തിരുവനന്തപുരം: 17കാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 45കാരിക്കെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് 17കാരന്‍ ലൈംഗിക പീഡനം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് 17കാരന്‍ മൊഴി നല്‍കി. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി. രണ്ട് വര്‍ഷം മുമ്പ് കുട്ടി ഇവരുടെ വീട്ടില്‍ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്. പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന്‍…
Read MoreMonth: June 2019
കേരളത്തില്‍ നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍,ഏഷ്യാ പസിഫിക് മേഖലയില്‍ അതിര്‍ത്തി കടന്നുളള നിക്ഷേപ കേന്ദ്രങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടി “നമ്മബെംഗളൂരു”
ബെംഗളൂരു:ഏഷ്യാ പസിഫിക് മേഖലയില്‍ അതിര്‍ത്തി കടന്നുളള നിക്ഷേപ കേന്ദ്രങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടി ബെംഗളൂരു. നിക്ഷേപ വരവിലുണ്ടായ വന്‍ കുതിച്ചുകയറ്റമാണ് ബെംഗളൂരുവിന് ഈ വലിയ നേട്ടം സമ്മാനിച്ചത്. ബെംഗളൂരു ആഗോളതലത്തിലുണ്ടാക്കിയ പ്രശസ്തിയും നിരവധി രാജ്യാന്തര കോര്‍പറേറ്റുകളുടെ കേന്ദ്രമെന്ന നിലയ്ക്കുമാണ് ബെംഗളൂരുവിന് ഈ പദവി ലഭിച്ചത്. ഏഷ്യാ പസിഫിക് മേഖലയിലെ വന്‍ നഗരങ്ങളോടൊപ്പം സ്ഥാനം ലഭിച്ചതോടെ ബെംഗളൂരുവിന്റെ കുതിപ്പിന് ഇനി വേഗം കൂടും. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യ നടത്തിയ ഏഷ്യാ പസിഫിക് ഇന്‍വെസ്റ്റര്‍ ഇന്‍റന്‍ഷന്‍സ് സര്‍വേയിലാണ് കണ്ടെത്തല്‍.
Read Moreകല്ലട പീഡനം: ബസുകള്‍ക്ക് നേരേ കല്ലേറ്, കല്ലടയുടെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം: കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്തു. കല്ലട ബസിൽ ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്.യുടെ പ്രതിഷേധ മാർച്ച്. പ്രവർത്തകർ ഇപ്പോഴും കല്ലട ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഓഫീസിന് നേരെയും സമീപത്ത് നിർത്തിയിട്ടിരുന്ന ചില ബസുകൾക്ക് നേരേയും പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകൾ തകർന്നു. കണ്ണൂരിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിൽ തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ വച്ചാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബസിലെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് യുവതിയുടെ സീറ്റിനടുത്ത് വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന്…
Read Moreകല്ലട ട്രാവൽസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം;ഡ്രൈവറെ യാത്രക്കാർ പിടിച്ച് പോലീസിലേൽപ്പിച്ചു;ബസ് പിടിച്ചെടുത്ത് പോലീസ്.
മലപ്പുറം: തേഞ്ഞിപ്പലത്തിനടുത്തു വച്ച് ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ഡ്രൈവറെ സഹയാത്രക്കാർ ചേർന്ന് തടഞ്ഞു വക്കുകയായിരുന്നു. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ തേഞ്ഞിപ്പലം പോലീസിന് കൈമാറി, ബസ് പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത് എന്ന് യുവതി അറിയിച്ചു.
Read Moreവീണ്ടും കല്ലട!
ബെംഗളൂരു :സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ട്രാവൽസ് വീണ്ടും റിവാദത്തിൽ. പയ്യന്നൂരിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന മലയാളിയായ മോഹനൻ എന്ന ആൾ നേരിട്ട ദുരനുഭവങ്ങൾ ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്, രാമനഗരക്ക് സമീപം എത്തിയപ്പോൾ വളരെ വേഗത്തിൽ ഓടുന്ന ബസ് ഒരു ഹംപിന്റെ മുകളിലൂടെ ചാടുകയും യാത്രക്കാരെല്ലാം സീറ്റിൽ നിന്ന് എടുത്തെറിയപ്പെടുകയും ചെയ്തു. ബസിൽ യാത്രചയ്തിരുന്ന മോഹനൻ എന്ന മലയാളി താൻ രണ്ട് പ്രാവശ്യം ബസിന്റെ മേൽക്കൂരയിൽ ഇടിക്കുകയും, തിരിച്ച് വീഴുകയും ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. കാലിൽ വേദന കൊണ്ട്…
Read Moreഐ.എം.എ നിക്ഷേപക തട്ടിപ്പ് പരാതികൾ 40000 കടന്നു;ഹൈക്കോടതി ഇടപെട്ടു.
