ബെംഗളൂരു : കടുവകളുടെ എണ്ണത്തിൽ വീണ്ടും ഒന്നാംസ്ഥാനം നിലനിർത്തി നമ്മ കർണാടക. 5 കടുവാ സങ്കേതങ്ങൾ ആയി 500 കടുവകളാണ് പുതിയതായി കണ്ടെത്തിയത്. 2016ലെ കണക്കെടുപ്പിൽ 406 കഴിവുകളുമായി കർണാടക തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കേരളവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നാഗർഹോള,ബന്ദിപ്പൂർ കൂടുതൽ കടുവകൾ ഉള്ളത്. 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
Read MoreMonth: July 2019
കയറിയ വെള്ളം തിരിച്ചൊഴുകുന്നു; ഒരു വിമതൻ കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി;3 പേർ അയഞ്ഞു;പ്രതീക്ഷയുമായി സഖ്യ സർക്കാർ.
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും. എം ടി ബി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. റോഷൻ ബേഗിനേയും രാമലിംഗ റെഡ്ഡി യേയും മുനിരത്നയേയും ഒപ്പം നിർത്താനുള്ള ശ്രമങ്ങളും തുടരുന്നു. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ അംഗബലമുള്ള സര്‍ക്കാര്‍ കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും…
Read Moreഒരു പ്രമുഖ പത്രത്തിലേക്ക് ഫീൽഡ് പ്രമോട്ടർമാരെ ആവശ്യമുണ്ട്!
ബെംഗളൂരു : നഗരത്തിലെ ഒരു പ്രമുഖ മലയാള പത്രത്തിൽ ഫീൽഡ് പ്രമോട്ടർമാരുടെ ഒഴിവുണ്ട്.നിയമനം കരാറടിസ്ഥാനത്തിലാണ്. ആകർഷകമായ വേതനവും യാത്രാബത്തയും താമസ സൗകര്യവും ലഭിക്കും പ്ലസ് ടുവോ ബിരുദമോ ആണ് യോഗ്യത. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Mob : 7337721313,9072599995 Email : [email protected]
Read Moreഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി ബസ്സിന് തീപിടിച്ചു;ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം!
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി ബസിന് തീ പിടിച്ചു. ഔട്ടർ റിംഗ് റോഡിലെ ദൊഡ്ഡ നക്കുന്തി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ബനശങ്കരിയിൽ നിന്നും ഹെബ്ബാളിലേക്ക് പോവുകയായിരുന്ന 500എ ബസ്സിലാണ് തീപടർന്നത്. ദൊഡ്ഡ നക്കുന്തി ബസ്‌റ്റോപ്പിൽ നിന്നും ആളെ കയറ്റി മുന്നോട്ടെടുത്ത ബസിലെ എൻജിനിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഒട്ടും സമയം പാഴാക്കാതെ ബസ് നിർത്തുകയും യാത്രക്കാരെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും ആയിരുന്നു . ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ സ്വകാര്യ കമ്പനികളിയിലെ അഗ്നിശമന യന്ത്രങ്ങൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമം…
Read Moreഉദ്യാനനഗരിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു;വിമത എം.എല്‍.എ.മാരെ എല്ലാം തിരിച്ചെത്തിക്കാന്‍ ശ്രമം തകൃതി;5 എം.എല്‍.എ മാര്‍ കൂടി സ്പീക്കര്‍ക്ക് എതിരെ സുപ്രീം കോടതിയില്‍;പരമോന്നത കോടതിയെ സമീപിച്ച ജനപ്രതിനിധികളുടെ എണ്ണം 15 ആയി.
ബെംഗളുരു:കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധിക്കും അനിശ്ചിതത്വങ്ങൾക്കും ഒരാഴ്ചയ്ക്ക് ശേഷവും അയവില്ല. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചു. Bengaluru: Rebel Congress MLA MTB Nagaraj met Congress legislative party leader Siddaramaiah, at the latter’s residence. Congress MLA Zameer Khan also present pic.twitter.com/UynvODAUBq — ANI (@ANI) July 13, 2019 വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം…
Read Moreസ്വകാര്യ ബസുകളുടെ അനാസ്ഥ വീണ്ടും;കൽപ്പറ്റയിലേക്ക് ബസ് കയറിയ യുവതിയെ ഇറക്കിവിട്ടത് കണ്ണൂരിൽ!;സാം ട്രാവൽസിനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ബെംഗളൂരു : നഗരത്തിൽ നിന്നും വയനാട് ജില്ലയിലെ കൽപ്പറ്റയിലേക്ക് ബസ് കയറിയ ആളെ കണ്ണൂരിൽ പുലർച്ചെ ഇറക്കി വിട്ടാൽ എങ്ങിനെ ഇരിക്കും? അതും ഒരു യുവതിയെ? കല്ലട വിഷയങ്ങൾക്ക് ശേഷവും സ്വകാര്യ ബസുകൾ അവരുടെ സേവനങ്ങളുടെ ഗുണം വർദ്ധിപ്പിക്കാൻ ഒരു ചെറിയ ശ്രമം പോലും നടത്തിയിട്ടില്ല എന്നാണ് നഗരത്തിൽ ജീവിക്കുന്ന മലയാളിയായ ഒരു യുവതിയുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം കൽപറ്റയിലേക്ക് പോകാനായി 10 മണിക്കുള്ള സാം ടൂർസ് ആൻഡ് ട്രാവൽസിന്റെ ബസ് ടിക്കറ്റ് റെഡ് ബസ് പോർട്ടലിലൂടെ ബുക്ക്ചെയ്യുകയായിരുന്നു. റിസർവ്…
Read Moreകേരള ആർ.ടി.സി.യുടെ വഴിയെ ബി.എം.ടി.സിയും;ശമ്പളം നൽകാൻ മാത്രം 160 കോടി രൂപ വായ്പയെടുക്കാൻ നീക്കം.
ബെംഗളൂരു :നമ്മുടെ കേരള ആർ ടി സി യുടെ അതേ വിഴിയിലൂടെ ബി.എം.ടി.സിയും യാത്ര തുടരുകയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കർണാടക ആർ ടി സി യുടെ ഉപസ്ഥാപനമായ നഗര സർവ്വീസുകൾ നടത്തുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബി.എം.ടി.സി) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് പുതിയ വിവരം. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റ്,160 കോടിരൂപ വായ്പയെടുക്കുന്നതിനായി ടെണ്ടർ വിളിച്ചതിനോട് ഒരു ബാങ്ക് മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഇനിയും ടെണ്ടർ വിളിക്കാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റ്. 300 കോടി രൂപയാണ് കഴിഞ്ഞ…
Read Moreലോകകപ്പ് കിരീടത്തിനായി നാളെ ലോര്‍ഡ്സ് മൈതാനത്ത് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും
ലോര്‍ഡ്സ്: 12ാമത് ലോകകപ്പിന് നാളെ കലാശപ്പോരാട്ടം… ആര് കിരീടത്തില്‍ മുത്തമിടും? ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് കിരീടം ബാലികേറാമലയായിരുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശജനകമായിരിക്കുമെന്നുറപ്പ്… ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്ത് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നാളെ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നവര്‍ക്ക് ഇത് കന്നി കിരീടം. ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയില്‍ ഒതുക്കാനായില്ല. എന്നാല്‍ ഇത്തവണ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന്…
Read Moreഫഹദ്-നസ്രിയ ജോഡി വീണ്ടും എത്തുന്നു!!
സ്ക്രീനിനകത്തും പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ താര ജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ട്രാൻസ്’ ഡിസംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ വ്യക്തമാക്കി. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍,…
Read Moreധോണിയുടെയും മിതാലിയുടെയും പേരുകൾ കരടിക്കുഞ്ഞുങ്ങൾക്ക് നൽകി വനം വകുപ്പ്!!
ബെംഗലുരു: തുമകുരുവിൽ നിന്ന് ഈയിടെ കണ്ടെത്തിയ കരടിക്കുഞ്ഞുങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ടു. മഹേന്ദ്ര സിംഗ് ധോണിയുടെ ചെല്ലപ്പേരായ മാഹി എന്നതാണ് ഒരു കരടിക്കുഞ്ഞിന്റെ പേര്. മറ്റൊന്നിന് മിതാലി എന്നും പേരിട്ടു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള ആദരസൂചകമായാണ് തേൻ കരടി കുഞ്ഞുങ്ങൾക്ക് ഇവരുടെ പേരിട്ടതെന്നാണ് വിശദീകരണം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഐസിസി റാങ്കിംഗിൽ മൂന്നാം സ്ഥാനം വരെ എത്തിക്കുന്നതിൽ മിതാലി വഹിച്ച പങ്കിനുള്ള സമ്മാനമായാണ് പെൺ കരടിക്കുഞ്ഞിന് ഇവരുടെ പേര് നൽകിയത്. ഝാർഖണ്ഡിലെ ചെറുപട്ടണത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ…
Read More