സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ പുതിയതായി നാല് വനമേഖലകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ പുതിയതായി നാല് വനമേഖലകൾ കൂടി. കപ്പടഗുഡ്ഡ, കമ്മസാന്ദ്ര, ബുക്കപട്ടണ, ഗുദ്ദെകോട്ടെ എന്നീ വന്യജീവിസങ്കേതങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയത്. കോലാറിലെ കമ്മസാന്ദ്ര വന്യജീവിസങ്കേതം 78.62 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശിലെ വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കമ്മസാന്ദ്ര വന്യജീവിസങ്കേതം.

ഗദഗ് ജില്ലയിലെ കപ്പടഗുഡ്ഡ വന്യജീവി സങ്കേതത്തിൽ പുള്ളിപ്പുലി, കഴുതപ്പുലി, ചെന്നായ, കുറുന്നരി തുടങ്ങിയ മൃഗങ്ങൾ ധാരാളമുണ്ട്. 244.14 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഈ മേഖലയിൽ സ്വർണത്തിന്റെ നിക്ഷേപവുമുണ്ട്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

തുമകൂരുവിലെ ബുക്കപട്ടണ വന്യജീവിസങ്കേതം 136.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. 120 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബല്ലാരിയിലെ ഗുദ്ദെകോട്ടെ വന്യജീവിസങ്കേതത്തിൽ കരടി, പുള്ളിപ്പുലി, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾ ധാരാളമായി കാണപ്പെടുന്നു.

കഴിഞ്ഞ ജനുവരിയിൽ ചേർന്ന സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിൽ നിരവധി വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിതമേഖലയുടെയും പട്ടികയ്ക്ക് അംഗീകാരമായിരുന്നെങ്കിലും സർക്കാരിന്റെ വിജ്ഞാപനത്തിനായി കാത്തിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
[masterslider id="10"]

Related posts