ദേവഗൗഡയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി കുമാരസ്വാമി;കോൺഗ്രസ് വെട്ടിൽ!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജനതാദൾ(എസ്) സീറ്റുവിഭജനത്തർക്കതിനിടെ ജെ.ഡി.എസ്. നേതാവും മുൻ പ്രധാനന്ത്രിയുമായ എച്ച്. ഡി. ദേവഗൗഡയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി.

കോൺഗ്രസ്- ദൾ സഖ്യത്തിന് 22 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ കർണാടകത്തിൽനിന്നുള്ള നേതാവ് പ്രധാനമന്ത്രിയാകുമെന്ന് കുമാരസ്വാമി പറഞ്ഞു. ജെ.ഡി.എസ്. നേതാവും മുൻ പ്രധാനന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ പ്രതിപക്ഷ കൂട്ടായ്മയുടെ പിന്തുണയിൽ പ്രധാനമന്ത്രിയാകാൻ നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

രാജ്യത്തെ നിലവിലുള്ള സാഹചര്യം കർണാടകക്കാരൻ പ്രധാനമന്ത്രിയാകുന്നതിന് അനുകൂലമാണ്. ജനങ്ങൾ കോൺഗ്രസ്- ദൾ സഖ്യത്തിന് വോട്ടുചെയ്താൽ 1996-ലെ രാഷ്ട്രീയസാഹചര്യം വീണ്ടും വരും- കുമാരസ്വാമി പറഞ്ഞു. എന്നാൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനിടെ, പ്രസ്താവനയിലുള്ള അമർഷം കുമാരസ്വാമിയെ കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം

തിരഞ്ഞെടുപ്പിൽ ആറുസീറ്റിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് രണ്ടുതവണ തിരഞ്ഞെടുപ്പുസമിതി യോഗം ചേർന്നെങ്കിലും സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ദളിന് കൂടുതൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ പ്രദേശിക നേതൃത്വങ്ങൾ എതിരാണ്. അതിനിടെ, മാണ്ഡ്യ വിട്ടുതരണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ സുമലത മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതാണ് മാണ്ഡ്യ ആവശ്യപ്പെടാൻ കാരണം. ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കാനും ജനതാദൾ -എസ് തീരുമാനിച്ചിട്ടുണ്ട്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. ആന്ധ്രാ മുഖ്യമന്ത്രിയുമായി ദേവഗൗഡ ചർച്ച നടത്തിയതും ഇതിന്റെ ഭാഗമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
[masterslider id="10"]

Related posts