അഭിനന്ദന്‍ വര്‍ത്തമാന്‍ ഭാരതമണ്ണില്‍ തിരിച്ചെത്തി… സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം!!

ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വാഗാ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നു. പാക് സൈന്യത്തിനൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും അഭിനന്ദനൊപ്പമുണ്ട്.

അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും. റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ലാഹോറില്‍ എത്തിച്ചേര്‍ന്നത്‌.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ലഹോറില്‍നിന്നും റോഡ്‌ മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയില്‍ എത്തിച്ചത്. വളരെ സുരക്ഷിതനായി ഇന്ത്യന്‍ വിംഗ് കാമാന്‍ഡറെ ഇന്ത്യയ്ക്ക് കൈമാറിയ സംഭവം ചരിത്ര സംഭവമായി നിലകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts