വ്യോമാക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ച യെദ്യൂരപ്പയക്ക് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യയുടെ വായുസേന നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ച ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പയക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. ഇത്തരം പ്രസ്താവനകള്‍ ബിജെപി നേതാക്കള്‍ നടത്താന്‍ പാടില്ലയെന്നും സൈനിക നടപടി രാഷ്ട്രീയവത്ക്കരിക്കരുതെന്നും യെദ്യൂരപ്പയക്ക് അമിത് ഷാ നിര്‍ദേശം നല്‍കി.

ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം സൃഷ്ടിച്ചതായിട്ടായിരുന്നു യെദ്യൂരപ്പ് അവകാശപ്പെട്ടത്.പാക്കിസ്ഥാന് മോദി സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കി. ഇന്ത്യയുമായിട്ടുള്ള ബന്ധം ഇനി എങ്ങനെയായിരിക്കണമെന്ന് പാക്കിസ്ഥാന് ആലോചിക്കണം. ഇതുവരെ എന്ത് ചെയ്താലും ഇന്ത്യ തിരിച്ചടിക്കില്ലെന്ന് പാക്കിസ്ഥാന്‍ കരുതി. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ അവര്‍ വിചാരിച്ച പോലെയല്ലെന്ന് മനസിലാക്കാന്‍ സാധിച്ചതായിട്ടും അമിത് ഷാ പറഞ്ഞു.

  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ

28 സീറ്റുകളുള്ള കര്‍ണാടകയില്‍ 22 സീറ്റും വ്യോമാക്രമണത്തെ തുടര്‍ന്ന് ബിജെപി നേടുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് അമിത് ഷാ യെദ്യൂരപ്പയെ താകീത് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
[masterslider id="10"]

Related posts