ഐ.എം.എ. ജൂവലറി തട്ടിപ്പ്: റോഷൻ ബെയ്ഗിനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ എസ്.ഐ.ടി

ബെംഗളൂരു: നഗരത്തിലെ ഐ.എം.എ. ജൂവലറി നിക്ഷേപത്തട്ടിപ്പുകേസിൽ ശിവാജിനഗർ എം.എൽ.എ.യായ റോഷൻ ബെയ്ഗ് ജൂലായ് 29-നകം അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാൻ എസ്. ഐ.ടി നോട്ടീസയച്ചു.

റോഷൻ ബെയ്ഗ് 400 കോടി രൂപ കബളിപ്പിച്ചതായി ആരോപിച്ചശേഷമാണ് ബെംഗളൂരുവിലെ ഐ.എം.എ. ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഒളിവിൽപ്പോയത്. എന്നാൽ, റോഷൻ ബെയ്ഗ് ആരോപണം നിഷേധിച്ചു.

റോഷൻ ബെയ്ഗ് രാജിവെച്ച് വിമതർക്കൊപ്പം ചേർന്നിരുന്നു. നിക്ഷേപത്തട്ടിപ്പിന്റെ തുടക്കത്തിൽതന്നെ ആരോപണങ്ങളുയർന്നിരുന്നു. പിന്നീട് മുംബൈയിലേക്ക് കടക്കാനിരുന്ന റോഷൻ ബെയ്ഗിനെ വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us