നഗരത്തിൽ ഡെങ്കിപ്പനി പകരുന്നു;9 ദിവസത്തിൽ റിപ്പോർട്ട് ചെയ്തത് 29 കേസുകൾ!

ബെംഗളൂരു : ഡെങ്കിപ്പനി നഗരത്തിൽ പടർന്നുപിടിക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഈ മാസം ആദ്യത്തെ 9 ദിവസത്തിൽ 29 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊതുകുകളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളർച്ചയാണ് ഇത്രയും പേർക്ക് രോഗം പകരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

Read More

നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ ഒന്നായ ടിൻ ഫാക്ടറിയിലെ “കുപ്പിക്കഴുത്ത്”നിവർത്താൻ നടപടികൾ വരുന്നു;ബിബിഎംപി,മെട്രോ,പോലീസ്,ജല വകുപ്പ് ഉന്നത ഉദ്യോഗസ്തർ സ്ഥലം സന്ദർശിച്ചു.

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അലങ്കരിക്കുന്ന പ്രധാന സ്ഥലമാണ് ഓൾഡ് മദ്രാസ് റോഡിലെ ടിൻ ഫാക്ടറി,ഇവിടത്തെ ബോട്ടിൽ നെക്ക് അഴിക്കുവാൻ കഴിഞ്ഞ ദിവസം ബി ബി എം പി, മെട്രോ ,ജല അതോറിറ്റി, പോലീസ് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Read More

വയറു നിറച്ച് ചക്കയും മാങ്ങയും അകത്താക്കണോ? വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 750 ഇനം മാമ്പഴങ്ങൾ;110 ഇനം ചക്കപ്പഴങ്ങൾ!മേള 28,29 തീയതികളിൽ.

ബെംഗളൂരു : ചക്കയുടെയും മാങ്ങയുടെയും പേരുകേട്ടാൽ വായിൽ വെള്ളം വരാത്തവർ വളരെ കുറവായിരിക്കും. എന്നാൽ 750 ഇനം മാങ്ങകളും 110 ഇനം ചക്കപ്പഴവും കിട്ടിയാലോ .. ഉറപ്പല്ലേ സംഭവം പൊളിക്കും. എന്നാൽ ഇങ്ങനെയുള്ള ഒരു മേള ഈ മാസം 28നും 29 നും നഗരത്തിൽ നടക്കുന്നുണ്ട്. ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോൾടി കൾച്ചറൽ റിസർച്ച് (ഐഐഎച്ച് സി) കേന്ദ്രത്തിലാണ് ഈ മേള നടക്കുന്നത്. ജൂൺ 1, 2 തീയതികളിൽ കുമാര കൃപ റോഡിലെ ചിത്രകലാ പരിഷത്തിലും മേള ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

Read More

വ്യക്തിവൈരാഗ്യം അവസാനിച്ചത് ക്രൂരകൊലപാതകത്തിൽ; യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയില്‍!!

മംഗളൂരു: വ്യക്തിവൈരാഗ്യം അവസാനിച്ചത് ക്രൂരകൊലപാതകത്തിൽ; യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയില്‍!! യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാല്‍പാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല. പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍…

Read More

മാമ്പഴത്തോട്ടങ്ങളിലേക്ക് ഒരു വിനോദയാത്ര;”മാംഗോ പിക്കിംഗ് ടൂർ പാക്കേജി”ന്റെ ബുക്കിംഗ് ആരംഭിച്ചു…

ബെംഗളൂരു : മാമ്പഴത്തോട്ടങ്ങളിലേക്ക് യാത്ര പോകാനും നേരിട്ട് അറുത്തെടുത്ത മാമ്പഴം നുകരാനും ഒരു സുവർണാവസരം, കർണാടക മംഗോ ഡെവലപ്പ്മെന്റ് ആന്റ് മാർക്കറ്റിംഗ് കോർപറേഷൻ സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ മാംഗോ പിക്കിംഗ് പാക്കേജിന് ബുക്കിംഗ് ആരംഭിച്ചു. ആദ്യസംഘം 19 ന് പുറപ്പെടും 100 രൂപയാണ് ടിക്കറ്റ് നിരക്ക് ,ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് മാത്രമാണ് അവസരം. വിധാൻ സൗധയിലെ എം എസ് ബിൽഡിങ്ങിൽ നിന്ന് രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കും. കർഷകരുമായി ആശയവിനിമയത്തിലേർപ്പെടാനും അവരിൽ നിന്ന് നേരിട്ട് മാമ്പഴം വാങ്ങിക്കാനും ഉള്ള അവസരമുണ്ട്.…

Read More

സർക്കാർ ശ്രമങ്ങളെ തകർക്കാനായി സ്വകാര്യ ബസ് ലോബിയുടെ കരുനീക്കം!! ബെംഗളൂരു – കേരള റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാനുള്ള ഗതാഗത വകുപ്പിന്റെ നീക്കത്തിന് തിരിച്ചടി.

തിരുവനന്തപുരം: സർക്കാർ ശ്രമങ്ങളെ തകർക്കാനായി സ്വകാര്യ ബസ് ലോബിയുടെ കരുനീക്കം!! ബെംഗളൂരു – കേരള റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാനുള്ള ഗതാഗത വകുപ്പിന്റെ നീക്കത്തിന് തിരിച്ചടി. കല്ലട സംഭവത്തോടെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്ക് തുടക്കത്തിലേ തന്നെ നല്ല എട്ടിന്റെ പണി കൊടുത്തു സ്വകാര്യ ബസുടമകൾ. കെഎസ്ആര്‍ടിസിക്ക് നിലവിൽ ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നീക്കത്തിനാണ് ബസുടമകളുടെ പാരവയ്‍പ്. 50 ബസുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ക്ഷണിച്ച ടെന്‍ഡര്‍ ഒരു ബസുടമ പോലും പങ്കെടുക്കാത്തതിനാല്‍ മുടങ്ങി. സർക്കാർ ശ്രമങ്ങളെ…

Read More

സംസ്ഥാനത്തെ പോലീസുകാർക്ക് ഡ്രൈവിങ് ലൈസൻസ് നിർബന്ധമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ പോലീസുകാർക്ക് ഡ്രൈവിങ് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ പോലീസുകാർക്കും ഇനി ഡ്രൈവിങ് ലൈസൻസ് നിർബന്ധം. വാഹനങ്ങൾ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാർക്ക് ഉണ്ടാകണമെന്ന് കഴിഞ്ഞദിവസം ഡി.ജി.പി. നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പോലീസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിയതിനെത്തുടർന്നാണ് നടപടി. ഡ്രൈവർക്ക് ലൈസൻസില്ലാത്തതിനാൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും ഡി.ജി.പി. വ്യക്തമാക്കി. എല്ലാ പോലീസുകാർക്കും ഡ്രൈവിങ് ലൈസൻസുണ്ടെന്ന കാര്യം ഉറപ്പുവരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡി.ജി.പി. നിർദേശം നൽകി. നിലവിൽ ലൈസൻസ് ഇല്ലാത്തവർ എത്രയും വേഗം ലൈസൻസെടുക്കണം.…

Read More

‘സിദ്ധരാമയ്യ ഒരിക്കൽ മുഖ്യമന്ത്രിയായത് മതി’യെന്ന്‌ ദൾ നേതാവ്; കോൺഗ്രസ്-ദൾ സഖ്യത്തിൽ അസ്വാരസ്യം സൃഷ്ടിച്ച് വീണ്ടും നേതാക്കളുടെ വാക്‌പോര്!

ബെംഗളൂരു: ‘സിദ്ധരാമയ്യ ഒരിക്കൽ മുഖ്യമന്ത്രിയായത് മതി’യെന്ന്‌ ദൾ നേതാവ്; കോൺഗ്രസ്-ദൾ സഖ്യത്തിൽ അസ്വാരസ്യം സൃഷ്ടിച്ച് വീണ്ടും നേതാക്കളുടെ വാക്‌പോര്! ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ നടത്തിയ പ്രസ്താവനയാണ് പൊട്ടിത്തെറിക്കിടയാക്കിയത്. ‘സിദ്ധരാമയ്യക്ക് വീണ്ടും മുഖ്യമന്ത്രിയാകാൻ കഴിയില്ല. അതിന് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്ന് അറിയണം. അതിനാൽ അദ്ദേഹം ഒരിക്കൽ മുഖ്യമന്ത്രിയായത് മതി’യെന്നുമാണ് വിശ്വനാഥ് അഭിപ്രായപ്പെട്ടത്. സിദ്ധരാമയ്യയുമായുള്ള ഭിന്നതയെത്തുടർന്നാണ് വിശ്വനാഥ് കോൺഗ്രസ് വിട്ട് ജനതാദൾ. എസിൽ ചേർന്നത്. സിദ്ധരാമയ്യയുടെ ഭരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എ.മാരുടെ എണ്ണം 122-ൽ നിന്ന് 78…

Read More

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം.

കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട്  ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ…

Read More

റെയില്‍വേ യാത്രക്കാരെ ഞെട്ടിക്കാന്‍ ബയപ്പനഹള്ളി!നഗരത്തിലെ മൂന്നാമത്തെ റെയിൽവേ കോച്ചിംഗ് ടെർമിനൽ ബയപ്പനഹള്ളിയിൽ ജൂണിൽ പ്രവർത്തനമാരംഭിക്കും;ലോക നിലവാരമുള്ള റെയില്‍വേ ടെര്‍മിനല്‍ 3 വര്‍ഷത്തിനുള്ളില്‍ തയ്യാറാകും;ചിത്രശലഭത്തിന്റെ ഡിസൈനുള്ള കെട്ടിടം,വിമാനത്താവളത്തിലെ പോലെ പ്രത്യേകം ആഗമന-നിഗമന പാതകൾ,250 കോടി മുതൽ മുടക്കുന്ന പ്രൊജക്റ്റിന്റെ പ്രത്യേകതകള്‍ ഇവയാണ്.

ബെംഗളൂരു : ക്രാന്തിവീരസംഗൊള്ളി രായണ്ണ മജസ്റ്റിക് സിറ്റി റെയിൽവേ സ്‌റ്റേഷനും യശ്വന്ത് പൂർ റെയിൽവേ ടെർമിനലിനും ശേഷം നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലാകാൻ ബയപ്പനഹള്ളി തയ്യാറെടുക്കുന്നു എന്ന വാർത്ത ഞങ്ങൾ മാസങ്ങൾക്ക് മുൻപേ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ റെയിൽവേ ബോർഡ് വികസന കോർപറേഷനും (KRSDC) ബൃഹത് ബംഗളൂരു മഹാ നഗരപാലിക(BBMP) യും ചേർന്ന് ഇന്ന് പുതിയതായി നിർമിക്കുന്ന ടെർമിനൽ ബിൽഡിങ് ബ്ലൂ പ്രിൻറ് പുറത്തിറക്കി. ഒരു ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഉള്ള ബിൽഡിംഗിൽ വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. 132 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയിൽ…

Read More
Click Here to Follow Us