‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി സൈബര്‍ ലോകം

‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി സൈബര്‍ ലോകം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വോട്ടിങ് യന്ത്രത്തിനെതിരെ പൊരിഞ്ഞ പോരാട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ക്കു നന്ദിപറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു കീഴെയാണ് ഏറ്റവും കൂടുതല്‍ കമന്റുകള്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റിലേക്കു തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്ന കമന്റുകള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

കമ്മിഷന്റെ വെബ്‌സൈറ്റില്‍ കമന്റിടാനുള്ള നിര്‍ദേശവും പോസ്റ്റിന്റെ ലിങ്കും സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഇവിഎം മതിയെന്ന കമന്റുമായി ‘കാവിപ്പട’ ഗ്രൂപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ബൂത്ത് പിടിത്തം പോലുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ നിന്നു മാറിയതോടെയാണെന്നും വിശദീകരിച്ചുകൊണ്ടുള്ള മറുപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിനു മറുപടിയായും വിമര്‍ശനങ്ങള്‍ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts