മുംബൈ: ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബുംറ! ഇത് പറഞ്ഞത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.
ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കി൦ഗ്സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയതിന് പിന്നാലെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജസപ്രീത് ബുംറയെ പ്രശംസിച്ചത്. ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ അവസാന ഓവറുകളിൽ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബുംറയെ വ്യത്യസ്തനാക്കുന്നതെന്നും താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും സച്ചിൻ പറഞ്ഞു.
ലോകകപ്പില്‍ ബുംറയുടെ പ്രകടനം ഇന്ത്യക്ക് എത്രത്തോളം മുതല്‍ക്കൂട്ടാകും എന്ന് കണക്കുകൂട്ടിയാണ് സച്ചിന്‍ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.
‘Bumrah, world’s best’ – Sachin and Yuvi@sachin_rt and @YUVSTRONG12 were unanimous in their opinion of @Jaspritbumrah93 , while weighing in on @mipaltan‘s 3rd #VIVOIPL final win over their arch-rivals. #MIvCSK By @28anand & @RajalArora
Watch the- https://t.co/Z0yAur9KGkpic.twitter.com/RFwXrJR417
— IndianPremierLeague (@IPL) May 12, 2019
സച്ചിന്‍റെ ഈ അഭിനന്ദനത്തിന് മറുപടി പറയാന്‍ വാക്കുകളില്ലെന്നും സച്ചിനോട് നന്ദി പറയുന്നുവെന്നുമായിരുന്നു ബുംറയുടെ പ്രതികരണ൦.
ഐപിഎല്‍ ഫൈനലില്‍ ബുംറ എറിഞ്ഞ പത്തൊൻപതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലിൽ നാലോവറിൽ 14 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു മാൻ ഓഫ് ദ മാച്ച്.
ബുംറയെപ്പോലെ കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു ബൗളറെ കണ്ടിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് താരം യുവരാജ് സിംഗ് പറഞ്ഞു. ഐപിഎല്ലില്‍ മുംബൈക്കായി എല്ലാ മത്സരങ്ങളിലും കളിച്ച ബുംറ 19 വിക്കറ്റ് നേടി. 6.63 മാത്രമാണ് ബുംറയുടെ ഐപിഎല്‍ ഇക്കോണമി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.