വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്!!

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. അതേസമയം, ഐസിസി അംഗീകരിച്ചിട്ടുള്ള ട്വൻറി20 ലീഗുകളിൽ താരം സാന്നിധ്യമറിയിക്കും. ബിസിസിഐയുടെ അംഗീകാരം ലഭിച്ചാലുടന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സി൦ഗിന് ഇന്ത്യൻ ടീമിൽ ഇനി കളിക്കാനാകില്ലെന്നാണ് സൂചന. 2019 ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. “അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും യുവരാജ് വിരമിക്കാൻ…

Read More

ഓരോ കുടുംബവും പ്രതിമാസം ഹോട്ടൽ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ശരാശരി 3586 രൂപ! നഗരത്തിലെ ഭക്ഷണ വിപണി 20014 കോടി രൂപയുടേത്; 42000 റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിൽ അധികം പേർ;മറ്റ് മെട്രോ നഗരങ്ങളെ താരതമ്യം ചെയ്യുമ്പോൾ നമ്മ ബെംഗളൂരുവിന് മുന്നാം സ്ഥാനം.

ബെംഗളൂരു : നഗരത്തിലെ റസ്റ്ററൻറ് ഭക്ഷണ വിപണി 20014 കോടിയുടേതാണ് എന്ന് റിപ്പോർട്ട്. മറ്റ് മെട്രോകളെ തട്ടിച്ച് നോക്കുമ്പോൾ നഗരം മൂന്നാം സ്ഥാനത്ത് ആണ് എന്നും നാഷണൽ റെസ്റ്റാറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പഠനം പറയുന്നു. നഗരത്തിൽ ചെറുതും വലുതുമായി 42000 റസ്റ്ററന്റുകൾ ഉണ്ട്, ഒരു ലക്ഷത്തിൽ അധികം പേർക്ക് ഇവിടെ ജോലി ലഭിക്കുന്നു. ബെംഗളൂരുവിലെ ഓരോ കുടുംബവും പ്രതിമാസം 3586 രൂപ ഹോട്ടൽ ഭക്ഷണത്തിനായി ചെലവാക്കുന്നു എന്നാണ് കണക്ക്. ഇത് ദേശീയ ശരാശരിയായ 2500 നും മീതെയാണ്.

Read More

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തെ സിനിമാസ്റ്റൈലിൽ പിൻതുടർന്ന് വെടിവച്ചു വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു : ബൈക്കിലെത്തി മാല പൊട്ടിച്ച്‌ രക്ഷപ്പെടുന്ന കുപ്രസിദ്ധ ബാവറിയ സംഘത്തിലെ രണ്ടു പേരെ സോള ദേവനഹള്ളിയിൽ വച്ച് സിനിമാ സ്റ്റൈലിൽ വെടിവച്ച് വീഴ്ത്തി പോലീസ്. ഇന്നലെ രാവിലെ 2 യുവതികളുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് കരൺ, സുരേന്ദ്രൻ എന്നിവർ പിടിയിലായത്. യുവതികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് പെട്രോൾ സംഘം മോഷ്ടാക്കളെ പിൻതുടർന്ന് തടഞ്ഞു നിർത്തി. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയപ്പോൾ മുട്ടിന് താഴെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. രണ്ട് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാല പൊട്ടിക്കലിന് പുറമെ കൊലപാതകം കവർച്ച തുടങ്ങിയ…

Read More

വോട്ടെണ്ണലിനോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷ

ബെംഗളൂരു: വോട്ടെണ്ണലിനോടനുബന്ധിച്ച് കനത്ത സുരക്ഷയൊരുക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. കൗണ്ടിങ് സൂപ്പർവൈസർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂവെന്നും വോട്ടെണ്ണലിന്റെ റിഹേഴ്സൽ നടത്തുമെന്നും റിട്ടേണിങ് ഓഫീസർ പറഞ്ഞു. വോട്ടെണ്ണൽ നടപടികളിൽ ആശയക്കുഴപ്പങ്ങളുണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണുന്നവർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥരോട് ചോദിക്കണമെന്ന് നിർദേശംനൽകി. റിട്ടേണിങ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെയും സാന്നിധ്യത്തിലാകും പോസ്റ്റൽ വോട്ടുകൾ എണ്ണുക. ഒരു ടേബിളിൽ 500 പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. വോട്ടെണ്ണുന്ന മുറികളിൽ രണ്ട് സി.സി.…

Read More

അരുണാചൽപ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ എംഎൽഎയും മകനുമടക്കം 11 പേർ കൊല്ലപ്പെട്ടു.

ഡൽഹി : അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ഒരു എംഎൽഎ അടക്കം പതിനൊന്ന് പേർ കൊല്ലപെട്ടു. നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎ തിരോംഗ് ആബയാണ് കൊല്ലപെട്ടത്. സംഭവത്തിൽ തിരോംഗ് ആബയുടെ മകനും കൊല്ലപെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് എന്ന സംഘടനയിലെ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിനെതിരെ കേന്ദ്ര സർക്കാർ ഉചിത നടപടി കൈകൊള്ളണമെന്ന് എൻപിപി ആവശ്യപെട്ടു ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് തിരോംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഖോൻസ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരോംഗ്…

Read More

ഡിജിറ്റൽ ഇന്ത്യയുടെ ഡിജിറ്റൽ അട്ടിമറി!! വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെയും സുരക്ഷയെയും ചോദ്യം ചെയ്ത് വ്യാപകമായി വിഡിയോകൾ പ്രചരിക്കുന്നു.

