ഭീതി പരത്തി അജ്ഞാത രോഗം; മലേഷ്യയില്‍ 12 പേര്‍ മരിച്ചു!!

ക്വലാലംപൂർ: ഭീതി പരത്തി അജ്ഞാത രോഗം; മലേഷ്യയില്‍ 12 പേര്‍ മരിച്ചു! കെലാന്തൻ സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമത്തിലാണ് രോഗം പടരുന്നത്. പ്രദേശത്തെ ഗോത്രവർഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ എന്തുതരം രോഗമാണ് ഇതെന്ന് മലേഷ്യൻ ആരോഗ്യ അധികൃതർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല. ഗ്രാമത്തിൽ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യൻ അധികൃതരുടെ തീരുമാനം. 14 പേരിൽ രണ്ടുപേർ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

ബാക്കിയുള്ള 12 പേരുടെ മരണത്തിന് കാരണമായ രോഗം ഏതാണെന്ന് കണ്ടെത്താൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം. 12 പേർ മരിച്ച രോഗത്തിന് സമാനമായ ലക്ഷണങ്ങളോടെ 83 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 46 പേരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

അജ്ഞാത രോഗംമൂലം ആളുകൾ മരിച്ചതായുള്ള വിവരം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. സ്ഥലത്ത് നടക്കുന്ന ഖനന പ്രവർത്തനങ്ങളെ തുടർന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
[masterslider id="10"]

Related posts