അഭിനന്ദന്‍ വര്‍ത്തമാന്‍ ഭാരതമണ്ണില്‍ തിരിച്ചെത്തി… സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം!!

ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വാഗാ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നു. പാക് സൈന്യത്തിനൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും അഭിനന്ദനൊപ്പമുണ്ട്. അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും. റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ലാഹോറില്‍ എത്തിച്ചേര്‍ന്നത്‌. ലഹോറില്‍നിന്നും റോഡ്‌ മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയില്‍ എത്തിച്ചത്. വളരെ സുരക്ഷിതനായി ഇന്ത്യന്‍ വിംഗ് കാമാന്‍ഡറെ ഇന്ത്യയ്ക്ക് കൈമാറിയ സംഭവം ചരിത്ര സംഭവമായി നിലകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല.

Read More

“പ്രചരിക്കുന്നത് എല്ലാം കളവ്,ഭര്‍ത്താവിന്റെ അനുജനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല;അക്കൗണ്ടില്‍ എത്ര പണമുണ്ട് എന്ന് പോലും നോക്കിയിട്ടില്ല;ഞാന്‍ ഇപ്പോഴും ഭര്‍ത്താവ് മരിച്ച ദുഃഖത്തില്‍ ആണ്”:പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ ഗുരുവിന്റെ വിധവ പ്രതികരിച്ചത് ഇങ്ങനെ.

ബെംഗളൂരു : കഴിഞ്ഞ രണ്ടു ദിവസങ്ങളായി കര്‍ണാടകയിലെ പ്രധാന പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ട ഒരു വാര്‍ത്തയാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ എച് ഗുരുവിന്റെ ഭാര്യയെ ബന്ധുക്കള്‍ പണത്തിന് വേണ്ടി ഗുരുവിന്റെ അനുജനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു എന്നത്,പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ വന്നതിന് പുറമേ ദേശീയ മാധ്യമങ്ങളും വാര്‍ത്ത‍ ഏറ്റുപിടിച്ചു,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടുതല്‍ മസാല ചേര്‍ത്ത് വാര്‍ത്ത‍ ഇറക്കി.എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ വരുന്നത് തികച്ചും വ്യത്യസ്തമാണ്. ധീര ജവാന്റെ ഭാര്യയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട് എന്നാണ് മാണ്ഡ്യ ജില്ലയിലെ…

Read More

വ്യോമാക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ച യെദ്യൂരപ്പയക്ക് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യയുടെ വായുസേന നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ച ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പയക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. ഇത്തരം പ്രസ്താവനകള്‍ ബിജെപി നേതാക്കള്‍ നടത്താന്‍ പാടില്ലയെന്നും സൈനിക നടപടി രാഷ്ട്രീയവത്ക്കരിക്കരുതെന്നും യെദ്യൂരപ്പയക്ക് അമിത് ഷാ നിര്‍ദേശം നല്‍കി. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം സൃഷ്ടിച്ചതായിട്ടായിരുന്നു യെദ്യൂരപ്പ് അവകാശപ്പെട്ടത്.പാക്കിസ്ഥാന് മോദി സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കി. ഇന്ത്യയുമായിട്ടുള്ള ബന്ധം ഇനി എങ്ങനെയായിരിക്കണമെന്ന് പാക്കിസ്ഥാന് ആലോചിക്കണം. ഇതുവരെ എന്ത് ചെയ്താലും ഇന്ത്യ തിരിച്ചടിക്കില്ലെന്ന് പാക്കിസ്ഥാന്‍ കരുതി. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍…

Read More

സ്വർണക്കടത്തിൽ പുതിയ ട്വിസ്റ്റ്; ഇത്തവണ പിടിയിലായത് കസ്റ്റംസ് ഉദ്യോഗസ്ഥൻ!!

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർ ഐ മൂന്ന് കിലോ സ്വർണം പിടികൂടി. കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസാണ് പിടിയിലായത്. സ്വർണം കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. സ്വർണം വിമാനത്താവളത്തിന് പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. സംഭവം അതീവ ഗൗരവത്തോടെ കാണുമെന്നും അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ വിശദീകരിച്ചു.

Read More

കാര്‍മലാരം റെയില്‍വേ സ്റ്റേഷനിലെക്കും വിപ്രോ ഗേറ്റിലേക്കും അടക്കം 3 പുതിയ സര്‍വീസ് തുടങ്ങി ബി.എം.ടി.സി.

ബെംഗളൂരു: ബി എം ടി സി മൂന്ന് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിച്ചു. 505-R : ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റില്‍ നിന്ന് തുടങ്ങി വിപ്രോ ഗേറ്റില്‍ തന്നെ അവസാനിക്കുന്ന വിധത്തില്‍,ഹോസ റോഡ്‌ ,കസവണ ഹള്ളി ,കൈകൊണ്ട്ര ഹള്ളി,ഡോദ്ദകന്നള്ളി ,ന്യൂ ഹോറിസണ്‍ കോളേജ്,ഇബ്ലുര്‍ ,എച് എസ് ആര്‍ ലയൌറ്റ്,ഹരലുരു ,കുടലു,ഹോസ റോഡ്‌ വന്നു വിപ്രോ ഗേറ്റില്‍ തന്നെ അവസാനിക്കും. 505-RA മുകളില്‍ കൊടുത്ത റൂട്ടിന്റെ വിപരീത ദിശയില്‍ യാത്ര ചെയ്യും. 500-CC കാര്‍മലാരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങി ഡോദ്ദകന്നള്ളി,കുടുബീസന ഹള്ളി,ബാല്ലണ്ടൂര്‍ ഗേറ്റ്…

