അവസാനം നഗരത്തിൽ കാത്തിരുന്ന വേനൽമഴയെത്തി!

ബെംഗളൂരു : വേനൽ അതിന്റെ സംഹാര താണ്ഡവം തുടങ്ങിയതോടെ ഓരോ ബെംഗളൂരു നിവാസിയും വേഴാമ്പലിനെ പോലെ കാത്തിരിക്കുകയായിരുന്നു,ഒരു മഴക്കായ്.

അവസാനം വേനൽമഴ നഗരത്തെ തഴുകി ഉണർത്തി, ഇന്ന് നാലരയോടെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ നല്ല ഇടിയോട് കൂടിയ മഴ തന്നെ ലഭിച്ചു ,എന്നാൽ ചിലയിടങ്ങൾ കാറ്റ് വീശുന്നുണ്ട് മഴ പെയ്യും എന്ന പ്രതീക്ഷയിലാണ് അവരും.

നഗരത്തിന് പുറത്ത് കർണാടകയിലെ പല സ്ഥലങ്ങളിലും മഴ പെയ്തതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലും വേനൽ മഴയുണ്ടാവും എന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ ആദ്യത്തെ രണ്ടു ദിവസം മഴ പെയ്തില്ല എന്ന് മാത്രമല്ല ചൂട് കൂടുകയുമാണ് ഉണ്ടായത്. ഒരു ഘട്ടത്തിൽ നഗരത്തിലെ കൂടിയ താപനില 33 ഡിഗ്രിക്ക് മുകളിൽ എത്തിയിരുന്നു.


എന്നാൽ ഇന്ന് വൈകുന്നേരത്തോടെ ഉത്തര ബെംഗളൂരുവിൽ ആണ് മഴ ആദ്യം തുടങ്ങിയത്.യലഹങ്ക, വിമാനത്താവളം, ഹെബ്ബാൾ, വിദ്യാരണ്യപുര എന്നിവിടങ്ങളിൽ മഴ തുടങ്ങുകയും പിന്നീട് പീനിയ,യശ്വന്ത് പുര, ഇന്ദിരാ നഗർ, മല്ലേശ്വരം, രാജാജി നഗർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

സിറ്റി റെയിൽവേ സ്റ്റേഷൻ മജസ്റ്റിക്, ശേഷാദ്രി പുരം എന്നിവിടങ്ങളിൽ പെയ്ത മഴ പിന്നീട് കോറമംഗല, മഡിവാള, എച്ച് എസ് ആർ ലേ ഔട്ട് ഭാഗങ്ങളിലും പെയ്തു.

  ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; ന​ഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ
  സ്വര്‍ണവിലയില്‍ വര്‍ധന

അവസാനത്തെ അര മണിക്കൂറിൽ ഇലക്ട്രോണിക് സിറ്റിയിലും അവിടുന്ന് ഹൊസൂർ അനേക്കൽ ഭാഗത്തേക്കും കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്.

33 ഡിഗ്രി ഉണ്ടായിരുന്ന നഗരത്തിലെ താപനില 29 ഡിഗ്രിയായി കുറഞ്ഞു.

വ്യാഴവട്ടങ്ങൾക്ക് ശേഷം അംഗരാജ്യത്തിൽ ഋശ്യ സൃംഗൻ യാഗം ചെയ്ത് മഴ പെയ്യിച്ചപ്പോൾ ജനങ്ങൾ സന്തോഷ നൃത്തമാടുന്നതു പോലെ നഗരത്തിലെ പലരും വേനൽ മഴയിൽ നനഞ്ഞു കൊണ്ട് അതിനെ വരവേൽക്കുന്നത് റോഡിൽ കാണാമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us