വീണ്ടും കല്ലട!

ബെംഗളൂരു :സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ട്രാവൽസ് വീണ്ടും റിവാദത്തിൽ. പയ്യന്നൂരിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന മലയാളിയായ മോഹനൻ എന്ന ആൾ നേരിട്ട ദുരനുഭവങ്ങൾ ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്, രാമനഗരക്ക് സമീപം എത്തിയപ്പോൾ വളരെ വേഗത്തിൽ ഓടുന്ന ബസ് ഒരു ഹംപിന്റെ മുകളിലൂടെ ചാടുകയും യാത്രക്കാരെല്ലാം സീറ്റിൽ നിന്ന് എടുത്തെറിയപ്പെടുകയും ചെയ്തു.

ബസിൽ യാത്രചയ്തിരുന്ന മോഹനൻ എന്ന മലയാളി താൻ രണ്ട് പ്രാവശ്യം ബസിന്റെ മേൽക്കൂരയിൽ ഇടിക്കുകയും, തിരിച്ച് വീഴുകയും ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. കാലിൽ വേദന കൊണ്ട് പുളഞ്ഞ ആൾ ഉച്ചത്തിൽ കരഞ്ഞെങ്കിലും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോവാനുള്ള സഹായം പോലും ജീവനക്കാർ നൽകിയില്ല.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തുടർന്ന് കോറമംഗല ലാസ്റ്റ് സ്റ്റോപ്പിന് സമീപത്ത് എത്തിയപ്പോൾ 500 രൂപയും കൊടുത്ത് ഇറക്കി വിടുകയായിരുന്നു, തുടർന്ന് അദ്ദേഹത്തിന്റെ മകൻ അവിടെ വരികയും ഐടി പിഎല്ലിന് സമീപമുളള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തുടയെല്ലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് വാർഡിലേക്ക് മാറ്റിയത്.

കല്ലട ട്രാവൽസിലെ ജീവനക്കാരുടെ മോശമായ ഇടപെടൽ വീണ്ടും വാർത്തയാകുമ്പോൾ എങ്ങും പ്രതിഷേധം ഉയരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts