അരയിൽ സംശയകരമായ വസ്തു ഘടിപ്പിച്ച് മജസ്റ്റിക്ക് മെട്രോ സറ്റേഷനിൽ കടക്കാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു; സുരക്ഷാ പരിശോധനയില്ലാതെ കടത്തിവിടാൻ ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം;നഗരം അതീവ ജാഗ്രതയിൽ.

ബെംഗളൂരു : അരയിൽ സംശയകരമായ വസ്തു ഘടിപ്പിച്ച് മജസ്റ്റിക് മെട്രോ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ച ആളെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എന്നാൽ അയാൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. ഈ മേഖലയിൽ പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി.

സുരക്ഷാവേലി ചാടിക്കടന്ന് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടയിൽ തടഞ്ഞതായും പരിശോധന ഒഴിവാക്കി അകത്തേക്ക് കടത്തിവിടാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും സുരക്ഷാ ജീവനക്കാർ പോലീസിനെ അറിയിച്ചു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

മെറ്റൽ ഡിറ്റക്ടർ ഒഴിവാക്കി അകത്ത് കടക്കാനും ഇയാൾ നേരത്തെ ശ്രമം നടത്തിയിരുന്നു.

ഇയാളെ കണ്ടെത്തുന്നതിനായി എ സി പി മഹന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ 3 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി ഡി സി പി രവി ഡി. ചന്നണ്ണവർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 7.30 ഓടെ ആണ് സംഭവം നടന്നത്, മെറ്റൽ ഡിറ്റക്റ്ററിലൂടെ കടന്ന് പോകവേ ബീപ്പ് ശബ്ദം കേൾക്കുകയായിരുന്നു.

എന്നാൽ കൂടുതൽ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കടന്ന് കളയുകയായിരുന്നു.

അയഞ്ഞ മുഴുനീളൻ വസ്ത്രമിട്ട 40 വയസ്സ് പ്രായം തോന്നിക്കുന്ന ആളെ സിസിടിവിയുടെ സഹായത്താൽ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടുന്ന ദൃശ്യം ലഭിച്ചു, ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചത്.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

കൊളംബോയിൽ സ്ഫോടനം നടത്തിയ മനുഷ്യ ബോംബുകൾ നഗരത്തിലും എത്തിയേക്കാം എന്ന ലങ്കൻ സേനാ മേധാവിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നഗരം അതീവ ജാഗ്രതയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
[masterslider id="10"]

Related posts