിച്ചിരിക്കുമ്പോൾ തന്നെ തുടങ്ങിയിരുന്ന ചർച്ചകൾ അദ്ദേഹത്തിന്റെ മരണത്തോടെ കൂടുതൽ വേഗത്തിലാക്കുകയായിരുന്നു. സിസിഡിയുടെ…

Read More
Click Here to Follow Us