ഡിജിറ്റൽ ഇന്ത്യയുടെ ഡിജിറ്റൽ അട്ടിമറി!! വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെയും സുരക്ഷയെയും ചോദ്യം ചെയ്ത് വ്യാപകമായി വിഡിയോകൾ പ്രചരിക്കുന്നു.

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയുടെ ഡിജിറ്റൽ അട്ടിമറി!! വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെയും സുരക്ഷയെയും ചോദ്യം ചെയ്ത് വ്യാപകമായി വിഡിയോകൾ പ്രചരിക്കുന്നു. വോട്ടിങ് മെഷീനിൽ ക്രമക്കേടുകൾ നടന്നതായുള്ള ആരോപണമുന്നയിച്ച് പ്രതിപക്ഷ കക്ഷി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കെ വോട്ടിങ് മെഷീനുകൾ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയതായി റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

പക്ഷെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വോട്ടിങ് മെഷീനുകൾ തിരിമറി നടത്താൻ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോകൾ പ്രചരിക്കുകയാണ്.

https://twitter.com/ferozsuri/status/1130533440086917120

വോട്ടിങ്ങിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമെ നിന്ന് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ചതായുള്ള വാർത്തകൾ ബിഹാർ, ഉത്തർപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഉത്തർപ്രദേശിലെ ഗാസിപുരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേയ്ക്കെത്തിച്ച വോട്ടിങ് യന്ത്രങ്ങൾ ബിഎസ്പി പ്രവർത്തകർ തടഞ്ഞു. ഒരു വാൻ നിറയെ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിനരികിലേയ്ക്ക് എത്തിച്ചതായും തങ്ങൾ വാഹനം തടഞ്ഞതായും ബിഎസ്പി സ്ഥാനാർഥി അഫ്സൽ അൻസാരി ആരോപിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിഎസ്പി പ്രവർത്തകർ സ്ട്രോങ് റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സമാനമായ ആരോപണങ്ങൾ ഝാൻസി, മൗ, മിർസാപുർ മണ്ഡലങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും പലയിടത്തും തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ പരാതികൾ എത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us