വീഴുമോ വാഴുമോ? ഇന്നറിയാം;രാഷ്ട്രീയ പാർട്ടികളുടെ നിർണായക ചർച്ചകൾ തുടരുന്നു;നഗരത്തിൽ തുടരുന്ന വിമത എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകി അനുനയത്തിന് നീക്കം.

ബെംഗളൂരു: കർണാടകത്തിൽ പ്രതിസന്ധി തുടരുന്നതിനിടെ  ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിർണായക യോഗം ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിൽ വച്ചാണ് യോഗം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ, നിലവിലെ മന്ത്രിമാരിൽ ചിലരോട് കോൺഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹവുമുണ്ട്. രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബി സി പാട്ടീൽ എന്നിവർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച് ഡി ദേവഗൗഡയും കോൺഗ്രസ് നേതാക്കളുമായി ഇന്നലെ അർധരാത്രി…

Read More

ഹെബ്ബാൾ മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര കക്കാട് താന്നിയുള്ള പറമ്പിൽ രമേശന്റെ മകൻ അഭിനവ് (22) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് പേരാമ്പ്ര എരവട്ടൂർ സ്വദേശി ഉണ്ണിസുരേഷ് (22) ചികിത്സയിലാണ്. നഗരത്തിലെ ഒര സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യന്മാരായി പ്രവർത്തിച്ചുവരുകയായിരുന്നു രണ്ടുപേരും. വിനോദ സഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽനിന്ന് നഗരത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അഭിനവാണ് ബൈക്ക് ഓടിച്ചിരുന്നത്. നഗരത്തിലേക്ക് മടങ്ങുമ്പോൾ ഹെബ്ബാൾ മേൽപ്പാലത്തിൽ ബൈക്ക് ഗട്ടറിൽ ചാടിയതോടെ ഇരുവരും തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ കൊളംബിയ ഏഷ്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിനവിന്റെ ജീവൻ…

Read More

’83’ എന്ന ചിത്രത്തിൽ കപില്‍ ദേവായി രണ്‍വീര്‍!

ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പിന്‍റെ ആവേശത്തിലിരിക്കുമ്പോള്‍ 1983ല്‍ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തെ പ്രമേയമാക്കി കബീര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ’83’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ചിത്രത്തില്‍ ഇന്ത്യന്‍ നായകനായിരുന്ന കപില്‍ ദേവായി വേഷമിടുന്ന രണ്‍വീര്‍ സിംഗ് തന്‍റെ 34-ാം പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിഗംഭീര മേക്കോവറിലാണ് താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്നുണ്ട്. ക്രിക്കറ്റിലെ രാജാക്കാന്‍മാരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടതിന്‍റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്.…

Read More

ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഉറപ്പ്; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍!!

ഇന്നലെ നടന്ന ആവസാന ലീഗ് മത്സരത്തോടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. മികച്ച പ്രകടനം കാഴ്ചവച്ചാണ് 4 ടീമുകളും സെമി ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 9 മത്സരങ്ങളില്‍ നിന്നായി 15 പോയിന്‍റ് നേടി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. 7 വിജയവും 2 പരാജയവും നേരിട്ട ഓസ്ട്രേലിയ 14 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 12 പോയിന്‍റോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 11 പോയിന്‍റോടെ ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടും ന്യൂസിലന്റും…

Read More

പിതൃത്വത്തിൽ സംശയം തോന്നി പിതാവ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി!!

ബെംഗളൂരു: പിതൃത്വത്തിൽ സംശയം തോന്നി പിതാവ് രണ്ട് വയസ്സുകാരൻ കൗശലിനെ ക്രൂരമായി കൊല ചെയ്തു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ ഹുൻസൂറിലാണ് സംഭവം. ശശികുമാർ ഭാര്യ പരിമളവുമായി കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി നിരന്തരമായി വഴക്കിട്ടിരുന്നതായി പരിമളത്തിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും തമ്മിലെ കുടുംബവഴക്കിനെ തുടർന്ന് പരിമളം സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ആറ് മാസം മുമ്പ് പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു. എന്നാലും പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന…

Read More

പ്രശ്നങ്ങളുടെ ഇടയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നിറങ്ങി മുഖ്യമന്ത്രി കുമാരസ്വാമി;നിർണായക ചർച്ചകൾക്കായി നേരിട്ട് താജ് വെസ്റ്റ് എൻഡ് ഹോട്ടലിലേക്ക്;കർണാടക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി ഗവർണർ.

ബെംഗളൂരു :രാഷ്ട്രീയ സാഹചര്യം പ്രതികൂലമായതിനാൽ അമേരിക്കയിൽ നിന്ന് തിരിച്ച മുഖ്യമന്ത്രി കുമാരസ്വാമി ഡൽഹിയിൽ ചാർട്ടർ ചെയ്ത വിമാനത്തിൽ നഗരത്തിലെ എച്ച്എൽ വിമാനത്താവളത്തിൽ ഇറങ്ങി. നേരിട്ട് അദ്ദേഹം റേസ് കോഴ്സ് റോഡിലുള്ള താജ് വെസ്റ്റ് എൻഡ് ഹോട്ടലിലേക്ക് തിരിച്ചു. ജെഡിഎസ് എംഎൽഎമാരും ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയും ഹോട്ടലിലുണ്ട്. സഖ്യത്തിന്റെ കോ ഓർഡിനേറ്റർ സിദ്ധരാമയ്യയും ഹോട്ടലിലുണ്ട്. അതേ സമയം നാളെ വൈകുന്നേരം ബി ജെ പി അവരുടെ എം എൽ മാരുടെ യോഗം വിളിച്ചിട്ടിണ്ട്.ജെഡിഎസ് എം എൽ എ മാരെ റിസോർട്ടിലേക്ക് മാറ്റുകയാണെങ്കിൽ ബിജെപി എംഎൽഎമാരെയും റിസോർട്ടിലേക്ക്…

Read More

സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ല, നിലവിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപി; സിദ്ദരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ. പ്രതിസന്ധികളെ സർക്കാർ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല, നിലവിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബി.ജെ.പിയാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തമാണ്. ഓപ്പറേഷന്‍ താമരയാണ് ഇത്… എല്ലാം നല്ലതായി പോകുന്നു, പേടിക്കേണ്ടതില്ല. സര്‍ക്കാര്‍ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല’,  സിദ്ദരാമയ്യ പറഞ്ഞു രാജിയ്ക്കു പിന്നില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എംഎല്‍എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.…

Read More

രാജി വച്ച വിമത എം.എൽ.എമാർക്കിടയിൽ പിളർപ്പ്; ഒരു വിഭാഗത്തെ കൂടെ നിർത്തി ഭരണം നിലനിർത്താൻ അവസാന ശ്രമവും നടത്തി സഖ്യകക്ഷി നേതാക്കൾ.

ബെംഗളൂരു: 14 ഭരണ പക്ഷ എംഎൽഎമാർ രാജിവച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോൾ ഭരണം നിലനിർത്താനുള്ള ചർച്ചകൾ നഗരത്തെ കേന്ദ്രീകരിച്ച് തുടരുകയാണ്. ഹൈക്കമാന്റിന്റെ പ്രതിനിധിയായ കെസി വേണു ഗോപാൽ ഇന്നലെ തന്നെ നഗരത്തിലെത്തി. രാജിവച്ചവരിൽ 10 പേർ മുൻ ജെഡിഎസ് അദ്ധ്യക്ഷൻ വിശ്വനാഥിന്റേയും കോൺഗ്രസ് നേതാവ് രമേഷ് ജാർക്കി ഹോളിയുടെയും നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ പ്രത്യേക വിമാനത്തിൽ എച്ച് എ എൽ വിമാനത്താവളത്തിൽ നിന്ന് മുംബെയിലേക്ക് തിരിച്ചു. നഗരത്തിൽ തങ്ങുന്ന 4 എം എൽ എ മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് തുടരുന്നത്.…

Read More

രണ്ട് ഘട്ടമായി നടത്തിയ ബി.ജെ.പി.യുടെ സർജിക്കൽ സർപ്രൈസ് ഫലം കണ്ടു!!

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിരുന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതാക്കളോട് നീക്കങ്ങളില്‍ നിന്ന് പിന്‍മാറാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. ഇതോടെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്നും സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ കാരണം സര്‍ക്കാര്‍ താനെ താഴെവീഴുമെന്നുമുള്ള നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്. സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ കാരണം പ്രതിസന്ധി നേരിടുന്നതിനിടയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് രണ്ട് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. ബെല്ലാരിയിലെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗ്, വിമത എംഎല്‍എയായ രമേശ് ജാര്‍ഖിഹോളി എന്നിവരായിരുന്നു…

Read More

14 പേര്‍ക്ക് പുറമേ പുതിയ 2 എം.എല്‍.എ മാര്‍ കൂടി രാജിവക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നു;കുമാരസ്വാമി സര്‍ക്കാരിന്റെ പതനം പൂര്‍ണം?

ബെംഗളുരു:കർണാടകത്തിൽ വീണ്ടും നാടകീയതകളുടെയും റിസോർട്ട് രാഷ്ട്രീയത്തിന്‍റെ കാലം. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ  മുംബൈയിലേക്ക് മാറ്റി. രണ്ട് ചാർട്ടേഡ് ഫ്ലൈറ്റുകളിലായാണ് എംഎൽഎമാരെ മാറ്റിയത്. ഹൈക്കമാന്‍റിന്‍റെ പ്രത്യേക നിർദേശപ്രകാരം ബെംഗളുരുവിലേക്ക് എത്തിയ കെ സി വേണുഗോപാൽ എച്ച്എഎൽ വിമാനത്താവളത്തിൽ വച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ രണ്ട് എംഎൽഎമാർ കൂടി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ബി നാഗേന്ദ്ര, ജെ എൻ ഗണേഷ് എന്നിവർ ചൊവ്വാഴ്ച രാജിക്കത്തുമായി സ്പീക്കറെ കാണുമെന്നാണ് സൂചന. ഇതോടെ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ…

Read More
Click Here to Follow Us