ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്ഐവി അണുബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യുആർ കോഡ് സ്വയം വിലയിരുത്തൽ കാമ്പെയ്‌ന് വൻ ജനശ്രദ്ധ. സ്വന്തം ആരോഗ്യം പരിശോധിക്കാനും എച്ച്ഐവി അപകടസാധ്യത വിലയിരുത്താനുമായി ഇതിനകം ആറ് ലക്ഷത്തോളം ആളുകളാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ക്യുആർ കോഡുകൾ സ്കാൻ ചെയ്തത്. രാജ്യത്ത് ആദ്യമായി കർണാടകയിലാണ് ഇത്തരമൊരു വിപ്ലവകരമായ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. 6 ചോദ്യങ്ങൾ; സ്വകാര്യത പൂർണ്ണമായും സുരക്ഷിതം ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സംസ്ഥാനത്തുടനീളമുള്ള കോളേജുകൾ, സർവകലാശാലകൾ, വ്യവസായശാലകൾ, ബസ് സ്റ്റാൻഡുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ്…
Read More