‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി സൈബര്‍ ലോകം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വോട്ടിങ് യന്ത്രത്തിനെതിരെ പൊരിഞ്ഞ പോരാട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ക്കു നന്ദിപറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു കീഴെയാണ് ഏറ്റവും കൂടുതല്‍ കമന്റുകള്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റിലേക്കു തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്ന കമന്റുകള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കമ്മിഷന്റെ വെബ്‌സൈറ്റില്‍ കമന്റിടാനുള്ള നിര്‍ദേശവും പോസ്റ്റിന്റെ ലിങ്കും സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഇവിഎം മതിയെന്ന കമന്റുമായി ‘കാവിപ്പട’ ഗ്രൂപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ബൂത്ത് പിടിത്തം…
Read MoreDay: 22 May 2019
വോട്ടിംഗ് മെഷീനുകളിലെ തിരിമറി ആരോപണം; ആശങ്ക അറിയിച്ച് പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടിംഗ് മെഷീനുകളിലെ തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ ആശങ്ക അറിയിച്ച് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുക എന്നതിനര്‍ത്ഥം ജനവിധിയെ തന്നെ തിരുത്തുക എന്നതാണെന്ന് പ്രണബ് മുഖര്‍ജിയുടേതായി പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. Please read my statement below.#CitizenMukherjee pic.twitter.com/UFXkbv06Ol — Pranab Mukherjee (@CitiznMukherjee) May 21, 2019 വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവാദിത്തമാണ്. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്‍റെ ബാധ്യത…
Read Moreഅങ്ങനെ അതും പൊളിഞ്ഞു!തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ലോറി നിറയെ വോട്ടിംഗ് മെഷീന്‍ കൊണ്ട് പോയി എന്നാ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലെ യഥാര്‍ത്ഥ്യം ഇതാണ്.
അങ്ങനെ തെരഞ്ഞെടുപ്പു കഴിഞ്ഞു,വോട്ട് എണ്ണുന്നതിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ,ജയിക്കും എന്ന് പ്രതീക്ഷ ഉള്ളവര്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.തോല്‍ക്കും എന്ന് ഉറപ്പുള്ളവര്‍ എന്നത്തേയും പോലെ നുണക്കഥകളുമായി തെരഞ്ഞെടുപ്പിനോട് ഉള്ള വിശ്വാസം പോലും ഇല്ലാതെ ആകുന്ന വിധത്തില്‍ ഉള്ള പ്രചാരണങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരുന്നത് ബീഹാറിലെ സരന്‍ ,മഹാരാജ് ഗന്ജ് എന്നീ സ്ഥലങ്ങളില്‍ ഒരു ലോറി നിറയെ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടു,അത് വോട്ടെടുപ്പ് കഴിഞ്ഞു മറ്റു യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.ആര്‍ ജെ ഡി -കോണ്‍ഗ്രസ്…
Read Moreവീണ്ടും”പ്രസാദ ദുരന്തം”;തുമുകുരുവിലെ പാവഗഡയില്‍ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഒരാള്‍ മരിച്ചു;20 പേര്‍ ആശുപത്രിയില്‍.
ബെംഗളൂരു:കര്‍ണാടകയില്‍ വീണ്ടും പ്രസാധ ദുരന്തം,ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഒരു യുവാവ് മരിച്ചു.20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമുകുരു ജില്ലയിലെ പാവഗടയില്‍ ഉള്ള വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇന്നുരാവിലെ പ്രസാദം കഴിച്ചവര്‍ ആണ് ദുരന്തത്തിന് ഇരയായത്.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പ്രസാദത്തില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയുടെ മൂന്നാമത്തെ കേസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
Read Moreകര്‍ണാടക രാഷ്ട്രീയം പുകയുമ്പോള്‍ ഡി.കെ.ശിവകുമാര്‍ ഓസ്ട്രേലിയയില്‍ അടിച്ചു പൊളിക്കുന്നു;പ്രതിബന്ധങ്ങളെ പുഷ്പം പോലെ നേരിടാറുള്ള നേതാവിന്റെ ആഭാവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചങ്കിടിപ്പ് ഏറുന്നു.
ബെംഗളൂരു: സഖ്യ സര്‍ക്കാരിനെതിരെ വരുന്ന ഓരോ ആക്രമണങ്ങളെയും നേരിടുന്നതില്‍ മുന്നില്‍ നിന്ന വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍,ഓരോ തവണയും കര്‍ണാടക രാഷ്ട്രീയത്തില്‍ ജെ ഡി എസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും എം എല്‍ എ മാരെ തന്റെ നിയന്ത്രണത്തില്‍ ഉള്ള റിസോര്‍ട്ടിലും മറ്റും പാര്‍പ്പിച്ച് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായിച്ചിരുന്നത് ഡി കെ ശിവകുമാര്‍ ആയിരുന്നു. എന്നാല്‍ വീണ്ടും കര്‍ണാടക രാഷ്ട്രീയത്തില്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ ശിവ കുമാറിന്റെ അസാന്നിധ്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.കേന്ദ്രത്തില്‍ എന്‍ ഡി എയുടെ…
Read Moreഎന്തുവിലകൊടുത്തും സഖ്യസർക്കാരിനെ നിലനിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി
ബെംഗളൂരു: എന്തുവിലകൊടുത്തും സർക്കാരിനെ നിലനിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. കോൺഗ്രസിൽ അതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ഉത്തരവാദിത്വം മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി സംസാരിക്കാൻ തയ്യാറാണെന്ന് രാഹുൽഗാന്ധിയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന് വേണമെന്നാണ് സിദ്ധരാമയ്യപക്ഷത്തിന്റെ ആവശ്യം. ഇത് തള്ളിയ കോൺഗ്രസ് ഹൈക്കമാൻഡ് കുമാരസ്വാമിയെ പിന്തുണയ്ക്കണമെന്നും നിർദേശിച്ചു. കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട്…
Read Moreറോഷൻ ബേയ്ഗിനെ പിൻതുണച്ച് ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ;ഭരണം നിലനിർത്താൻ വേണ്ടി എല്ലാം സഹിച്ച് കോൺഗ്രസ് കർണാടക നേതൃത്വം.
ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ റോഷൻ ബേയ്ഗിന്റെ പേരിൽ പുറത്തു വന്ന കോൺഗ്രസ് നേതൃത്വത്തിന് എതിരെയുള്ള നിശിത വിമർശനങ്ങളെ ” സത്യവും യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ് ” എന്നും അഭിപ്രായപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എ എച്ച് വിശ്വനാഥ് മുന്നോട്ട് വന്നു. “റോഷൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല, റംസാൻ മാസത്തിൽ, മുസ്ലീം സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹം നടത്തിയ ആരോപണം സത്യത്തിലധിഷ്ഠിതമാണ്, കോൺഗ്രസിന്റെ ഉള്ളിലെ കളികൾ അദ്ദേഹത്തിന് നന്നായറിയാം, എനിക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട് “വിശ്വനാഥ് പറഞ്ഞു. പ്രധാന സിദ്ധരാമയ്യ വിരുദ്ധ നേതാവാണ് വിശ്വനാഥ്. സിദ്ധരാമയ്യയെ വിമർശിച്ചതിനാലാണോ…
Read Moreറോഷൻ ബേയ്ഗ് തുറന്നു വിട്ട ഭൂതം പണി തുടങ്ങി;സംസ്ഥാന രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിൽ; വേണുഗോപാൽ നഗരത്തിലെത്തി;മുഖ്യമന്ത്രി ഡൽഹി യാത്ര മാറ്റി വച്ച് നഗരത്തിൽ തങ്ങുന്നു; തിരക്കിട്ട ചർച്ചകൾ തുടരുന്നു.
ബെംഗളൂരു : കോൺഗ്രസ് നേതാക്കളെ നിശിതമായി വിമർശിച്ച് ഇന്നലെ റോഷൻ ബേയ്ഗ് നടത്തിയ പ്രസ്താവനകളുടെ അലയൊലികൾ അടങ്ങുന്നില്ല. എ ഐ സി സി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ 11 ന് ഡൽഹിക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി യാത്ര റദ്ദാക്കി. രാത്രി 8 മണിയോടെ നഗരത്തിലെത്തിയ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ കുമാരസ്വാമിയേയും സിദ്ധരാമയ്യയെയും കണ്ട് ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാദ്ധ്യത ഏറുകയാണ് കർണാടക രാഷ്ട്രീയത്തിൽ.
Read Moreവീണ്ടും തോക്കെടുത്ത് സിറ്റി പോലീസ്;ഓല ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർതട്ടിയെടുത്ത സംഘത്തെ വെടി വച്ച് വീഴ്ത്തി.
ബെംഗളൂരു : ഓല ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർതട്ടിയെടുത്ത കേസിലെ പ്രതികളെ വെടി വച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്. ഗുണ്ടാ നേതാക്കളായ വിനോദ് കുമാർ, ഹേമന്ത് സാഗർ എന്നിവരെയാണ് മുട്ടിന് താഴെ വെടിവച്ച് പോലീസ് അറസ്റ്റ് ചെയ്തത്, ഇവർ ഇപ്പോൾ ചികിൽസയിലാണ്. ഹെബ്ബഗൊഡി സ്വദേശി കെംമ്പെ ഗൗഡയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ആണ് ഇവർ. നെലമംഗലയാലെ മല്ലരബാനവാഡിയിൽ വച്ചാണ് കൊലപാതകം നടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാർ വിൽക്കുന്നതിനുള്ള രേഖകളിൽ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് കെംമ്പെ ഗൗഡയെ കൊലപ്പെടുത്തിയത്…
Read Moreനാളെ നഗരത്തിൽ മദ്യമില്ല; പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം;വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈലിന് നിരോധനം.
ബെംഗളൂരു : നാളെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ വൻ സുരക്ഷ ഒരുക്കി പോലീസ്. ജയനഗർ എസ് എസ് എം ആർ സിപിയു കോളേജ് (സൗത്ത് ), സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ (നോർത്ത് ), വസന്ത് നഗർ മൗണ്ട് കാർമൽ വിമൻസ് പിയു കോളേജ് (സെൻട്രൽ ) എന്നിവയാണ് നഗരത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 2000 പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. രാവിലെ 8.30 ന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണും ബ്ലൂടുത്ത് ഉപകരണങ്ങളും അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ പടക്കം…
Read More