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയുടെ ഡിജിറ്റൽ അട്ടിമറി!! വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെയും സുരക്ഷയെയും ചോദ്യം ചെയ്ത് വ്യാപകമായി വിഡിയോകൾ പ്രചരിക്കുന്നു. വോട്ടിങ് മെഷീനിൽ ക്രമക്കേടുകൾ നടന്നതായുള്ള ആരോപണമുന്നയിച്ച് പ്രതിപക്ഷ കക്ഷി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കെ വോട്ടിങ് മെഷീനുകൾ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയതായി റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 1. An #EVM (Replacing?) video from #Chandauli,#UP 2. People protesting at #Jangipur Mandi Samiti demanding security to #EVMs strongroom. #Ghazipur#LokSabhaElections2019 #BJP_भगाओ_देश_बचाओ @BJPsoldIndia…

Read More

സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;മുസ്ലിങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിയോട് മമത പുലര്‍ത്തരുത്;ആവശ്യമെങ്കില്‍ എന്‍.ഡി.എയോടും കൈകോര്‍ക്കണം;ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മാത്രം മത്സരിപ്പിച്ച കെപിസിസി പ്രസിഡണ്ടിനും സിദ്ധാരാമയ്യക്കും വേണുഗോപാലിനും എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് റോഷന്‍ ബൈഗ്;പാര്‍ട്ടി വിടാനും തയ്യാര്‍.

ബെംഗളൂരു: എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടു പിന്നാലെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം എല്‍ എ യുമായ റോഷന്‍ ബൈഗ് സംസ്ഥാന നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചു,സാഹചര്യം വരികയാണെങ്കില്‍ പാര്‍ട്ടി വിടാനും തയ്യാറാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍ ഡി എ വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയാണ് എങ്കില്‍ അവരുമായി സഹകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ ബി ജെ പിയുമായി കൈ കോര്‍ക്കണം എന്നാണോ താങ്കള്‍ പറയുന്നത് എന്നാ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ,അതെ ഇതുവരെ സപ്പോര്‍ട്ട് ചെയ്ത കോണ്‍ഗ്രസ്‌ മുസ്ലിങ്ങള്‍ക്ക്‌ നല്‍കിയത് ഒരു സീറ്റ് മാത്രമാണ്…

Read More

സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ പുതിയതായി നാല് വനമേഖലകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ പുതിയതായി നാല് വനമേഖലകൾ കൂടി. കപ്പടഗുഡ്ഡ, കമ്മസാന്ദ്ര, ബുക്കപട്ടണ, ഗുദ്ദെകോട്ടെ എന്നീ വന്യജീവിസങ്കേതങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയത്. കോലാറിലെ കമ്മസാന്ദ്ര വന്യജീവിസങ്കേതം 78.62 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശിലെ വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കമ്മസാന്ദ്ര വന്യജീവിസങ്കേതം. ഗദഗ് ജില്ലയിലെ കപ്പടഗുഡ്ഡ വന്യജീവി സങ്കേതത്തിൽ പുള്ളിപ്പുലി, കഴുതപ്പുലി, ചെന്നായ, കുറുന്നരി തുടങ്ങിയ മൃഗങ്ങൾ ധാരാളമുണ്ട്. 244.14 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഈ മേഖലയിൽ സ്വർണത്തിന്റെ നിക്ഷേപവുമുണ്ട്. തുമകൂരുവിലെ ബുക്കപട്ടണ വന്യജീവിസങ്കേതം 136.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സ്ഥിതി…

Read More

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ; പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ; പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി. എക്സിറ്റ് പോള്‍ ഫലങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ ലക്ഷ്യമിട്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്നും നമ്മുടെ കഠിനാധ്വാനം ഫലം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് വേണ്ടി റെക്കോര്‍ഡഡ്‌ ഓഡിയോ മെസേജ് വഴിയാണ് സന്ദേശം പ്രിയങ്ക പങ്കുവച്ചത്.  എക്സിറ്റ് പോളിലും…

Read More

എക്സിറ്റ്‌പോൾ പ്രവചനങ്ങൾ പൂർണമായും തള്ളി സഖ്യനേതാക്കൾ

ബെംഗളൂരു: എക്സിറ്റ്‌പോൾ പ്രവചനങ്ങൾ പൂർണമായും തള്ളി സഖ്യനേതാക്കൾ. മേയ് 23-ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പുഫലത്തിന്റെ സൂചനകളല്ല എക്സിറ്റ്‌പോൾ പ്രവചനങ്ങളെന്നാണ് കോൺഗ്രസ്-ദൾ നേതാക്കളുടെ അഭിപ്രായം. എക്സിറ്റ്‌പോളുകളെ ആശ്രയിക്കുകയാണെങ്കിൽ വോട്ടുകൾ എണ്ണേണ്ട ആവശ്യമില്ലെന്ന് റവന്യൂ മന്ത്രി ആർ.വി. ദേശ്പാണ്ഡെ പറഞ്ഞു. എക്സിറ്റ്‌പോളുകൾ അതേപോലെ ഫലിക്കില്ല. പലപ്പോഴും തെറ്റാറാണ് പതിവ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പുസമയത്ത് എക്സിറ്റ്‌പോളുകൾ തെറ്റി. ഫലംവരുമ്പോൾ എന്തുസംഭവിക്കുമെന്നതിന്റെ സൂചനയല്ലിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ക്ക് അനുകൂലമാകുന്ന വിധത്തിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ആരോപിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ്‌പോൾ പ്രവചനങ്ങൾ ഭാവനാശൂന്യമാണെന്നും ബി.ജെ.പി.…

Read More
Click Here to Follow Us