കർ’നാടകം’ തുടരുന്നു; യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു!!

ബെംഗളൂരു: പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു!! ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് യെദ്യൂരപ്പ രാവിലെ പ്രഖ്യാപിക്കുകയായിരുന്നു.

സർക്കാർ രൂപവത്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം. മന്ത്രിസഭയിൽ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

തിടുക്കം പിടിച്ച് സർക്കാർ രൂപീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത നടപടികൾ സ്പീക്കർ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സർക്കാർ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതെന്നായിരുന്നു റിപ്പോർട്ട്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts