ജയ്പൂര്‍: ഐപിഎല്ലിലെ മുന്‍ ചാംപ്യന്മാര് തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തകര്‍ത്തെറിഞ്ഞു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ ആഘോഷിച്ചത്. കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് കൊൽക്കത്തയുടെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവച്ച 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്. മറുപടി ബാറ്റിങില്‍ ക്രിസ് ലിന് (50), സുനില്‍ നരെയ്ന് (47) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ രണ്ടു വിക്കറ്റിന് വെറും 13.5 ഓവരില്‍ കെകെആര്‍ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. 32 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്സറുമടക്കമാണ് ലിന് കെകെആറിന്റെ ടോപ്സ്കോററായത്. നരെയ്ന് 25 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്സറും നേടി. റോബിന് ഉത്തപ്പ (26*), ശുഭ്മാന്‍ ഗില്‍ (6*) എന്നിവര്‍ ചേര്‍ന്നാണ് കെകെആറിന്റെ ജയം പൂര്‍ത്തിയാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മികച്ച രീതിയിൽ പന്തെറിഞ്ഞ കൊൽക്കത്തൻ ബൗളർമാർ ചെറിയ സ്കോറിൽ പിടിച്ചുകെട്ടുകയായിരുന്നു. അർധസെഞ്ച്വറിയുമായി പുറത്താകാതെനിന്ന (59 പന്തിൽ 73 റൺസ്) സ്റ്റീവ് സ്മിത്താണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. കളിയുടെ ഒരുഘട്ടത്തിലും റൺറേറ്റ് ഉയർത്താൻ സാധിക്കാതിരുന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. കൊൽക്കത്തയ്ക്കായി ഹാരി നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവർ വീതം ബൗൾ ചെയ്ത പീയൂഷ് ചൗള 19 റൺസും സുനിൽ നരേൻ 22 റൺസും മാത്രമാണ് വിട്ടുകൊടുത്തത്.
തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് ഐപിഎല്ലിലെ മുന്‍ ചാംപ്യന്മാര് തമ്മിലുള്ള പോരാട്ടത്തില്‍ കെകെആര്‍ ആഘോഷിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് നാല് വിജയത്തോടെ എട്ട് പോയന്റുമായാണ് ചെന്നൈയെ പിന്തള്ളി കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് മത്സരത്തിൽ നാലും തോറ്റ രാജസ്ഥാൻ നിലവിൽ ഏഴാം സ്ഥാനത്താണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.