ക്രിസ്മസ് അവധിയ്ക്ക് നാട്ടിൽ പോകാൻ 66 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി

bus

ബെംഗളൂരു : ക്രിസ്മസ് അവധിക്ക് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക ആർടിസി.

ഡിസംബർ 19, 20, 23, 24 തീയതികളിലാണ് സർവീസുകൾ. 19-നും 20-നും 14 ബസുകൾ വീതവും 23-നും 24-നും 19 ബസുകൾ വീതവുമാണ് അനുവദിച്ചത്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ശബരിമല തീർഥാടനം മുൻനിർത്തി ബെംഗളൂരുവിൽനിന്നും പമ്പയിലേക്ക് നേരത്തേ അനുവദിച്ച പ്രത്യേക സർവീസുകളുൾപ്പെടെയാണിത്.

മൂന്നാർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് മറ്റുള്ള സർവീസുകൾ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts