ബെംഗളൂരു : കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ അധികാരമേറ്റു. ഇന്ന് രാജ്ഭവനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ വാജുബായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് ഇന്ന് അധികാരമേറ്റെടുത്തത്, ഈ മാസം 31 ന് ഉള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയും ശിവാജി നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗ്, മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവായ രാജണ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ…
Read MoreDay: 26 July 2019
ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഈ ബെംഗളൂരു മലയാളിയുടെ പേര്.
ബെംഗളൂരു : സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഓപ്പോ ഇന്ത്യയെന്നാകില്ല പകരം ബൈജൂസ് ഇന്ത്യയെന്നാകും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍ ചെയ്യുക എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. 2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡും ഓപ്പോയും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പിന്‍മാറിയതോടെയാണ് ബൈജൂസിന് അവസരം ലഭിച്ചത്. ബെംഗളൂരു…
Read Moreസ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 9 മുതല്‍ ലാല്‍ബാഗില്‍.
ബെംഗളൂരു: സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 9 മുതല്‍ 18 വരെ ലാല്‍ബാഗില്‍ നടക്കും.മൈസൂരു രാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പുഷപാലങ്കാരമാണ് ഇപ്രാവശ്യം ഗ്ലാസ് ഹൌസിനുള്ളില്‍ ഒരുക്കുന്നത്. മൈസുരുവിലെ ജയചാമരാജേന്ദ്ര സര്‍ക്കിള്‍,കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാള്‍,രാജാവ് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ മാതൃകയാണ് പൂക്കള്‍ കൊണ്ട് നിര്‍മിക്കുക. അഞ്ച് ലക്ഷം പേരെയാണ് ഇത്തവണ പുഷ പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.
Read Moreബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് ധോണിയുടെ പരിശീലനം..
ബെംഗളൂരു: ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി ഇപ്പോൾ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ്. വിൻഡീസ് പര്യടനം ഒഴിവാക്കി സൈനിക സേവനത്തിനിറങ്ങിയ ധോണിക്ക് കശ്മീർ യൂണിറ്റിൽ പട്രോളിങ് ചുമതല നൽകി. ധോണി 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.
Read Moreബി.എസ്.യെദ്യൂരപ്പ ഇന്ന് വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ . ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് നേരത്തെ യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതുപ്രകാരമുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായത്. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്…
Read Moreകർ’നാടകം’ തുടരുന്നു; യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു!!
ബെംഗളൂരു: പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു!! ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് യെദ്യൂരപ്പ രാവിലെ പ്രഖ്യാപിക്കുകയായിരുന്നു. സർക്കാർ രൂപവത്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം. മന്ത്രിസഭയിൽ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. തിടുക്കം പിടിച്ച് സർക്കാർ രൂപീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത നടപടികൾ സ്പീക്കർ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സർക്കാർ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം…
Read Moreഐ.എം.എ. ജൂവലറി തട്ടിപ്പ്: റോഷൻ ബെയ്ഗിനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ എസ്.ഐ.ടി
ബെംഗളൂരു: നഗരത്തിലെ ഐ.എം.എ. ജൂവലറി നിക്ഷേപത്തട്ടിപ്പുകേസിൽ ശിവാജിനഗർ എം.എൽ.എ.യായ റോഷൻ ബെയ്ഗ് ജൂലായ് 29-നകം അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാൻ എസ്. ഐ.ടി നോട്ടീസയച്ചു. റോഷൻ ബെയ്ഗ് 400 കോടി രൂപ കബളിപ്പിച്ചതായി ആരോപിച്ചശേഷമാണ് ബെംഗളൂരുവിലെ ഐ.എം.എ. ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഒളിവിൽപ്പോയത്. എന്നാൽ, റോഷൻ ബെയ്ഗ് ആരോപണം നിഷേധിച്ചു. റോഷൻ ബെയ്ഗ് രാജിവെച്ച് വിമതർക്കൊപ്പം ചേർന്നിരുന്നു. നിക്ഷേപത്തട്ടിപ്പിന്റെ തുടക്കത്തിൽതന്നെ ആരോപണങ്ങളുയർന്നിരുന്നു. പിന്നീട് മുംബൈയിലേക്ക് കടക്കാനിരുന്ന റോഷൻ ബെയ്ഗിനെ വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു.
Read Moreസിംഗാപുര ലേഔട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം!
ബെംഗളൂരു: സിംഗാപുര ലേഔട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭൂഗർഭ ടാങ്കിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ സിസിടിവി പരിശോധിച്ചെങ്കിലും സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. ഒരാഴ്ച പ്രായമായ കുട്ടിയുടെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്.
Read Moreഹർജി പിൻവലിക്കാൻ രണ്ടു സ്വതന്ത്ര എം.എൽ.എ.മാർക്കു സുപ്രീംകോടതിയുടെ അനുമതി
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പു നടത്താൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെടുന്ന ഹർജി പിൻവലിക്കാൻ രണ്ടു സ്വതന്ത്ര എം.എൽ.എ.മാർക്കു സുപ്രീംകോടതി അനുമതി നൽകി. അതേസമയം, ഹർജിക്കാർക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും വ്യാഴാഴ്ച ഹാജരാകാഞ്ഞതിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നീരസമറിയിച്ചു. “ഏതെങ്കിലും കേസ് അടിയന്തരമായി കേൾക്കേണ്ടതുള്ളപ്പോൾ നിങ്ങൾ ഏതുസമയത്തും കയറിവരും. രാവിലെയും ഉച്ചയ്ക്കും അർധരാത്രിയും വരെ നിങ്ങളെത്തും” -അദ്ദേഹം പറഞ്ഞു. വിശ്വാസവോട്ട് നടന്നുകഴിഞ്ഞതിനാലാണു ഹർജി പിൻവലിക്കാൻ എം.എൽ.എ.മാരായ ആർ. ശങ്കറും എച്ച്. നാഗേഷും കഴിഞ്ഞദിവസം അനുമതി തേടിയത്. എന്നാൽ, ഹർജിക്കാർക്കും എതിർകക്ഷികൾക്കുംവേണ്ടി ഹാജരായ മുതിർന്ന…
Read Moreസംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ സാധ്യത!!
ബെംഗളൂരു: സ്പീക്കറുടെ നടപടി ബി.ജെ.പി.യെ ആശയക്കുഴപ്പത്തിലാക്കി. ബാക്കിയുള്ള വിമത എം.എൽ.എ.മാർക്കെതിരെയുള്ള നടപടിയിൽ തീരുമാനം വൈകുന്നത് പുതിയ സർക്കാർ രൂപീകരണം വൈകിപ്പിച്ചേക്കും. തീരുമാനം വൈകിയാൽ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്ന കാര്യം ബി.ജെ.പി. കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ട്. ഇതിലൂടെ ബി.ജെ.പി.ക്ക് കൂടുതൽ സുരക്ഷിതമായ അംഗബലം ഉറപ്പാക്കുന്നതിനുള്ള സമയവും ലഭിക്കും. സർക്കാർ വീണ സാഹചര്യത്തിൽ ധൃതിവേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. അതെ സമയം ഒരാഴ്ചക്ക് അകം പുതിയ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ ധനബില്‍ പാസാക്കാനായി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് ഭരണഘടനാപരമായ ആവശ്യമായി മാറും.ബില്ലുകള്‍ പാസാക്കേണ്ട അവസാന തീയതി ഈ മാസം 31…
Read More