‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’…ഹൃദ്യാനുഭവമായി സർഗധാര സാംസ്‌കാരികസമിതിയുടെ വയലാര്‍ അനുസ്മരണ പരിപാടി.

ബെംഗളൂരു : ആദ്ധ്യാത്മിക മനസ്സുള്ള യുക്തിവാദിയും വിപ്ലവകാരിയുമായ കവിയായിരുന്നു വയലാർ രാമവർമ്മ.അദ്ദേഹത്തിന്റെ ചലച്ചിത്രഗാനരചനകൾ മലയാളികൾ ഹൃദയത്തിലേറ്റി തലമുറകളായി കൊണ്ടുനടക്കുന്നു .വയലാറെഴുതി ദേവരാജൻ മാഷ് ഈണം നൽകി യേശുദാസ്‌ ആലപിച്ച ശ്രുതി മധുര ഗാനങ്ങൾ മലയാളിസമൂഹത്തെ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് . മലയാള സിനിമാഗാനവിഭാഗത്തിന്റെ സുവർണ്ണ കാലമായിരുന്നു അത് .അതുപോലൊരു ത്രിമൂർത്തിസംഗമം ഇനി സംഭവിക്കാൻ യുഗങ്ങളോളം കാത്തിരിക്കേണ്ടിവരും ….സർഗധാര സാംസ്‌കാരികസമിതി വിലയിരുത്തി . വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സംഘടിപ്പിച്ച ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ ‘എന്ന സംഗീതപരിപാടി ആസ്വാദകർക്ക് വ്യത്യസ്തവും അവിസ്മരണീയവുമായ അനുഭവമായി .എഴുത്തുകാരൻ സുധാകരൻ രാമന്തളി…

Read More
Click Here to Follow Us