ബൈക്കപകടത്തില്‍ 2 പ്രതിശ്രുത വരന്മാര്‍ അടക്കം 3 പേര്‍ മരിച്ചു;3 പേര്‍ കയറിയ വാഹനം അമിത വേഗത്തില്‍ പാഞ്ഞത് അപകടത്തിന് കാരണമായി.

ബെംഗളൂരു: രണ്ടു പ്രതിശ്രുത വരന്മാര്‍ കഴിഞ്ഞ തിങ്കളാഴ്ച ബസവേശ്വര നഗറില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ചു,മൂന്ന്‍ യുവാക്കള്‍ കുറെ കാലത്തിന് ശേഷം കണ്ടു മുട്ടിയത്‌ ആയിരുന്നു.ഇതില്‍ രണ്ടു പേര്‍ വിവാഹ നിശ്ചയത്തിനു ശേഷം ഈ വര്ഷം അവസാനം വിവാഹം ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ യുനാനി മെഡിക്കല്‍ കോളേജിനു സമീപമുള്ള ഡിവൈഡാറില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു,ഇവര്‍ ഓടിച്ചിരുന്ന യമഹ ആര്‍ 15 പൂര്‍ണമായും തകര്‍ന്നു,ഒരു സുഹൃത്തില്‍ നിന്നും കടമായി വാങ്ങിയത് ആയിരുന്നു ഇത്.മൂന്നു പേരും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നില്ല.140 കിലോ മീറ്റര്‍ വേഗത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ടമെന്റിൽ ജോലി ചെയ്യുന്ന മൈസൂരിലെ ടി.നരസി പുര സ്വദേശി ,കെങ്കേരിയിൽ താമസിക്കുന്ന കാർത്തിക് (25), ഉത്തര കർണാടകയിൽ നിന്നുള്ള എച്ച് എ എല്ലിൽ ജോലി ചെയ്യുന്ന കച്ചോ ഹള്ളിയിൽ താമസിക്കുന്ന അനിൽ (29) എന്നിവരുടെ വിവാഹം ഈ വർഷം അവസാനത്തേക്ക് നിശ്ചയിച്ചതായിരുന്നു.

  നിയമപോരാട്ടം മുറുകുന്നു; ബൈക്ക് ടാക്സി തടയാൻ സർക്കാർ സുപ്രീം കോടതിയിൽ;

നാഗരഭാവിയിൽ താമസിക്കുന്ന ഗൗരിബിഡാനൂർ സ്വദേശി ശ്രീനാഥ് (28) സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണ് .രാത്രി 12:30 ഓടെയാണ് അപകടം നടന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
[masterslider id="10"]

Related posts