8 ദിവസത്തിനുള്ളിൽ 100കോടി കടന്ന് റെക്കാർഡ് പൊളിച്ചടുക്കി മോഹൻലാൽ-പ്രിഥ്വിരാജ് ടീമിന്റെ ലൂസിഫർ!

വെറും നാലരക്കോടി ആളുകൾ മാത്രം സംസാരിക്കുന്ന ഒരു ഭാഷയിൽ ഇറങ്ങുന്ന സിനിമക്ക് 50 കോടി രൂപ കളക്ഷൻ നേടാൻ കഴിയും എന്ന് നിങ്ങൾ ചിന്തിച്ചിരുന്നോ ? ദൃശ്യം എന്ന സിനിമയിലൂടെ മലയാളത്തിലെ ആദ്യത്തെ 50 കോടി കളക്ഷൻ പ്രഖ്യാപിച്ച മോഹൻലാൽ എന്ന നടൻ അവിടെ ഒന്നും നിർത്തിയില്ല. പുലി മുരുകനിലൂടെ നൂറു കോടിയിലും എത്തി, തീർന്നില്ല തെലുഗിൽ അഭിനയിച്ച ജനതാ ഗാരേജും കടന്നു നൂറു കോടി. മൂന്നാമതായി കഴിഞ്ഞ ആഴ്ച മാത്രം റിലീസ് ചെയ്ത മുരളീ ഗോപി തിരക്കഥ എഴുതി പ്രിഥിരാജ് സംവിധാനം ചെയ്ത…

Read More

അവസാനം നഗരത്തിൽ കാത്തിരുന്ന വേനൽമഴയെത്തി!

ബെംഗളൂരു : വേനൽ അതിന്റെ സംഹാര താണ്ഡവം തുടങ്ങിയതോടെ ഓരോ ബെംഗളൂരു നിവാസിയും വേഴാമ്പലിനെ പോലെ കാത്തിരിക്കുകയായിരുന്നു,ഒരു മഴക്കായ്. അവസാനം വേനൽമഴ നഗരത്തെ തഴുകി ഉണർത്തി, ഇന്ന് നാലരയോടെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ നല്ല ഇടിയോട് കൂടിയ മഴ തന്നെ ലഭിച്ചു ,എന്നാൽ ചിലയിടങ്ങൾ കാറ്റ് വീശുന്നുണ്ട് മഴ പെയ്യും എന്ന പ്രതീക്ഷയിലാണ് അവരും. നഗരത്തിന് പുറത്ത് കർണാടകയിലെ പല സ്ഥലങ്ങളിലും മഴ പെയ്തതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലും വേനൽ മഴയുണ്ടാവും എന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ ആദ്യത്തെ രണ്ടു ദിവസം…

Read More

കെ.എം.മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം.വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുന്നു.

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. പകൽ സമയങ്ങളിൽ ഓക്സിജനും രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസം ഉണ്ട്. രക്തത്തിൽ ഓക്സിജൻ അളവ് കുറവാണെന്ന് ലേക്ക്ഷോറിലെ ഡോക്ടര്‍ മോഹന്‍ മാത്യു വിശദമാക്കി. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെ‍ഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ…

Read More

വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി വിധിച്ചു!!

ന്യൂഡൽഹി : എല്ലാം മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് കോടതി പറഞ്ഞു. 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. ഒരു ശതമാനം വിവിപാറ്റ് എണ്ണാൻ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചില മണ്ഡലങ്ങളിൽ ഇതിൽ കൂടുതൽ സമയം ആവശ്യമായി വരും. ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.അതേസമയം…

Read More

കഴിഞ്ഞ അഞ്ച് വർഷം ‘സുവർണ്ണകാലം’; ബിജെപി പ്രകടപത്രിക ‘സങ്കൽപ് പത്ര്’ പുറത്തിറക്കി.

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നെന്ന്രാജ്‌നാഥ് സിംഗ്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക ‘സങ്കൽപ് പത്ര്’ ബിജെപി പുറത്തിറക്കി.  75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ 75 പദ്ധതികൾ. ഏകീകൃത സിവിൽകോഡും പൗരത്വബില്ലും നടപ്പാക്കും. ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറയുന്നു.

Read More

രാഷ്ട്രീയത്തിൽ തന്നെ ഇല്ലാതാക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നു; കുമാരസ്വാമി!!

ബെംഗളൂരു: മാണ്ഡ്യയിൽ മകനെ പരാജയപ്പെടുത്തി തന്നെ രാഷ്ട്രീയത്തിൽ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും, ഇതിനായി ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലതയ്ക്ക് കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ നൽകുന്നതാണ് കുമാരസ്വാമിയെ പ്രകോപിച്ചത്. ചില കോൺഗ്രസുകാർ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. മറ്റു ചിലർ എതിരായി പ്രവർത്തിക്കുന്നു. എന്നാൽ ഇതിലൊന്നും ആശങ്കയില്ല. മാണ്ഡ്യയിലെ ദൾ എം.എൽ.എമാരെയും എം.എൽ.സിമാരെയും സിറ്റിങ് എം.പി. ശിവരാമഗൗഡയേയുമാണ് ഞാൻ വിശ്വസിക്കുന്നത്. മകൻ നിഖിൽ കുമാരസ്വാമിയുടെ വിജയത്തിന് സഖ്യകക്ഷിയായ കോൺഗ്രസിനെ ആശ്രയിക്കുന്നില്ല-കുമാരസ്വാമി പറഞ്ഞു. നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി എന്നെ…

Read More

തികച്ചും ഏകപക്ഷീയമായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തു

ജയ്പൂര്‍: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തെറിഞ്ഞു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ ആഘോഷിച്ചത്. കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് കൊൽക്കത്തയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവച്ച 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്.  മറുപടി ബാറ്റിങില്‍ ക്രിസ് ലിന്‍ (50), സുനില്‍ നരെയ്ന്‍ (47)…

Read More

ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി

ബെംഗളൂരു: ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി. 4 വിക്കറ്റിന് ഡല്‍ഹി കാപ്പിറ്റല്‍സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപിച്ചു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബെംഗളൂരുവിന്റെ പ്രകടനം. ട്ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു മുന്നോട്ടുവച്ച 150 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി മറികടന്നത്. കുറഞ്ഞവിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍(67) അര്‍ധശതകം നേടി. പൃഥ്വിഷാ(28), കോളിന്‍ ഇന്‍ഗ്രാം(22), ഋഷഭ് പന്ത്(18) എന്നിവരും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ബാംഗ്ലൂരിനായി ബൗളര്‍മാരും…

Read More

നഗരത്തിൽ ഈ മാസം 16 മുതൽ 19 വരെ നിരോധനാജ്ഞ; രണ്ട് ദിവസം മദ്യനിരോധനം!

ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നഗരത്തിൽ ഏപ്രിൽ 16 മുതൽ 19 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ സുനീൽ കുമാർ അറിയിച്ചു. സുഖമമായി വോട്ടെടുപ്പ് നടത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ നടപടി. 18 ന് ആണ് ബെംഗളുരു നഗരത്തിൽ വോട്ടെടുപ്പ്.ഇതേ ദിവസം വോട്ടെടുപ്പ് നടക്കുന്ന നഗരത്തിലെ 14 മണ്ഡലങ്ങളിൽ 16 ന് വൈകീട്ട് 6 മണി മുതൽ 18 ന് അർദ്ധരാത്രി വരെ മദ്യനിരോധനവും ഏർപ്പെടുത്തി.

Read More
Click Here to Follow Us