ബെംഗളൂരു :ഹലാൽ നിക്ഷേപം ഉറപ്പ് നൽകി കോടികൾ തട്ടിച്ച ഐഎംഎ ജ്വല്ലറി വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു, സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സർക്കാറിനോട് റിപ്പോർട്ട് തേടി, വിവരങ്ങൾ എൻഫോഴ്സ്മെൻറുമായും പങ്കുവക്കണമെന്ന് ആവശ്യപ്പെട്ടു. ഐ എം എ ഗ്രൂപ്പിനും സഹ സ്ഥാപനങ്ങൾക്കും നോട്ടീസയച്ചു. ഇതിനോകം 40600 പരാതികൾ ആണ് പോലീസിന് ലഭിച്ചത്, 1547 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്.
Read Moreഇനി റിയാലിറ്റി ഷോകൾക്ക് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം!!
പാട്ട്, നൃത്തം കോമഡി, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇന്ന് കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നത് റിയാലിറ്റി ഷോകളാണ്. എന്നാല്‍, കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ൦ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കണക്കിലെടുത്താണ് കേന്ദ്ര൦ നടപടിയ്ക്ക് ഒരുങ്ങുന്നത്. ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി ഉചിതമല്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നത്. കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പരിപാടികളുടെ അവതരണവും ഉള്ളടക്കവുമൊക്കെ തയ്യാറാക്കുമ്പോള്‍ കുറേയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read Moreസംസ്ഥാനത്തെ സർക്കാരാശുപത്രികളിൽ ഇനി സ്വകാര്യ ഡോക്ടർമാരുടെ സേവനം!
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാരാശുപത്രികളിൽ ഇനി സ്വകാര്യ ഡോക്ടർമാരുടെ സേവനം. സർക്കാരാശുപത്രികളിലെ ഡോക്ടർമാരുടെ കുറവു നികത്താനാണ് സ്വകാര്യ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നത്. ഇതിനായി ഡോക്ടർമാരെ ആരോഗ്യരക്ഷാസമിതി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശംനൽകി. ഈ ഡോക്ടർമാർ താലൂക്ക്, ജില്ലാ ആശുപത്രികളും പൊതുജനാരോഗ്യകേന്ദ്രങ്ങളും സന്ദർശിച്ച് ചികിത്സ നൽകും. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന അതേ ഫീസുതന്നെയായിരിക്കും സർക്കാരാശുപത്രികളിൽ ചികിത്സ നടത്തുന്ന ഡോക്ടർമാർക്ക് നൽകുക. ഈ വർഷം ആദ്യം പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് വൈകുകയായിരുന്നു. ആരോഗ്യരക്ഷാസമിതി തുടർച്ചയായി സംസ്ഥാനത്തെ സർക്കാരാശുപത്രികളും പൊതുജനാരോഗ്യകേന്ദ്രങ്ങളും സന്ദർശിച്ച്…
Read Moreപാത്രം കഴുകുന്നതിനെച്ചൊല്ലി പൈലറ്റും സഹപ്രവർത്തകനും തമ്മിൽ തർക്കം; ബെംഗളൂരു എയർപോർട്ടിൽ നിന്ന് വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി!!
ബെംഗളൂരു: പാത്രം കഴുകുന്നതിനെച്ചൊല്ലി പൈലറ്റും സഹപ്രവർത്തകനും തമ്മിൽ തർക്കം; ബെംഗളൂരു എയർപോർട്ടിൽ നിന്ന് വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. പൈലറ്റ് ഭക്ഷണംകഴിച്ച പാത്രം കഴുകിവെയ്ക്കാൻ വിമാനത്തിലെ സഹപ്രവർത്തകനോട് ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണം. യാത്രക്കാരുടെ മുന്നിൽവെച്ച് പൈലറ്റ് ഇങ്ങനെ ആവശ്യപ്പെട്ടപ്പോൾ സഹപ്രവർത്തകൻ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ, കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എ1-772 വിമാനത്തിലായിരുന്നു സംഭവം. മറ്റു ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും സംഭവം യാത്രക്കാരെ അമ്പരപ്പിച്ചു. 77 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. അതേസമയം, പലപ്പോഴും പൈലറ്റുമാർ…
Read Moreസെൽഫി വീഡിയോ റെക്കാർഡ് ചെയ്ത് യുവതി തൂങ്ങിമരിച്ചു.
ബെംഗളൂരു :സ്വന്തം വീഡിയോ മൊബൈലിൽ പകർത്തി ഷെയർ ചെയ്തതിന് ശേഷം യുവതി തൂങ്ങിമരിച്ചു.വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേവനഹള്ളി സിറ്റിയിൽ വാടകക്ക് താമസിക്കുന്ന മഞ്ജുള (36) ആണ് ആത്മഹത്യ ചെയ്തത്, വീട്ടുടമസ്ഥനുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടുടമ സ്ഥിരമായി ഇവരോട് വീട് ഒഴിഞ്ഞു കൊടുക്കാൻ പറയുകയും തുടർന്നുള്ള വാഗ്വാദങ്ങളും അരങ്ങേറാറുണ്ട്. 36 സെക്കന്റ് നീളമുള്ള വീഡിയോ റെക്കാർഡ് ചെയ്തതിന് ശേഷം യുവതി ഫാനിൽ തൂങ്ങുകയായിരുന്നു. വീഡിയോയിൽ യുവതി പറയുന്നത് ഇപ്രകാരമാണ് “അവർ ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു, എന്റെ താലി വരെ…
Read More