നഗരത്തിലെ വാഹന യാത്രക്കാര്‍ക്ക് ശുദ്ധവായു ലഭ്യമാക്കാന്‍ 500 എയര്‍ പ്യൂരിഫയറുകള്‍ വരുന്നു..

ബെംഗളൂരു: നഗരത്തിലെ നിരത്തുകളില്‍ മലിന വായു ശുദ്ധീകരണത്തിനായി 500 എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കും. തദ്ദേശ ഭരണച്ചുമതലയുള്ള ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ ഇതിനായി 20 കോടി രൂപയുടെ പദ്ധതിക്ക്  അനുമതി നല്‍കി.

തിരഞ്ഞെടുത്ത ട്രാഫിക് കവലകളില്‍ വാഹന യാത്രക്കാര്‍ക്ക് ശുദ്ധവായു ലഭ്യമാക്കാന്‍ വിലയടക്കം 3 – 5 ലക്ഷം രൂപ ചെലവാക്കിയാണ് ഓരോ എയര്‍ പ്യൂരിഫയറും സ്ഥാപിക്കുന്നത്. ഇതിനായി കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്നു പണം കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുന്നു. ബി.ബി.എം.പിയുടെ ട്രാഫിക് എഞ്ചിനീയറിംഗ് സെല്ലിനാണ് മേല്‍നോട്ട ചുമതല.

ഓരോ എയര്‍ പ്യൂരിഫയറും ഏകദേശം 70-90 അടി ചുറ്റളവില്‍ വായു ശുദ്ധീകരിക്കും. പുക, പൊടിപടലങ്ങള്‍, ഘനലോഹ ഘടകങ്ങള്‍, ഓര്‍ഗാനിക് കാര്‍ബണ്‍, സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, പെട്രോളിയം ധൂമം തുടങ്ങിയവ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഉള്ളില്‍ അടിയുന്ന പൊടിപടലങ്ങള്‍  മാസത്തില്‍ ഒരു പ്രാവശ്യം നീക്കിയാല്‍ മതിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us