ടിക്ക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരുമായി കേരളാ പൊലീസ്

ടിക്ക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരുമായി കേരളാ പൊലീസ് മുന്നേറുന്നു. അകൗണ്ട് തുറന്ന് മൂന്നു ദിവസം കൊണ്ട് ഒന്നര ലക്ഷത്തോളം പേരാണ് ഫോളോ ചെയ്യുന്നത്.

മൂന്ന് വിഡിയോകളാണ് ഇതുവരെ പോലീസ് ചെയ്തത് അതില്‍ ഒന്ന് കേരളാ പോലീസ് ടിക് ടോക്കിലും എന്നതും. മറ്റൊന്ന് ടിക്ക് ടോക്കിലേക്ക് സ്വാഗതമറിയിച്ചുകൊണ്ടുള്ള നടന്‍ സൈജു കുറുപ്പിന്‍റെ വീഡിയോ യും. മൂന്നാമത്തേത് ഹെല്‍മറ്റ് വെക്കുന്നതിനെപ്പറ്റിയുള്ള ബോധവല്‍ക്കരണ വീഡിയോയുമാണ്‌.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

എല്ലാ വീഡിയോകള്‍ക്കും രസകരമായ കമന്‍ഡുകളും അനേകം ലൈക്കുകളുമാണ് കിട്ടുന്നത്. ടിക് ടോക്കില്‍ അക്കൗണ്ട് എടുക്കാന്‍ ജനപ്രീതി തന്നെയാണ് കാരണമെന്നാണ് പോലീസിന്‍റെ സോഷ്യല്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്യുന്നവര്‍ പറയുന്നത്.

വീഡിയോയിലൂടെ ട്രാഫിക്ക് ബോധവല്‍ക്കരണം അടക്കമുള്ള സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളാ പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts