അൾസൂരിലുള്ള ലിഡോ മാളിന് 3 ലക്ഷം രൂപ പിഴ!

ബെംഗളൂരു: മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ ലിഡോ മാളിന് മൂന്നുലക്ഷം രൂപ പിഴചുമത്തി ബി.ബി.എം.പി.

ഇവിടെ നിന്ന് അനധികൃതമായി പുലർച്ചെ 2:30ന് മാലിന്യം കൊണ്ടു പോയ വാഹനം ബി.ബി.എം.പി മാർഷലുകൾ കയ്യോടെ പിടികൂടുകയായിരുന്നു.

ഖര -ദ്രവ മാലിന്യം വേർതിരിക്കാതെയാണ് കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

അൾസൂരിൽ മുൻപ് ഉണ്ടായിരുന്ന ലിഡോ എന്ന സിനിമാ തീയേറ്റർ നിന്ന ഭാഗത്താണ് ലിഡോ മാൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചത്.

നഗരത്തിൽ കൂടുതൽ പേരെത്തുന്ന മാളുകളിൽ ഒന്നായ ലിഡോ എം.ജി.റോഡിന്റെ അവസാനവും അൾസൂർ തടാകത്തിന്ന് വളരെ ദൂരെയുമല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts