മാനസിക സംഘര്‍ഷത്തില്‍ നിന്ന് മോചനമില്ല;ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഉടന്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.  നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളും അനുയായികളായുള്ള ബയ്യൂജി മഹാരാജ് മുന്‍ മോഡലാണ്. ബയ്യൂജിയുടെ ഉപദേശങ്ങള്‍ തേടി വരുന്നവരില്‍ കൂടുതലും മഹാരാഷ്ട്രയില്‍നിന്നുള്ളവരാണ്.

ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യൂജി മഹാരാജിന്‍റെ യഥാര്‍ത്ഥ പേര്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യൂജിയുടെ അനുയായികളായിരുന്നു. ഇദ്ദേഹത്തിന് ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാന മന്ത്രി പദവി നല്‍കിയിരുന്നെങ്കിലും ബയ്യൂജി അംഗീകാരം നിഷേധിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഡോര്‍ നഗരത്തോട് ചേര്‍ന്ന് 200 ഏക്കര്‍ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം. വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതിലായിരുന്നു ബയ്യൂജിയ്ക്ക് പ്രിയം. വിവാഹിതനായ ബയ്യൂജിയ്ക്ക് ഒരു മകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts