ബെംഗളൂരു: സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പൊരുതാൻ ഇറങ്ങും. കളിച്ച നാല് മത്സരവും തോറ്റ ബംഗളൂരുവിന് ഇന്ന് തട്ടകത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. വിരാട് കോലി എന്ന നായകനെ സംബന്ധിച്ചും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇതുവരെ കിരീടത്തിലേക്കെത്താന്‍ കഴിയാത്ത ബംഗളൂരു ഇത്തവണയും മോശം പ്രകടനം പുറത്തെടുക്കുന്നതില്‍ ആരാധക പ്രതിഷേധം ശക്തമാവുകയാണ്. കോലിയെ നായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കെ ഇന്ന് ജയിച്ച് വിമര്‍ശകരുടെ വായടിപ്പിക്കേണ്ടത് കോലിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആദ്യ…
Read MoreDay: 5 April 2019
“രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃകയായെന്ന്” രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃകയായെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും പ്രളയം തകര്‍ത്ത വയനാടിനെ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ വയനാട്ടുകാരെ അദ്ദേഹം കൈവിടില്ലെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് കേരളത്തിലെയും വയനാട്ടിലെയും ജനങ്ങള്‍ നല്കുന്ന സ്നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Read Moreപ്രണയിനിയെ കുത്തിയത് പലവട്ടം, കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം!!
വിവാഹഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് കേരളം. തൃശ്ശൂര്‍ ചിയാരത്ത് സ്വദേശിയും ബിടെക് വിദ്യാര്‍ഥിനിയുമായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നിധീഷ് ചിയ്യാരത്തു നീതുവിന്‍റെ വീട്ടിൽ എത്തിയതെന്നു പൊലീസ് പറയുന്നത്. സമീപത്തെ ഇടറോഡില്‍ ബൈക്ക് വച്ച നിതീഷ് അതിനു താഴെയായി തന്‍റെ ചെരുപ്പും അഴിച്ചു വച്ചിരുന്നു. ശേഷം കയ്യില്‍ കരുതിയിരുന്ന രണ്ടു കുപ്പി പെട്രോളും കത്തിയും ബാഗിലാക്കി നീതുവിന്‍റെ വീട്ടിലേക്ക്…
Read Moreഇവരുടെ ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു!!!
പ്രണയം നിരസിച്ച കാരണത്താല്‍ ഒരു മാസത്തിനിടെ കേരളത്തില്‍ അഗ്നിക്കിരയായത് രണ്ടു പെണ്‍കുട്ടികള്‍!! മാര്‍ച്ച് 12നാണ് റാന്നി അയിരൂര്‍ സ്വദേശിനിയായ കവിത തിരുവല്ലയില്‍ കത്തിയമര്‍ന്നത്. ഇപ്പോഴിതാ, തൃശ്ശൂർ ചിയ്യാരം സ്വദേശി നീതുവും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. 19കാരിയായ കവിതയുടെയും 22കാരിയായ നീതുവിന്‍റെയും ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു. പ്രണയം നിരസിച്ചതിനാണ് ഇരുവരെയും സുഹൃത്തുക്കളായ യുവാക്കള്‍ ചുട്ടെരിച്ചത്. പട്ടാപകല്‍ നടുറോഡിൽ വച്ചാണ് കവിതയെ അജിൻ റെജി മാത്യു അഗ്നിക്കിരയായത്. രാവിലെ ഏഴ് മണിയ്ക്ക് വീടാക്രമിച്ചാണ് നിതീഷ് നീതുവിന്‍റെ ജീവന്‍ കവര്‍ന്നത്. ഇരു സംഭവങ്ങളിലും സംസാരിച്ച് നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ കത്തി…
Read Moreമാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരണവുമായി ജോസ് ബട്ട്‌ലര്‍!!
മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍!! ആ സമയത്ത് ശരിക്കും നിരാശനായിരുന്നുവെന്നും പുറത്താക്കിയ രീതി അ൦ഗീകരിക്കാന്‍ കഴിയില്ലെന്നും ബട്ട്‌ലര്‍ പറഞ്ഞു. പന്ത് റിലീസ് ചെയ്യേണ്ട സമയത്ത് ക്രീസില്‍ തന്നെയായിരുന്നു താനെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമായി മനസിലാക്കമെന്നും ബട്ട്‌ലര്‍ പറയുന്നു. അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും മാന്‍ക്കഡിംഗ് ഭയം മനസിലുണ്ടായിരുന്നെന്നും അത് ഏകാഗ്രതയെ ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ബട്ട്‌ലര്‍ ആവശ്യപ്പെട്ടു. ഈ നിയമത്തിലെ ഒരു ഭാഗത്ത് ‘ബൗളര്‍ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ്’…
Read Moreസുമലതക്ക് പിന്തുണയുമായി മൈസൂരു വോഡയാര്‍ രാജ കുടുംബം;പരസ്യപ്രചാരണത്തിന് ഇറങ്ങില്ല.
ബെംഗളൂരു : സൂപ്പര്‍ താര പോരാട്ടം നടക്കുന്ന മണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി മൈസുരു വോഡയാര്‍ രാജകുടുംബത്തിലെ നിലവിലെ കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍. സുമലതയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയും നടനും ആയിരുന്ന അന്തരിച്ച അംബരീഷുമായി അടുത്ത ബന്ധമാണ് വോഡയാര്‍ കുടുംബത്തില്‍ ഉള്ളത്.എന്നാല്‍ പരസ്യ പ്രചാരണത്തിന് പോകില്ല.മണ്ഡലത്തില്‍ ഉചിതമായ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കും എന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ ആയ ദര്‍ശനും യഷും മുന്‍പ് തന്നെ സുമലതക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Read Moreവോട്ടർമാരുടെ എണ്ണത്തിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ വർധനവുണ്ടായത് കർണാടകയിൽ
ബെംഗളൂരു: വോട്ടർമാരുടെ എണ്ണത്തിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ വർധനവുണ്ടായത് കർണാടകയിൽ. 1999 മുതൽ 2014-വരെയുള്ള കാലയളവിൽ കർണാടകത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ 35 ശതമാനം വർധനവുണ്ടായി. വോട്ടർമാരുടെ എണ്ണം 1999-ൽ 3. 42 കോടിയായിരുന്നു. 2014-ൽ ഇത് 4. 62കോടിയായി വർധിച്ചു. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രയിൽ ഈ കാലയളവിൽ വോട്ടർമാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായി. തമിഴ്‌നാട്ടിലെ വർധന 15 ശതമാനവും കേരളത്തിൽ 10 ശതമാനവുമാണ് . 15 വർഷത്തിനുള്ളിൽ രാജ്യത്ത് വോട്ടർമാരുടെ എണ്ണത്തിലുണ്ടായ ശരാശരി വർധന 34 ശതമാനമാണ്. എന്നാൽ തിരഞ്ഞെടുപ്പ് ചെലവിലുണ്ടായ വർധന 308 ശതമാനമാണ്.…
Read Moreബസ്സിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ബി.എം.ടി.സി ഡ്രൈവറെയും കണ്ടക്ടറേയും കയ്യേറ്റം ചെയ്തു.
ബെംഗളൂരു : കഴിഞ്ഞ ദിവസം രാത്രി മജെസ്റ്റിക് ബസ് ടെര്‍മിനലില്‍ ബസ് നിര്‍ത്തിയതിനു ശേഷം നോക്കുമ്പോള്‍ ഒരാള്‍ സമീപത്ത് മൂത്രമൊഴിക്കുന്നത് കണ്ടു,ഇത് ചോദ്യം ചെയ്ത ബി.എം.ടി.സി കണ്ടക്ടര്‍ ജയണ്ണ,ഡ്രൈവര്‍ സുരേഷ് മൂര്‍ത്തി എന്നിവരെ മൂന്നംഗ സംഘം അക്രമിക്കുകയായിരുന്നു. രണ്ടു പേരെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,പോലീസില്‍ പരാതി നല്‍കി.
Read Moreഇന്ന് കന്നഡ”ഒപ്പം”റിലീസ് ചെയ്യും;പ്രധാന കഥാപാത്രങ്ങളായി ശിവ്രരാജ് കുമാറും മീനാക്ഷിയും.
ബെംഗളൂരു : കന്നഡയിലെ ഹാട്രിക് സ്റ്റാർ ശിവ രാജ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “കവച” ഇന്ന് റിലീസ് ചെയ്യും. രണ്ട് വർഷം മുൻപ് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിന്റെ കന്നഡ പുനർനിർമാണമാണ് ഈ ചിത്രം. ജി.വി.ആർ വാസുവാണ് ഈ സിനിമ സംവിധാനം ചെയ്തത്.ഒപ്പത്തിൽ അവതരിപ്പിച്ച അതേ കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിക്കുന്നു.
Read More