Read More

അതിർത്തിയിൽ ധീര ജവാനെ സ്വീകരിക്കാന്‍ ജനപ്രവാഹം

ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തില്‍ അദ്ദേഹം ലാഹോറിലേയ്ക്ക് യാത്ര തിരിച്ചിരിയ്ക്കുകയാണ്. അതിനുമുന്‍പായി അദ്ദേഹത്തെ തിരിച്ചയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പൂര്‍ത്തിയാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും. റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്‍റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. പ്രതിരോധ മന്ത്രി നിര്‍മ്മല…

Read More

സത്രീ ശാക്തീകരണത്തിന്റെ വിസിലടി.

പെൺകരുത്ത് വിളിച്ചോതുന്ന ,വ്യക്തിത്വമുള്ള നായികമാർ നയിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ കണ്ടു .കൂട്ടത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തർക്കിഷ്‌ ചിത്രമായ സിബൽ ആണ് .കാഗ്ല സെൻസിർസിയും ഗുലാം ഗയോവാനിറ്റിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണിത് . തർക്കി കരിങ്കടൽ മേഖലയിലെ മലയോരഗ്രാമത്തിൽ ജിവിക്കുന്ന സിബൽ എന്ന യുവതിയുടെ പോരാട്ട കഥയാണ് സിനിമ .സിബലിന് ഒരു അനുജത്തിയും പിതാവും മാത്രമേയുള്ളൂ .മുൻപട്ടാളക്കാരനായ പിതാവിനു ഒരു കടയുണ്ട് .അയാൾ ഗ്രാമമുഖ്യനുമാണ് .സുന്ദരിയായ സിബലിന് സംസാരശേഷിയില്ല .ശാപമേറ്റവളെന്ന് കരുതുന്ന അവളെ നാട്ടുകാർക്ക് കണ്ടുകൂടാ .പിതാവിന് സ്നേഹമാണെങ്കിലും…

Read More

ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി ചാര്‍ട്ട് തയ്യാറായാലും അറിയാം!

ന്യൂഡൽഹി: ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായാലും അറിയാം. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ ചര്‍ട്ട് തയ്യാറായാലും ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി ടിടിഇയുടെ പുറകെ ഓടുന്നതായാണ് കണ്ടിട്ടുള്ളത്. ഇതിനു മാറ്റം വരുത്തിയാണ്  ഐ.ആര്‍.സി.ടി.സി പുതിയ സംവിധാനം രംഗത്തിറക്കുന്നത്. വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. തീവണ്ടി പുറപ്പെടുന്നതിന്…

Read More

കോലാറിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി പൂർണ്ണമായും നിർത്തി

ബെംഗളൂരു: കോലാറിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി പൂർണ്ണമായും നിർത്തി. ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഇടനിലക്കാർ വഴിയാണ് തക്കാളിഎത്തിച്ചിരുന്നത്. നഷ്ട്ടമുണ്ടായാലും രാജ്യതാത്പര്യത്തിന് വിരുദ്ധമായി കച്ചവടം വേണ്ടെന്നാണ് കച്ചവടക്കാരുടെ ഉറച്ച് തീരുമാനം. ആഴ്ച്ചയിൽ 16 മുതൽ 22 ടൺ വരെയാണ് തക്കാളി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നത്. കോലാറിൽ നിന്ന് ബം​ഗ്ലേദേശ് അടക്കമുള്ളയിടങ്ങളിലേയ്ക്ക് വ്യാപകമായ തോതിൽ തക്കാളി കയറ്റുമതി നടത്തുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി മാർക്കറ്റാണ് കോലാറിലേത്.  

Read More

ദേവഗൗഡയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി കുമാരസ്വാമി;കോൺഗ്രസ് വെട്ടിൽ!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജനതാദൾ(എസ്) സീറ്റുവിഭജനത്തർക്കതിനിടെ ജെ.ഡി.എസ്. നേതാവും മുൻ പ്രധാനന്ത്രിയുമായ എച്ച്. ഡി. ദേവഗൗഡയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ്- ദൾ സഖ്യത്തിന് 22 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ കർണാടകത്തിൽനിന്നുള്ള നേതാവ് പ്രധാനമന്ത്രിയാകുമെന്ന് കുമാരസ്വാമി പറഞ്ഞു. ജെ.ഡി.എസ്. നേതാവും മുൻ പ്രധാനന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ പ്രതിപക്ഷ കൂട്ടായ്മയുടെ പിന്തുണയിൽ പ്രധാനമന്ത്രിയാകാൻ നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. രാജ്യത്തെ നിലവിലുള്ള സാഹചര്യം കർണാടകക്കാരൻ പ്രധാനമന്ത്രിയാകുന്നതിന് അനുകൂലമാണ്. ജനങ്ങൾ കോൺഗ്രസ്- ദൾ സഖ്യത്തിന് വോട്ടുചെയ്താൽ 1996-ലെ രാഷ്ട്രീയസാഹചര്യം വീണ്ടും വരും- കുമാരസ്വാമി പറഞ്ഞു.…

Read More
Click Here to Follow Us