ബെംഗളൂരു : ആദ്ധ്യാത്മിക മനസ്സുള്ള യുക്തിവാദിയും വിപ്ലവകാരിയുമായ കവിയായിരുന്നു വയലാർ രാമവർമ്മ.അദ്ദേഹത്തിന്റെ ചലച്ചിത്രഗാനരചനകൾ മലയാളികൾ ഹൃദയത്തിലേറ്റി തലമുറകളായി കൊണ്ടുനടക്കുന്നു .വയലാറെഴുതി ദേവരാജൻ മാഷ് ഈണം നൽകി യേശുദാസ് ആലപിച്ച ശ്രുതി മധുര ഗാനങ്ങൾ മലയാളിസമൂഹത്തെ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് .
മലയാള സിനിമാഗാനവിഭാഗത്തിന്റെ സുവർണ്ണ കാലമായിരുന്നു അത് .അതുപോലൊരു ത്രിമൂർത്തിസംഗമം ഇനി സംഭവിക്കാൻ യുഗങ്ങളോളം കാത്തിരിക്കേണ്ടിവരും ….സർഗധാര സാംസ്‌കാരികസമിതി വിലയിരുത്തി .
വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സംഘടിപ്പിച്ച ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ ‘എന്ന സംഗീതപരിപാടി ആസ്വാദകർക്ക് വ്യത്യസ്തവും അവിസ്മരണീയവുമായ അനുഭവമായി .എഴുത്തുകാരൻ സുധാകരൻ രാമന്തളി വയലാറിന്റെ സംഭാവനകൾ എടുത്തുകാട്ടി.
വിഷ്ണുമംഗലം കുമാർ വയലാർഗാനങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തി.വയലാറിന്റെ ബന്ധുവും സിനിമാ പ്രവർത്തകനുമായ ശശീന്ദ്രവർമ്മയും ഗായിക അഞ്ജു ഗണേഷുമായിരുന്നു അവതാരകർ .
നഗരത്തിലെ രണ്ടു ഡസനിലേറെ ഗായികാഗായകർ വയലാർ ഗാനങ്ങൾ ആലപിച്ച് സദസിന്റെ കയ്യടി നേടി .പ്രസിഡണ്ട് ശാന്തമേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ കെ .കെ .ബെൻസൺ മുഖ്യാതിഥിയായിരുന്നു .പി .കൃഷ്‌ണകുമാർ ,സഹദേവൻ ,വി .കെ .വിജയൻ ,കൃഷ്ണപ്രസാദ് ,ശ്രീജേഷ് ,രാധാകൃഷ്ണമേനോൻ എന്നിവർ നേതൃത്വം നൽകി .9964352148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.